വര-മാധവൻ
അടരുകളിലടഞ്ഞമര്‍ന്ന
നിലവിളികള്‍ക്ക് തീക്കൊളുത്തി
ഉഷ്ണമുനമേല്‍
ഉള്ളെരിയെ തീ കാഞ്ഞിരിക്കും ചിലപ്പോള്‍.
നിലവിട്ടുനില്‍ക്കും നേരംനോക്കി
മരണമൗനം പൂണ്ട്
തലകീഴായിത്തൂങ്ങിയുറങ്ങാന്‍
ഇരുള്‍മാളങ്ങള്‍ തേടും മറ്റൊരിക്കല്‍,
ഇരവിനൊടുവിലും നടുനിവര്‍ക്കാതെ
പകലൊടുങ്ങാത്തയിടങ്ങളിൽ
ആടുമേക്കാന്‍ വിളിച്ചെന്റെ
ദിക്കുകളില്‍നിന്ന് അടയാളങ്ങള്‍ മായ്ച്ചുകളയും...
എനിക്കുപുറത്തെന്നെ തഴുതിട്ടടക്കും
എന്നും എന്റെ മനസ്സ്.....