Tuesday, 8 November 2022

വിഷാദം

വിഷാദം എനിക്ക് തോരാതെ പെയ്യുന്നൊരു മഴക്കാലമാണ്...


തുറവികൾകൊട്ടിയക്കപ്പെട്ട്,
ഉൾചൂട് തിരയുന്ന തിരക്കിലായിരിക്കും ഞാൻ..

നിരാശയോടെ
നിറഞ്ഞു പോവാറുണ്ട് പലപ്പോഴും...

എന്റെ മഴയിൽ
മറ്റാരും നനയാതിരുന്നെങ്കിലെന്ന്
ആകാശം നോക്കി  യാചിക്കാറുണ്ട് 


അല്പം വെയിൽ
കൊതിച്ച് ഉള്ളം തുറന്നു വെക്കാൻ ശ്രമിക്കുമ്പോഴൊക്കെയും...

കാറ്റേറി വന്ന
അതേ മഴ
എന്നിലെഅവസാനത്തെ ചൂടും
കവർന്നെടുക്കുന്നു..

1 comment:

  1. നിങ്ങളെല്ലാവരും കവിതയിലേക്ക് തിരിഞ്ഞു അല്ലേ...?

    ReplyDelete

അഭിപ്രായമുണ്ടോ....?