Friday, 6 November 2020

അറ്റ് പോകുന്നത്


പോക്കുവെയിൽ വീണു കിടക്കുന്ന
ആ കുന്നിൻ ചെരിവുകളിലൊന്നിൽ  ഞാനുണ്ട്..

ഒന്നല്ല ഒരുപാട് ഞാൻ..
കുടുക്കുപൊട്ടിയ ട്രൗസറിന്റെ മുൻതലകൾ പിരിച്ചു തിരുകി
ഒരു  ഞാനിപ്പഴും 
അവിടെ നിഴലുകളിൽ   അലയുന്നു..

അതിലും മുന്നേഉള്ളഞാൻ
ധന്വന്തരങ്ങൾക്കപ്പുറമൊരു    കുണ്ടുമടിയിൽ അച്ഛമ്മയുടെ കങ്കാരുക്കുഞ്ഞായി
പുളിച്ച വെയിൽ മുറ്റത്തേക്ക് നോക്കെറിഞ്ഞിരിപ്പാണ്

ഇനിയുമൊരു ഞാൻ
ഉണങ്ങിയ മുളന്തലകളിൽനിന്ന്  കാറ്റടർത്തിയിടുന്ന മഞ്ഞയിലകളോട് 
പ്രണയപൂർവം ചിരിച്ച് 
മൺവഴികളെത്തെളിച്ച്  നടക്കുന്നുണ്ട്....

എണ്ണമറ്റത്രയും എന്നെ,
പിന്നെ ഞാനൊഴുകും വഴികളും  തിരിച്ചറിയാത്ത 
ഒരുവനിലേക്കുള്ള യാത്രയിലാണ് ഞാൻ  ....

നിയന്താവേ..
എന്റെ ചരടിന്റെ അറ്റം കരുതുക

15 comments:

 1. ചരടിന്റെ അറ്റത്തുനിന്നും ആയതിന്റെ തുമ്പ് തേടി പിന്നോട്ടുള്ളയാത്രയിൽ കാണുന്ന കാഴ്ച്ചകൾ ...

  ReplyDelete
  Replies
  1. വല്ലപ്പോഴും മാത്രം എഴുതുന്ന ഞാൻ എന്തെങ്കിലും 2 വരി എഴുതുമ്പോൾ പോലും മുരളി ചേട്ടൻ വരുന്നു.❤❤❤❤ കട്ട സ്നേഹം ട്ടാ

   Delete
 2. സത്യം പറയൂ... കാലമിത്രയും കഴിഞ്ഞിട്ടും നിങ്ങളാ കുണ്ടുമടിയിലെ കങ്കാരുക്കുഞ്ഞുതന്നെ അല്ലെ... എണ്ണമറ്റ നിങ്ങളെന്നത് വെറും മിഥ്യയല്ലേ ❤️

  ReplyDelete
 3. സത്യം പറയൂ... കാലമിത്രയും കഴിഞ്ഞിട്ടും നിങ്ങളാ കുണ്ടുമടിയിലെ കങ്കാരുക്കുഞ്ഞുതന്നെ അല്ലെ... എണ്ണമറ്റ നിങ്ങളെന്നത് വെറും മിഥ്യയല്ലേ ❤️

  ReplyDelete
  Replies
  1. ഞാനെഴുതാൻ ബാക്കിയാക്കിയത് കൂടെ പറയുന്ന എന്റെ കൂട്ടേ.സ്നേഹം ട്ടാ. ഒപ്പമുണ്ട് എപ്പഴും.

   Delete
 4. എത്ര കാലം കഴിഞ്ഞാലും മാറാത്ത ഞാനുകളെ ഓർമ്മയിൽ നിന്നും പെറുക്കിയെടുക്കാം, അല്ലേ...

  ReplyDelete
 5. എത്ര കാലം കഴിഞ്ഞാലും മാറാത്ത ഞാനുകളെ ഓർമ്മയിൽ നിന്നും പെറുക്കിയെടുക്കാം, അല്ലേ...

  ReplyDelete
  Replies
  1. നിഷചേച്ചിയോട് പറയാനുണ്ട്. കോവിഡ് എന്റെ ഓൺലൈൻ ഓഫ്‌ളൈൻ ആക്ടിവിറ്റിസ് ന് ഫുൽസ്റ്റോപ്പ് ഇടുവിച്ചു. ബിസിനസ്നെ രക്ഷിച്ചെടുക്കാൻ ഉള്ള പെടാപ്പാടിലാണ്. അതോണ്ടാ ചേച്ചിടെ ലോകത്തിലേക്ക് ഒന്നും വരാതിരിക്കുന്നത് ട്ടാ.സ്നേഹം ചേച്ചി വായിച്ചതിൽ.

   Delete
 6. ഒരു ഞാൻ അതിൽ അങ്ങനെ എത്ര എത്ര ഞാൻ....

  അവസാന ശ്രമമാണ്.. മൂന്നാമത്തെ തവണയാണ് കമന്റാൻ ശ്രമിക്കുന്നത്. ഡിങ്കഭഗവാൻ കനിഞ്ഞാൽ ഇതെങ്കിലും പോസ്റ്റിൽ വീഴും

  ReplyDelete
 7. "എണ്ണമറ്റത്രയും എന്നെ,
  പിന്നെ ഞാനൊഴുകും വഴികളും തിരിച്ചറിയാത്ത
  ഒരുവനിലേക്കുള്ള യാത്രയിലാണ് ഞാൻ" ഇഷ്ടായി വരികൾ...

  ReplyDelete
  Replies
  1. സന്തോഷം ട്ടാ.2ദിവസം മുന്നേ കുഞ്ഞുസ് ചേച്ചീടെ fb ലെ നിറങ്ങൾ നിറഞ്ഞ മരങ്ങളുടെ ഫോട്ടോസ് കണ്ടപ്പോ ഞാൻ ഓർത്തിരുന്നു.

   Delete
 8. നീ തന്നെയാണ് ഞാനും അവനുമെന്ന അറിവിന്നപ്പുറം മനുഷ്യജന്മത്തിന് മറ്റൊന്നും അറിയാനില്ല. മനോഹരമായ വരികൾക്കൊണ്ട് ഇതിലപ്പുറമൊന്നും പറയാനാവില്ല..അത്ര നല്ല വരികൾ..

  പിന്നെ ഒരിടത്ത് മാത്രം ചെറിയൊരു സംശയമുദിക്കുന്നുണ്ട്..."ധന്വന്തരങ്ങൾ"ക്കപ്പുറമൊരു കുണ്ടുമടിയിൽ എന്ന വരിയിൽ "മന്വന്തരമാണോ" ഉദ്ദേശിച്ചത്?

  ReplyDelete
 9. Beautiful lyrics....Nostalgic memories

  ReplyDelete
 10. എത്രയോ നാളുകൾക്കു ശേഷം ബ്ലോഗിൽ വായിക്കാൻ വന്നപ്പോൾ ഈ കവിതയാണ് കണ്ടത്. ഇപ്പോഴും കവിതകൾ പൂക്കുന്നിടം ബ്ലോഗ് തന്നെ. മനോഹരം 👏👏

  ReplyDelete
 11. കടന്നുപോയ വഴികളിൽ ഒരുപാട് ഞാൻ ഉണ്ടായിരുന്നു. അല്ലേ........ വരികൾ അതിമനോഹരം 👍

  ReplyDelete

അഭിപ്രായമുണ്ടോ....?