വര-മാധവൻ
അടരുകളിലടഞ്ഞമര്‍ന്ന
നിലവിളികള്‍ക്ക് തീക്കൊളുത്തി
ഉഷ്ണമുനമേല്‍
ഉള്ളെരിയെ തീ കാഞ്ഞിരിക്കും ചിലപ്പോള്‍.
നിലവിട്ടുനില്‍ക്കും നേരംനോക്കി
മരണമൗനം പൂണ്ട്
തലകീഴായിത്തൂങ്ങിയുറങ്ങാന്‍
ഇരുള്‍മാളങ്ങള്‍ തേടും മറ്റൊരിക്കല്‍,
ഇരവിനൊടുവിലും നടുനിവര്‍ക്കാതെ
പകലൊടുങ്ങാത്തയിടങ്ങളിൽ
ആടുമേക്കാന്‍ വിളിച്ചെന്റെ
ദിക്കുകളില്‍നിന്ന് അടയാളങ്ങള്‍ മായ്ച്ചുകളയും...
എനിക്കുപുറത്തെന്നെ തഴുതിട്ടടക്കും
എന്നും എന്റെ മനസ്സ്.....
ഭ്രാന്ത് പിടിച്ച മനസ്സ്... ചിലപ്പോൾ എന്റെയും മനസ്സ്... എനിക്കുപുറത്തു എന്നെപ്പുറത്താക്കി തഴുതിട്ടടക്കും മനസ്സ് ❤️❤️
ReplyDeleteസൂര്യമേ...
Deleteഅപ്പൊ ഈ പ്രാന്ത് എനിക്ക് മാത്രല്ല ലേ.
ഹാവൂ സമാധാനം.
ഒരു കിടു സലാം ട്ടാ പ്രാന്തിന്റെ താഴെ അടയാളം വെച്ചതിന്
നിലവിട്ടുനില്‍ക്കും നേരംനോക്കി
ReplyDeleteമരണമൗനം പൂണ്ട്
തലകീഴായിത്തൂങ്ങിയുറങ്ങാന്‍
ഇരുള്‍മാളങ്ങള്‍ തേടും മറ്റൊരിക്കല്‍.....
വരികൾ ഇഷ്ടം ......❤️❤️❤️
പറയാൻ വിട്ടൂ .... വരയും ഇഷ്ടം ... ❤️❤️❤️
Deleteവര വിട്ടിരുന്നേൽ ഞാൻ ഒരു വരവ് വന്നേനെ...
Deleteപ്രാന്തൻ വരികൾ ഇഷ്ടായി ലോ അടിപൊളി.
ഒരു കൊട്ട സന്തോഷം ണ്ട് ട്ടാ
വരയും വരികളും ഉഗ്രൻ ..!
ReplyDeleteഇത്തിരി ഉന്മാദമില്ലാത്തോർക്കൊന്നും
ഇത്ര തല കീഴായി ആവിഷ്കരിക്കുവാൻ
സാധിക്കാത്ത ഭാവനയുടെ വിളയാട്ടങ്ങൾ...
ഇതൊന്നും താഴിട്ട് പൂട്ടല്ലേ ..ന്റെ... ഭായ്
മുരളിച്ചേട്ടൻ..ന്താപ്പോ പറയാ..
Deleteഅന്ന്,കഴിഞ്ഞ ന്യൂ ഇയറിൽ ബിലാത്തിതെരുവിലെ അലങ്കാര ദീപങ്ങളുടെ പടം ഇട്ടിരുന്നില്ലേ ബ്ലോഗ്സ്ആപ്പിൽ.
അതുപോലെത്തെ ബൾബോളണ്
മ്മടെ ഉള്ളിൽ മിന്നണത്,ഈ കമന്റ് വായിക്കുമ്പോ..
സ്നേഹ സലാം ട്ടാ
വാക്കുകൊണ്ടും പെൻസിൽ കൊണ്ടും വരയ്ക്കുന്നു...
ReplyDeleteപ്രാന്തിനെ നല്ലപോലെ എഴുതി.
കൊള്ളിന്റെ തെമ്പത്തെ
Deleteകച്ചോടം എന്ന വാക്ക് ഇപ്പഴും അലിഞ്ഞു തീരാത്ത ഒരു മിട്ടായി പോലെ കിടപ്പുണ്ട് ഉള്ളിൽ.
സന്തോഷം ആനന്ദ്.
ഞാൻ ഇതെപ്പോഴും തെള്ളിന്റെ കൊമ്പത്തെ കച്ചോടം എന്നാ മനസ്സിൽ ഓർക്കുക 🙃
Deleteകഴിഞ്ഞു പോയതിന്റെ അടരുകളിലെ ജൈവികതയെ വീണ്ടെടുത്തു കൊണ്ടാണ് ഓരോ പ്രാന്തും ഉണ്ടാകുന്നത്. വർത്തമാനത്തിലില്ലാത്ത ഒന്ന്. ഉഷ്ണ മുനമേൽ ഉള്ളെരിയുന്നതും ഇരുൾ മാളങ്ങൾ തേടുന്നതും അതിരുകൾ മാഞ്ഞു പോകുന്നതും ഉന്മാദിയുടെ ഉദാത്ത ചിത്രങ്ങൾ
ReplyDeleteസമൻചേട്ടാ. സലാം.എന്റെ പ്രാന്തിന്റെ അടരുകൾക്കിടയിലേക്ക് ഇറങ്ങി വന്നതിന്.അതിനെ ഉദാത്തമാക്കിയത്തിന്.
Deleteഎത്ര സന്തോഷം
ശരിക്കും പ്രാന്തൻ ചിന്തകൾ
ReplyDeleteഇഷ്ടായി കേട്ടോ
ഉദയൻ ചേട്ടാ. കട്ട ഇഷ്ടം.
Deleteമനസിന്റ ക്രൂര വിനോദം
ReplyDeleteഅതേ ബിപിൻ ചേട്ടാ.കാഴ്ചക്കാരനായി പോകുന്ന തരം.
Deleteമനസ്സിന്റെ താളം തെറ്റുന്ന അവസ്ഥയെ വേദനയോടെയാണ് നോക്കികാണുന്നത്. പുറമെ തഴുതിട്ടു ബോധത്തെ വലയ്ക്കുന്ന,മെരുങ്ങാത്ത മനസിനോടുള്ള പ്രാണന്റെ ജല്പനങ്ങളെ, കടുപ്പമുള്ള വാക്കുകളിൽ, അതൊനൊത്ത ചിത്രത്തിൽ പകർത്തി വെച്ചിരിക്കുന്നു 👌
ReplyDeleteചേച്ചീ പരിചിതം എന്നൊരാശ്വാസം പകരുന്നു സമാനതകൾ.എന്റെ വരികളും വരയും ഇഷ്ടമായി എന്നതിൽ ഒരുപാട് സന്തോഷം
Deleteഎനിക്കുപുറത്താക്കി എന്നെപ്പുറത്താക്കുന്ന മനസ്സിനെക്കുറിച്ചുള്ള എഴുത്ത് അസ്സലായി :-)
ReplyDeleteസലാം :-)
ടാ മഹ്...ഇത് എന്റെ സലാം പോലുണ്ടല്ലോ????!!!
Deleteഎന്റെ എഴുത്തിനെ അസ്സലാക്കിയതിന് ഒരു മുട്ടൻ സലാം തിരിച്ചും
ഉള്ളെരിയുന്ന ദിനങ്ങളിൽ ശൂന്യതയുടെ നിറം
ReplyDeleteമങ്ങിയ വസ്ത്രങ്ങളാൽ ഞനെന്റെ
മനസ്സിനെ പുതയ്ക്കും,
ഉഴറി വീഴരുതെന്ന് തനിയെ തനിയെ
പിറുപിറുക്കും
ഒരു കണ്ണിലെ കാഴ്ചകൾ മറുകണ്ണിനോട്
കണ്ടില്ലെന്ന് നടിക്കാൻ പറയും
മാഞ്ഞു പോയ അടയാളങ്ങളെ
മറന്നു പോയതെന്ന് നടിക്കും
എനിക്കും പുറത്ത് നിൽക്കുന്ന എന്നെ
വിഷാദത്തിന്റെ ഇലകൾ പൊഴിക്കുന്ന
മരത്തിന്റെ കീഴിൽ നിന്നും അകത്തേക്ക്
വിളിച്ചു കയറ്റും
ഓടിയെത്തേണ്ട ദൂരം അളക്കാതെ
മുന്നേറുവെന്ന് സ്നേഹിക്കും
മൂർത്തിയെക്കാൾ വലിയ ശാന്തീ
Deleteആദ്യം ആശരീരിക്ക്.
Deleteഇത് മാധവന്റെ വഴിയാണ് ഇവിടെ വന്ന് നിങ്ങളെ ഒരാളും അവാഹിക്കില്ല.ഉടലോടെ വരിക.എത്ര സത്യമാണ് പറഞ്ഞത്.ഒരുപാടിഷ്ട്ടം.
@ ഗൗരീനാഥൻ- എന്റെ പ്രിയപ്പെട്ട ചേച്ചീ അന്ന് ചേച്ചീടെ കരട് തടഞ്ഞ കുക്കർ എന്നെ വിസിലടിപ്പിച്ചിട്ടുണ്ട്.പക്ഷെ ഇത് ഒരു രക്ഷയുമില്ല അജ്ജാതി സാധനം.മറുകണ്ണിനോട് കണ്ടില്ലെന്ന് നടിക്കാൻ പറയുന്ന മറു കണ്ണിലെ കാഴ്ചകൾ..
Deleteവിഷാദത്തിന്റെ ഇലകലൻപൊഴിക്കുന്ന മരം..കട്ട സ്നേഹം ചേച്ചീ..എന്റെ വരികൾക്ക് കീഴെ ചേച്ചി നട്ടത് ഒരു മരമാണ് എത്ര കൊഴിഞ്ഞാലും തീരാത്തത്രയും ഇലചാർത്ത് നിറഞ്ഞൊരു വിഷാദത്തിന്റെ മരം.കവിത മരം..taken to the heart.
മനസ്സ് ചിലപ്പോ അങ്ങനെയാണ്.
ReplyDeleteബല്ലാത്ത ജാതി പ്രാന്ത്ട്ര ഗഡി...
ഇഷ്ടം
ആശംസകൾ
ടാ ദുഷ്...എന്റെ പ്രാന്തിന് നീ ആശംസകൾ നേരുന്നോ???ശരിയാടാ ചിപ്പോഴോക്കേം മനസ് അങ്ങനെയുമാണ്.
Deleteസമനിലവീണുക്കിട്ടിയ നേരംനോക്കി, ഇരുൾമാളത്തിലെ മരത്തിലെ മരക്കൊമ്പിൽ മരണമൗനം പൂണ്ട് തലകീഴായിത്തൂങ്ങിക്കിടക്കുമ്പോഴായിരിക്കും നവവിക്രമാദിത്യന്മാരുടെവരവും, കടന്നുപ്പിടിച്ചെന്നെതോളിലേറ്റിയുള്ളപ്പോക്കും
ReplyDeleteകഥ തുടരുന്നു...
ആശംസകൾ.
തങ്കപ്പൻചേട്ടാ ഒരുപാടൊരുപാട് സന്തോഷം ട്ടാ.എന്റെയൊക്കെ ഒരു തരം കുറിപ്പെഴുത്താണ്. എന്നിട്ടും ഇതൊക്കെയും വായിച്ചു അഭിപ്രായം പറയുന്നതിന് എന്ത് ഇഷ്ടം.
Deleteവായിച്ച് പ്രാന്തായി
ReplyDeleteഅയ്യോ എഴുതി പ്രാന്തായതാണ്. ഈ കോപ്പ് പകർന്നോ. സന്തോഷം ണ്ട് ട്ടാ.വാർഷിക മുന്തിരി കായ്ച്ചാൽ പറയാൻ മറക്കല്ലേ ട്ടാ
Deleteഎനിക്കുപുറത്തെന്നെ തഴുതിട്ടടയ്ക്കും മനസ്സ്. അപ്പോൾ ഞാൻ പ്രാന്തനാകും. എന്റെ മനസ്സിനെ ഞാൻ അടച്ചു വെയ്ക്കുമ്പോൾ വിഷാദമൂകനും.
ReplyDeleteന്റെ പത്യേൻ മൂക്കാ.ചതിച്ചോ അശരീരികളുടെ കളിയാണല്ലോ.പോരാത്തതിന് മൂങ്ങനും ബധിരനും ആയ ആശരീരി.ഞാൻ പെട്ടാ????÷??
Deleteതഴുതിട്ട അടച്ചുറപ്പുകളുടെ ഇരുട്ടിലേക്ക് ഒതുങ്ങാതെ, ഒരിക്കലും അതിലേക്ക് തിരിച്ചു വരാതെ, തുറന്ന ലോകത്തേക്ക് അഴിച്ചു മേയാൻ വിട്ട മനസ് ശരീരത്തെ വിളിക്കുന്നതാണോ പ്രാന്തനെന്ന്?
ReplyDeleteസത്യമായും അറിയില്ല രാജ്അ,കപ്പെട്ടതാണോ പുറപ്പെട്ടു പോയതാണോ ശരികുള്ള ബോധം എന്ന്.
ReplyDeleteഎന്റെ വരികളിലൂടെ സഞ്ചരിച്ചതിൽ അതിയായ സന്തോഷം.
ചുരുക്കി പറഞ്ഞാൽ ന്റെ ചങ്ങായി മാധവന് ചിലപ്പഴൊക്കെ ഒന്നാം ക്ലാസ്സായി പ്രാന്ത് മൂക്കും ന്ന്. ലെ? ഇങ്ങനൊക്കെ എഴുതാൻ പ്രാന്ത് മൂക്കണം ന്നുണ്ടെങ്കി നിയ്ക്കും കൊറച്ച് പ്രാന്ത് കിട്ട്യാ കൊള്ളാരുന്നു.
ReplyDeleteഉമേയ്..ചങ്ങായീ ന്ന്ള്ള ആ വിളി തന്നെ എന്തൊരു സന്തോഷാ.ഈ പ്രാന്ത് മടുക്കുമ്പോ ഒറ്റ വരവാണ് വീണപൂവിലേക്ക്.മഴ മഞ്ഞ് പൂക്കൾ നിലാവ് പ്രണയം അപ്പൊ കെട്ടൊന്നു ഇറങ്ങും
Deleteബല്ലാത്തൊരു പിരാന്തു തന്നെ . ഇത് വായിച്ചിട്ടു എനക്കും പിരാന്തായോ ന്നൊരു തമശയം . നല്ല ബുദ്ധി ഒള്ളോർക്കേ ഇങ്ങനൊക്കെ എഴുതാൻ കഴിയൂ .
ReplyDeleteആശംസകൾ ട്ടോ
ഗീതച്ചേച്ചി ഹായ്.പ്രാന്ത് വേണ്ടാ ട്ടാ.എനിക്ക് നല്ല ബുദ്ധി ണ്ട് ന്ന് പറഞ്ഞല്ലോ അത് മതി.വരികളിഷ്ടായി ലെ.സന്തോഷം ട്ടാ
ReplyDeleteഎനിക്കും വട്ടാവോന്ന് സംശയം ല്യാതില്ല. അതോണ്ട് ഞാൻ പതിയായപ്പോ നിർത്തീ ട്ടോ... ബിലാത്തിച്ചേട്ടനൊക്കെ അടിപൊളിയാന്നു പറേമ്പോ എനിക്കൊന്നും പറയാനില്ല. അടിപൊളിയായിരിക്കും.
ReplyDeleteആശംസകൾ ....
പാതിയിൽ നിർത്തിയാലും ചേട്ടൻ ഇവിടെ വന്നല്ലോ അത്രേം മതി എനിക്ക് സന്തോഷിക്കാൻ.സലാം ചേട്ടാ
Deleteവഴിമരമേ... ഇതങ്ങട് എന്റെ തലയിൽ കയറിണില്ല്യാല്ലോ...
ReplyDeleteവിനുവേട്ടാ ഇത് പ്രാന്താണ് ട്ടാ വിനുവേട്ടന്റെ തല രക്ഷപ്പെട്ടു ന്ന് വിചാരി ച്ചോ÷)
Deleteഅതെയോ... സമാധാനമായി.. ഞാൻ വിചാരിച്ചു എനിക്കെന്തോ പ്രശ്നമുണ്ടെന്ന്... :)
Deleteനല്ല വരികൾ
ReplyDeleteസന്തോഷം ചേച്ചീ
ReplyDeleteഈ മനസിന്റെ ഒരു കാര്യം. പിടിവിട്ടു പോയാൽ പിന്നെ ഇങ്ങനെയൊക്കെയാ!
ReplyDeleteസന്തോഷം കൊച്ചു.പിടിതരാതെ ഇടക്ക് ഒരു പോക്കാണ് ന്നെ
Deleteപ്രാന്തൻ വരികളും വരയുമായി മാധവൻ :) വരികളെന്നെ തലകീഴാക്കി നിർത്തിയിരിക്കുന്നു വഴിമരമേ..
ReplyDeleteഹായ് നല്ല സന്തോഷണ്ട് ചേച്ചി. വരികളിലെ,വരയിലെ പ്രാന്തിനെ അറിഞ്ഞതിൽ..
Deleteരസമുണ്ട്.. മനസ്സ് ഒരു ഭ്രാന്തൻ കുതിരയെപ്പോലെ... ആശംസകൾ
ReplyDeleteചേട്ടാ ചിലസമയത്ത് ആ കുതിരപ്പുറത്ത്
ReplyDeleteഒറ്റപോക്കാണ്.. സന്തോഷണ്ട് ട്ടാ.ഇവിടെ വന്ന് എന്റെ വരികൾ വായിച്ച തില്‍
ഒരു പ്രാന്തന് മറ്റോരു ഭ്രാന്തന്റെ സലാം.....
ReplyDeleteഉള്ളെരിയെ തീ ചാഞ്ഞും, തലകീഴായി കിടന്നു ലോകം കണ്ടും അറിഞ്ഞും മരണമൗനംപുണ്ട ഭ്രാന്തന്റെ പ്രാന്തിന്..... നന്മകൾ നേരുന്നു.....
ടാ നമുക്ക് ഒരു പ്രാന്താശുപത്രി പണിയേണ്ടി വരോ... നിനക്ക് മനസ്സിലാവാത്ത എന്ത് പ്രാന്താണ് ഉള്ളത് ലേ.സ്ലാം കുട്ട്
Deleteഈ വഴിമരത്തണലുള്ക്ക് കീഴെ വന്നിരുന്നിരുന്നാ'സുഖാസ്വാദനങ്ങള്‍' പങ്കുവെച്ചിട്ട് കാലമെത്രയായി?!!(പലരും പല വഴിയിലും 'വഴിരോഗ'ങ്ങളിലും..!)
ReplyDeleteകവിത, മനസ്സിിന്നാത്മസുഖം പകരുന്നു...
ഹായ് എത്ര സന്തോഷം മാഷേ.പരപരം കണ്ടില്ലെങ്കിലും കരുതികൊണ്ടെയിരിക്കുന്ന ഈ സൗഹൃദത്തിൽ ഞാനും ഒരുപാട് സന്തോഷിക്കുന്നു.ഒരിറ്റിന് ഒരു പാട് മാറ്റങ്ങൾ വന്നത് കണ്ടിരുന്നു.മാഷ് എഴുതൂ ട്ടാ.അവിടെ വരാതിരിക്കാനാവില്ല.
ReplyDeleteകലങ്ങിയില്ലാ... 😑
ReplyDeleteകാലം കരിഞ്ഞടങ്ങിയ കുഴി?
ഭൂതകാലത്തെ ചിതയോട് ഉപമിച്ചത് ആണെന്ന് കരുതട്ടെ.. അപ്പൊ കുഴി ..
അടരുകളിൽ അടഞ്ഞമർന്ന? അടിഞ്ഞമർന്ന എന്നോ?
ഉഷ്ണമെന്ന പദം തീയിനെക്കാൾ വെയിലിനോട് ചേർന്നതാണ് എന്ന് തോന്നുന്നു.. ഉഷ്ണമുന എന്നാലെന്താണ്?
രണ്ടാമത്തെ വരി നന്നായി.
അവസാനം പിന്നേം കൺഫ്യൂഷൻ..
ഇരവിനൊടുവിൽ നടുനിവർക്കാതെ
പകലൊടുങ്ങാത്ത ഇടങ്ങളിൽ ആട് മേയ്ക്കാൻ? എന്താണ് കവി ഉദ്ദേശിച്ചത് എന്ന് മനസ്സിലാവുന്നില്ല.
അമൂർത്തമായ ആശയങ്ങൾ വരികളിൽ ഒതുങ്ങാതെ നില്കുന്ന പോലെ ഒരു ഫീൽ.
ഇനി അതുകൊണ്ടാണോ പ്രാന്ത് എന്ന് തലക്കെട്ട് കൊടുത്തത്
ഉട്ടോ കുറച്ച് കാലത്തിന് ശെഷം വീണ്ടും വന്നു ലേ.
ReplyDeleteസലാം.അമ്മയെ കുറിച്ച് എഴുതിയത് ഒരുപാട് ഇഷ്ടായി ട്ടാ.നല്ല കിടുക്കാച്ചി രചനാശൈലുള്ള കുറും കവിതകൾ കട്ട ഇഷ്ടം.ഓരോ വളവിലും തിരിവിലും ഉറവകൾ തേടുന്ന ഒഴുക്കിനെ ഓർക്കുന്നു.
സംശയങ്ങളിലേക്ക് വരാം.
കാലം കരിഞ്ഞടങ്ങിയ കുഴി-
കാലത്തിന്റെ അടയാളങ്ങളെ കാലാ കലാങ്ങളിൽ കൊണ്ട് ചെരിഞ്ഞു കത്തിക്കുന്ന ഒരു
തീക്കുഴി എന്നിൽ ഉണ്ട്-ചിതക്കും കുഴിക്കും ഉത്തരം ആയെന്ന് കരുതുന്നു.
(ക്ലട്ടറിങ്സ് കത്തിച്ചു കളയാൻ ഉപയോഗിക്കുന്നു🤭)
അടഞ്ഞമർന്ന എന്ന് തന്നെയാണ്--അടരുകളിൽ അടിയുക മാത്രമല്ലല്ലോ ചെയ്യാറ്.മേൽക്ക് മേൽ ഭാരത്തോടെ അമർന്നിരിക്കുന്നതിനെ വിവക്ഷിച്ചതാണ് -(കംപ്രസ്സ്ഡ് -ആംഗലേയം)
ഉഷ്ണ മുന-
തീയിനെ ഞാനും ഉദ്ദേശിച്ചിട്ടില്ല.ഏത് അവസ്ഥയുടെയും മൂര്‍ധന്യത്തെ,മൂർച്ചയെ-
മുനക്ക് മേൽ എന്ന് ഞാൻ എഴുതാറുണ്ട്.
ഇരവിനൊടുവിലും നടു നിവർക്കാതെ---വിശ്രമമില്ലാതെ എന്ന് എന്നതിന്റെ ഉള്ളെഴുത്ത്.
--–///
പ്രാന്ത് എന്ന പേരിട്ടത് ഉട്ടോ ചോദിച്ച അർത്ഥത്തിൽ തന്നെ ആണ്.
ചില "ഭ്രാന്ത്" കളെ മനസിലാക്കാൻ എളുപ്പമാണ്.അതേ സമയം ചില "പ്രാന്ത്" അതിന്റെ വാഹകന്റെ മാത്രമായി അവശേഷിക്കും.(കാറ്റഗറി 2 ഇൽ വരുന്ന ഈ പ്രാന്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു😬)
കൺക്ലൂഷൻ--
ഉട്ടോ...
ബ്ലോഗിൽ ഞാൻ എന്റെ എഴുത്തിനെക്കുറിച്ചുള്ള അവ്യക്തതക്ക് ഒരിക്കലും വിശദീകരണം കൊടുക്കാറില്ല.
അഹങ്കാരം കൊണ്ടല്ല.
അതൊരു ന്യായികരണത്തിന് തുല്ല്യമായ ഒന്നാകും എന്നതിനാലും,പഠിപ്പിച്ച് എടുക്കേണ്ട വിധം ഉയർന്നതായി ഞാൻ എന്റെ എഴുത്തിനെ കാണാത്തതിലും ആണ് ട്ടാ.😬😬🤭🤭
വാൽകഷ്ണം🤓🤓---"സ്ഥലത്തിന്റെ ശൂന്യ ശിഖിരം" എന്ന വിഖ്യാത പ്രയോഗമുണ്ട് മലയാള സാഹിത്യത്തിൽ---വഗർത്ഥങ്ങളെ വെല്ലു വിളിക്കുന്ന പ്രയോഗം🤭🤭🤭🤣🤣.ഉട്ടോ വായിച്ചിട്ടുണ്ടാവണം.
കൊള്ളാം മാഷേ
ReplyDeleteനവീൻ സന്തോഷം ട്ടാ.അവിടെ തിരക്കിൽ തീപ്പിടിച്ചും,താളം പിടിച്ചും തോരാത്ത തീരങ്ങൾ ഞാനും കണ്ടറിഞ്ഞു.
ReplyDeleteഈ വരികളെ പ്രപഞ്ചത്തിന്റെ ആത്മതലത്തിൽ നോക്കിക്കാനാനാണ് എനിക്കിഷ്ടം..ആദ്യവരി വായിച്ചപ്പോഴേ എനിക്കങ്ങനെ ഒരു തോന്നലുണ്ടായി..കാലം കരിഞ്ഞടങ്ങിയ കുഴി എന്നവരിയിൽ സ്വയം എരിഞ്ഞവസാനിച്ച നക്ഷത്രങ്ങളുടെ ബ്ളാക്ക് ഹോൾ ആണ് എന്റെ സങ്കൽപ്പത്തിൽ വന്നത്.. ഏറെ ഇഷ്ടമായ കവിത..
ReplyDeleteഭ്രാന്തമായ മനസ്സ് ചിലപ്പോഴെല്ലാം ഈ തോണിയെ ചുഴികളിലേക്ക് എടുത്തെറിഞ്ഞിട്ടുണ്ടെങ്കിലും കരതേടിയുള്ള യാത്രയിലാണ് ഞാനും
ReplyDeleteസന്തോഷം സുഹൃത്തേ എന്റെ വരികൾക്ക് താഴെ വായിച്ചു എന്നടയാളം വെച്ചതിന്
Deleteതിരിച്ചുവരവ് തകർത്തു.
ReplyDeleteആശംസകളോടെ
രൂപ
മനോഹരം 👍
ReplyDelete