സ്വന്തമായൊരു വീടുണ്ട്.
പഴയതാണ്.
ഓടുമേഞ്ഞത്.
അയല്പക്കം പാര്‍പ്പിടങ്ങള്‍ വാര്‍ത്തുവെച്ചു തുടങ്ങിയപ്പോഴും,
ഒന്നും തോന്നിയില്ല.
എന്റെ വീട് ,അതിലെ വേനല്ത്തണുപ്പ്, മഴത്താളം,,
ഒന്നും പൊളിച്ചുപണിയാന്‍ തോന്നിയില്ല..
പക്ഷെ
അവധിയെടുത്തുനാട്ടില്പോയി
വിവാഹശ്രമങ്ങൾ തുടങ്ങിയപ്പോൾ,,
ഓടുവീടിനു മോടിപോരത്രെ.
നിഴലുടുത്ത എന്റ നാട്ടുവഴിയെ പോയാല്‍ കാടെത്തുമോ എന്നാണ് ചോദ്യം,,
18 കെട്ടിയ പടിയുയരം കയറി വേനൽവീട്ടിലെങ്ങനെ വെള്ളമെത്തുമെന്നാണ് ചർച്ച ..
മഴക്കാറ്റിൽ അരികെയാണ്ട കൊന്നത്തെങ്ങുകൾ വീടുതകർത്ത് വീണാലെന്തെന്നാണ് കുശുകുശുപ്പ് ..
ശരിതന്നെ.!
പൊളിച്ചൊന്ന് മാന്തി വഴിക്കൊപ്പം താഴ്ത്തി
വാർത്തു വെച്ച് പാർപ്പുതുടങ്ങി.
എല്ലാം ശരിയായി.!
രാപാതിയിലിന്നും തുറക്കുന്നൊരു ജനൽകീറൊഴികെ .