പാഴായ യാത്രകളോരോന്നും എണ്ണി പറഞ്ഞ്
കലഹിക്കുന്ന കാൽപാദങ്ങളോട്
ദൂരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന
കളവുകളെക്കുറിച്ച് പിറുപിറുത്ത്
മുഷ്ടി ചുരുട്ടുന്നു
താളം തെറ്റി വീശുന്ന കൈകൾ.
വഴിക്കാറ്റ് കടന്നു പോകുന്ന തുള വീണ നെഞ്ചിലേക്ക്
കുനിഞ്ഞു തൂങ്ങുന്ന ശിരസ്സുണ്ട്,
തനിക്കൊന്ന് ചായണമെന്ന് ചിണുങ്ങുന്നു..
വേപഥു പൂണ്ട മനസ്സു പരതുന്നു
ആരും തീണ്ടി ഈണം ചോരാത്ത തെറിപ്പാട്ടിലൊന്നിനെ.
പിന്നിട്ട വഴികളത്രയും ചുരുട്ടിയെടുത്തത്
ചുമടായി കനക്കുമ്പോൾ,
എടുത്ത് നിവർത്തി ഒന്നുറങ്ങാം'
എന്നൊരു ക്ഷണമുണ്ട്
കരിമ്പനച്ചോട്ടിൽ
നിലാവുടുത്ത്
നൂറും തേച്ച് വിളിക്കുന്നു...
ചിത്രം വരച്ചതും മാധവനാ.അഭിനന്ദിക്കാൻ ആരും മറക്കണ്ട
ReplyDeleteചേറിലേക്കും െചെളിയിലേക്കും പരവതാനികളിലേക്കും നമ്മെ നയിക്കുന്ന കാൽ പാദങ്ങൾ ഇടക്കിടെ കലഹിക്കാറുണ്ട്.
ReplyDeleteകവിത ഇഷ്ടമായി.
പുതുവൽസര ആശംസകൾ
ഉദയപ്രഭൻ ചേട്ടാ..ഹാപ്പി ന്യൂ ഇയർ ണ്ട് ട്ടാ.ആകപ്പാടെ കലഹമാന്നേയ്. പറഞ്ഞാ കൂട്ടാക്കണ്ടെ:)
Deleteകവിത ഇഷ്ടമായതിൽ പെരുത്ത് സന്തോഷം
വഴി മാമു കവിത കൊള്ളാം. എനിക്കിഷ്ടായി. ഈ വേപതു പൂണ്ട എന്നിടത്ത് കവി ഉദ്ദേശിച്ചത് നിക്ക് അങ്ങട് പിടി കിട്ടിയില്ല. അത് പോലെ മൂന്നാമത്തെ വരിയിലെ ശിരസ്സുണ്ട് എന്നത് ശിരസ്സ് എന്ന് മാത്രം ആയിരുന്നെങ്കിൽ ഒരു ഫ്ലോ കിട്ടിയേനെ എന്ന് തോന്നി. പിന്നെ നിങ്ങൾ കവികളുടെ ഭാഷ പ്രയോഗം ഞങ്ങൾ വായനക്കാർക്ക് പെട്ടന്ന് പിടി കിട്ടത്തില്ല നാലഞ്ച് തവണ ഇരുത്തി വായിച്ചിട്ടാണ് ആദിക്ക് ഇതിനെ പറ്റി ഒരു ഇതുണ്ടായത്.
ReplyDeleteപിന്നെ ചിത്രം നന്നായിരുന്നുട്ടോ.
പുതുവത്സരാശംസകൾ
ടാ കൊപ്പേ..നീ ഒന്നും മനസ്സിലായില്ലെങ്കിലും സംഭവം പൊരിച്ചു ട്ടാ എന്ന മട്ടിൽ കണ്ണും പൂശി അങ്ങ് ആശ്ചര്യം കൊണ്ടാ മതി.
Deleteഹൊ, അരെ വാ എന്നൊക്കെ ഇടക്ക് ഇട്ടോ. ;)
ബാക്കി ഞാൻ ഏറ്റ്
എന്താ ലെ ചിത്രം..നോക്കി നിക്കും തോറും അർത്ഥങ്ങൾ ഇങ്ങനെ വരി വരിയായ് വരാ...ശോ.
സന്തോഷം ട്രാ...ലവ് യൂ
മാധവാ....കവിത വായിക്കും, പക്ഷേ അഭിപ്രായം പറയാൻ കഴിയാറില്ല. കാരണം അതിന് എന്തോ വട്ടവും അലങ്കാരവും അങ്ങനെ എന്തൊക്കെയ്യൊ കുന്ത്രാണ്ടങ്ങൾ ഉണ്ടല്ലോ...അതോണ്ട് ആ ശീലം ഇപ്പോഴും മാറ്റുന്നില്ല.
ReplyDeleteചേട്ടാ..വൃത്തത്തിൽ ഒക്കെ കവിതയെഴുതാനുള്ള ബോധം ഉണ്ടാർന്നു ച്ചാ...ഞാനൊക്കെ ആരാവുമായിരുന്നു ന്ന് എനിക്ക് തന്നെ അറിയില്ല.
Deleteഇതൊക്കെ ഓരോരോ വിചാരങ്ങളാന്നേ.
കവിത കഥ ന്നൊക്കെ ഓരോ ലേബല്‍ ഒട്ടിച്ചു ഇറക്കുന്നു ന്നെ ള്ളോ ട്ടാ.
ക്കട്ട ഇഷ്ടം ട്ടാ ഇവിടെ വന്നതിൽ
കവിത അടിപൊളി ..
ReplyDeleteചിത്രം പൊരിച്ചു ...
മാധവേട്ടാ സന്തോഷായില്ലേ.....
പിന്നേയ് എനിക്കിത് ഗുരു മൊരിഞ്ഞതിനേക്കാൾ കടുപ്പം ആയി തോന്നി ... കോളാമ്പിയിലെ കഥകൾ പോലെ മൂന്നാലുവട്ടം വായിക്കേണ്ടി വന്നു ഓരോ വരിയും ...
തലക്കെട്ടും കവിതയുമായുള്ള അവിഹിത ബന്ധത്തിൽ എനിക്ക് പ്രതിഷേധം ണ്ട് ട്ടാ ...
ചിത്രം വൗ വൗ വൗ...
കിടുക്കി ട്ടാ ദിവ്യ.ന്നാലും കമന്റിന്റെ അവസാനം ഞാൻ അങ്ങനെ പറയാൻ പറഞ്ഞിട്ടില്ല എന്ന് ഒന്ന് മെൻഷൻ ചെയ്യാരുന്നു.
Deleteകോളമ്പിയിലെ കഥകൾ മനസിലാവുന്നില്ല എന്ന് പറഞ്ഞാൽ സുധിയെ കൊണ്ട് ഇടി പ്പിക്കും ട്ടാ.
തലക്കെട്ട് ഇത്തിരി നീലയായി ലെ.
ആദീനെ അവാഹിക്കാനാ.
ചിത്രത്തിനുള്ള 3 വൗ പെരുത്ത് ഇഷ്ടായി
ഈ കവിതയെപ്പറ്റി വ്യക്തവും ശക്തവുമായ ഒരഭിപ്രായം പറയുകയാണെങ്കിൽ മലയാള ബ്ലോഗ് സാഹിത്യ ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു തീപ്പൊരിയുടെ ബഹിർസ്ഫുരണങ്ങൾ എനിക്കിതിൽ കാണാൻ കഴിഞ്ഞു. വാക്കുകളിൽ അഗ്നി പടർത്താൻ കഴിവുള്ള മാധവൻ എന്ന യുവകവി തന്റെ മാന്ത്രിക തൂലികയിൽ (ക്ഷമിക്കണം.. കീബോർഡിൽ) അക്ഷരങ്ങളെ ആവാഹിച്ച് സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന ദുരവസ്ഥകൾക്കു നേരെയല്ലേ വിരൽ ചൂണ്ടുന്നത് എന്ന് ഞാൻ സംശയിക്കുന്നു. വരികൾക്കിടയിൽ ഒളിപ്പിച്ചിരുന്ന നാനാർത്ഥങ്ങളിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ നിലവിളികൾ എനിക്ക് കേൾക്കാൻ കഴിഞ്ഞു. 'കലഹിക്കുന്ന കാൽപ്പാദങ്ങൾ' എന്ന ഒറ്റ പ്രയോഗത്തിലൂടെ കർമ്മഭൂമിയിൽ നാം തളർന്നിരിക്കരുതെന്നും ഇനിയുമൊരുപാട് മുന്നോട്ടുപോകാനുണ്ട് എന്നും അർത്ഥശങ്കക്കിടയില്ലാത്തവിധം മാധവൻ വ്യക്തമാക്കുന്നു. 'കരിമ്പനചോട്ടിൽ നിലാവുടുത്ത്' എന്നവരികൾ അതിശക്തമായൊരു കവിതയെ കാൽപ്പനികതയുടെ കമ്പളത്തിൽ മനോഹരമായി ഒളിപ്പിച്ചുവെക്കാൻ ശ്രമിക്കുന്നതായി കാണാം.
ReplyDeleteഎന്നെ ഏറ്റവും വിസ്മയിപ്പിച്ചത് ഓരോ നോട്ടത്തിലും ഒരായിരം അർഥങ്ങൾ നമുക്ക് സമ്മാനിക്കുന്ന മനോഹരമായ ആ ചിത്രമാണ്. ശ്രീ. മാധവൻ ബ്ലോഗുകളുടെ ആകാശത്തിലെ ഒരു സൂര്യതാരകമായി ജ്വലിച്ചു നിൽക്കട്ടെ എന്നാശംസിക്കുന്നു!!!
സന്തോഷമായില്ലേ മാധവേട്ടാ ;-)
എനിയ്ക്കൊരു ചാൻസ് കൂടി തരാതെ മഹേഷ് va, ഹിമാമനെ ഞെക്കിപ്പീച്ചിയതിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നു.
Deleteമഹൂ...നിന്നെ ഞാൻ.ആ.ആ...
Deleteഎന്റെ എഴുത്തിന്റെ വശ്യത,അതിന്റെ കാവ്യഭംഗി,ചിത്ര ചാരുത ഇതിലൊക്കെയും എന്നോടുള്ള നിന്റെ ആരാധനയാണ് നിന്നെകൊണ്ട് ഇത്രയും എഴുതിച്ചത്..ഹൂ ഹൂ ഹൂ..
അല്ലാതെ ഹിതോക്കെ എന്ത്..ഉം...ഹ് ഹ് ഹ്..
എനിക്കെങ്ങനെ പറയാൻ കഴിയും എന്റെ ബഹുമുഖ പ്രതിഭത്വം...ഹൂ ഹൂ...
അത് അഹങ്കാരമാകില്ലേ..
ടാ നടാ...
എന്റെ കവിതേക്കാളും കവിത ണ്ടല്ലോ അന്റെ കമന്റില്‍..
ഈ പരിപാടി മാധവന്റെ മരത്തിന്റെ മൂട്ടിൽ വേണ്ട ട്ടാ...ആഹാ
പിന്നേയ്...നിന്നെ അപ്പറത്ത് കണ്ടോളാ ട്ടാ..കാണണ്ട പോലെ
വഴിമാമൻ,,
ReplyDeleteഉത്തരാധുനികതയുടെ മൂർദ്ധന്യത്തിൽ നിൽക്കുന്ന ഈ കവിതയുടെ തലനാരിഴ കീറി പരിശോധിക്കുന്ന ജോലി മഹേഷ് ഏറ്റെടുത്തത് കൊണ്ട് മാമൻ രക്ഷപ്പെട്ടു.
കവിതയും ചിത്രവും കലക്കി.
ധനുവിന്റെ ഇടിയുടെ ശക്തി ചിത്രത്തിൽ തെളിഞ്ഞു കാണാം. ഇനിയും നല്ല നല്ല ചിത്രങ്ങൾ ഈ പുറത്ത് നിന്നും പൊട്ടി വരട്ടെ.
ടാ സുടൂ..മഹു എന്നെ അലക്കിപിഴിഞ്ഞു അയയിൽ ഇട്ടപ്പോ ആർപ്പോ വിളിച്ച് തുള്ളാൻ നിക്കാ ലെ...വേണ്ടാ ട്രാ..
Deleteധനു ഇപ്പൊ ഇടി നിർത്തി ടാ.ഇഷ്ടസ്ഥലം മുതുകായിരുന്നല്ലോ.അത് പുറം പോക്കായില്ലേ...
കോളാമ്പിയിൽ എന്നാ പടം റിലീസ്??
'വേപദുപൂണ്ട
ReplyDeleteമനസ്സു പരതുന്നു
ആരും തീണ്ടി
ഈണം ചോരാത്ത തെറിപ്പാട്ടിലൊന്നിനെ..'
വരിയിലും വരയിലും കേമനായ മ്ടെ സ്വന്തം മാധവൻ ഭായ് ..!
ഹാവൂ...ബിലാത്തി ശരണം.എന്റെ മുരളി ച്ചെട്ടാ.
Deleteഇപ്പഴാ ഒരു സമാധാനമായത്.
ഇനി ഏത് ഭാഗം കൊണ്ട് തടുക്കും എന്റെ
പത്യേൻ മൂക്കാ ന്ന്
നെഞ്ചത്ത് കയ്യും വെച്ച് ഇരിക്കുമ്പഴാ
മുരളിച്ചേട്ടൻ ഒരു കാറ്റും പിടിച്ച് വന്നത്.
പെരുത്ത് നന്ദി.ആശ്വാസം.മ്മള് മറക്കില്ലാ ട്ടാ.അറിയാലോ തൃശ്ശൂക്കാര് പറഞ്ഞാ പറഞ്ഞതാ..പൊരിടാക്കളാ.
വിയർപ്പാറി.
ഞാൻ......
ReplyDeleteഇവിടെ വന്നു... പലതവണയായി...
അസ്തിത്വം നഷ്ടപ്പെട്ടു... നിലനിൽപ്പ് ഇല്ലാതായി..
ഇനിയും വരും.. ആത്മാവായി... അതിന് നഷ്ടമില്ലല്ലോ...
ആത്മാവ് ആശക്തനാണ്.. നിരുപദ്രവകാരിയാണ്
... നിസ്സാരനാണ്....
വന്നു... സമർപ്പണം..കാൽക്കൽ...
തീക്ഷ്ണമായ ഭാവം.. ഭാവുകങ്ങൾ..
ReplyDeleteരാജ് സന്തോഷം ട്ടാ.എഴുത്തും,വായനയും,വായിക്കപ്പെടുന്നതും ഡിസെന്റിങ് ഓര്‍ഡറിൽ ആസ്വദിക്കുന്നവനാണ്.
Deleteരാജിനെ ഇവിടെ പ്രതീക്ഷിച്ചതെ ഇല്ല.
ഒരുപാട് സന്തോഷം.
രാജ്.വേപഥു വിനെ ശരിയാക്കിട്ടാ.പ്രത്യേകം സ്മരിക്കുന്നു.
Deleteഉത്തരാധുനികത ദഹിക്കാത്ത ആളാണ് ഞാൻ... എന്നാലും ഈ കവിതയിൽ വരച്ചുവച്ചിരിക്കുന്നതു മനുഷ്യന്റെ അസ്തിത്വ ദുഖമാണെന്നു തോന്നുന്നു...
ReplyDeleteചിത്രം മനോഹരം മാഷേ.. ഇനിയും വരാം..
സൂര്യമേ..എനിക്ക് സത്യത്തിൽ ഇതിന്റെ കാറ്റഗറൈസേഷനെക്കുറിച്ച് ഒന്നുമറിയില്ല.
Deleteവൃത്തമൊപ്പിച്ച് എഴുതാൻ എളുപ്പമല്ല.
അത്കൊണ്ട് ഗദ്യരൂപത്തിൽ എഴുതുന്ന തോന്നലുകളാണ്.
അതിനെ ഉത്തരാധുനികത എന്നൊക്കെ വിളിച്ചു കൊല്ലാതെ.നമ്മളെ രണ്ടാളെയും വിവരമുള്ളവർ വന്നാൽ കൊന്ന് കായലിൽ തള്ളും
വഴികുട്ടീ.. ഭാഷയുടെ തെറിപ്പാണത്രേ തെറി.. പെണ്ണുങ്ങളിൽ ഏറ്റവും ഉഷാറായവരെ തെറിച്ചവൾ എന്നാണ് പലരും വിശേഷിപ്പിക്കുക. ഇതിന്റെ ഏറ്റവും extreme രൂപമാണ് യക്ഷി.. എല്ലാം കൂടി ചേർന്ന് 'തെറിച്ചൊരു' കവിത കേട്ടോ
ReplyDeleteചേച്ചീ...തെറിക്കുള്ള വരേണ്യതയൊന്നും
Deleteചിലയിടങ്ങളിൽ മറ്റ് വാക്കുകൾക്കില്ല എന്ന് എനിക്കും തോന്നിയിട്ടുണ്ട്.ചേച്ചീടെ കവിതയിലെ പൊട്ടിത്തെറി ഉണ്ടാക്കുന്ന കരട് പോലെ ആണത്.
ചേച്ചീടെ നിരീക്ഷണങ്ങൾക്ക് തന്നെ ഒരു എഴുത്തോളം പറയാനുണ്ടാകും.തെറി,തെറിച്ചവൾ, യക്ഷി..അടിപൊളി..നല്ല പോക്ക്.
ഗൗരി ചേച്ചീ... അത് കൊള്ളാം ... 👍
Deleteവൃത്തത്തിലും പ്രാസത്തിലും എഴുതാനറിയില്ലെന്ന് മാധവേട്ടൻ പല മറുപടികളിലും എഴുതിക്കണ്ടു. എന്തിനാണ് അതൊക്കെ ഒപ്പിച്ച് എഴുതുന്നത്.
ReplyDelete"വേപഥു പൂണ്ട
മനസ്സു പരതുന്നു
ആരും തീണ്ടി
ഈണം ചോരാത്ത തെറിപ്പാട്ടിലൊന്നിനെ"
എന്താ ഒരു പ്രയോഗം! ഈ സംഗതികൾ ഇതേ തീവ്രതയിൽ പകർത്താൻ ഒരു പദ്യത്തിനും പ്രാസത്തിനും കഴിയില്ല. എഴുത്തിൽ കാമ്പുള്ളിടത്തോളം മറ്റൊന്നും ഒരു വിഷയമല്ല എന്നാണ് എന്റെ ഒരിത്.
പിന്നെ പടം. ഞാൻ വരയ്ക്കുന്ന പോലെ തന്നെ!
കൊച്ചൂ...പെരുത്ത് സന്തോഷം.എഴുതുന്നതിൽ അനുഭവങ്ങൾക്ക് ചെറിയപങ്കെങ്കിലും ഉണ്ടാവാറുണ്ട്.
Deleteഎന്റെ വരികളിൽ ഉൾച്ചേർന്നവ കണ്ടു എന്ന് അറിയുമ്പോൾ ഒരു രസമാണ്.
എന്താ പടം ;)
നമ്മടെ രണ്ട് പെരുടേം വര ഒരു വരയായല്ലോ ലെ ഹോ
ആസ്വദിച്ചു വായിച്ചു 👌
ReplyDeleteപലതരം നുണകൾ പറഞ്ഞു സ്വയം വിശ്വസിപ്പിച്ചാണല്ലോ മുന്നോട്ടുള്ള യാത്ര തുടരുന്നത്. വിദൂരതയിലെവിടെയോ കണ്ടെത്തിയേക്കാവുന്ന മരുപ്പച്ചയിലേക്ക്, മുഷിഞ്ഞു തളർന്നൊരു യാത്ര. ഇടയ്ക്ക് താൽക്കാലികമായി യാത്ര അവസാനിപ്പിക്കാൻ, പ്രലോഭനമാകുന്ന സാന്നിധ്യമാണോ യക്ഷി ☺️? ആ ക്ഷണം സ്വീകരിക്കാതെ മുന്നോട്ട് നടക്കാൻ നമുക്ക് ഓരോരുത്തർക്കുമാവട്ടെ..
ചേച്ചീ..
ReplyDeleteസമാന മനസ്ക നിനക്കായ് പാടുന്നേൻ..
എന്നത് പോലെ ചേച്ചിയുടെ വാക്കുകളോരോന്നും പെറുക്കി എടുക്കുന്നു.
സലാം
nannayi...
ReplyDeleteഅനോണി!!!ഇതാര്:
Deleteആരായാലും അശരീരിക്കും സലാം.സന്തോഷം.
കവിത എന്ന പേരിൽ എന്തൊക്കെയോ കുത്തിക്കുറിക്കുമെങ്കിലും വേറെയാളുകൾ എഴുതുന്നതിനെ ഇപ്പോൾ വിമർശനബുദ്ധ്യാ സമീപിക്കാറില്ല. വായന നല്ലോണം കുറവായതിനാൽ കവിതകൾ വേണ്ട പോലെ മനസ്സിലാക്കാൻ കഴിയാതെ വരുന്നു.
ReplyDeleteവര കൊള്ളാം.
പിന്നെ യാത്രകൾ ഒന്നും പാഴാവില്ല എന്നാണ് എന്റെ വിശ്വാസം. ഒന്നുമില്ലെങ്കിലും യാത്ര എന്ന അനുഭവമെങ്കിലും കൂടെയുണ്ടാവും എന്നും ...
ഇനീം വരാം ട്ടോ..
നിഷ ചേച്ചീ.വിമർശനം ഉൾകൊള്ളാൻ കഴിയാത്ത കാലം ഉണ്ടായിരുന്നു.
ReplyDeleteഇപ്പോൾ അങ്ങനെ അല്ല.
പിന്നെ ലേബലിൽ കവിത എന്ന് കാണിക്കുന്നു എന്നേ ഉള്ളു.ഉള്ളു കുറിക്കാനൊരിടം കിട്ടുമ്പോൾ എഴുതുന്നതാണ്.
ചേച്ചി പറഞ്ഞത് സത്യം. ഒരു യാത്രയും പാഴല്ല.ഒരു പരാജയവും
പൂർണ്ണമല്ല.ചിലത് നേടുന്നുണ്ട്. എപ്പോഴും.
എത്ര സന്തോഷം. ചേച്ചി വന്നതിൽ.
നല്ല വരികൾ
ReplyDeleteചേച്ചീ ഒരുപാട് സന്തോഷം ഇവിടെ വന്നതിൽ
DeleteThis comment has been removed by the author.
ReplyDelete
ReplyDeleteപല്ലും നഖവും മുടിയും പോലും കളയാനില്ല...
ഒന്നുറങ്ങാമെന്ന ക്ഷണം നീലാവുടുത്ത് നൂറും തേച്ച് കരിമ്പനച്ചോട്ടിൽ നിൽക്കുമ്പോൾ
പാഴായ്പോല കാലടികളുമായി കലമ്പുന്ന പാദവും,കള്ളങ്ങളെ കണ്ടുള്ള അമർഷം സ്വയം ഞെരിച്ചമർത്തി താളം തെറ്റിപ്പോകുന്ന കൈയും,വെഥുപയിൽ ഉയിർകൊണ്ട് നാവിൽ മരിച്ച തെറിയേപേറുന്ന ശിരസ്സിനു താഴെ വഴിക്കാറ്റിന് വഴിയൊരുക്കിയ തുളവീണ നെഞ്ചിനുള്ളിൽ വഴിപ്പാടുകളിൽ നിന്ന് ചുരണ്ടിയെടുത്ത ചുമടിന്റെ കനവും കൂടിയാകുമ്പോൾ ക്ഷീണം മാറ്റാൻ.... ഒന്നുറങ്ങാൻ....
കൊതിക്കുമ്പോൾ....
നിലാവുടുത്തു നൂറും തേച്ച് നിൽക്കുന്ന ഒന്നുറങ്ങാനുള്ള ക്ഷണത്തിനെ ആരും കെട്ടിപ്പിടിക്കും.......
കവിതയിൽ കാമ്പുണ്ടോന്ന് നോക്കുക.....
വൃത്തവും, പ്രാസവും,അലങ്കാരവും മുഖ്യമല്ല.....
എന്തായാലും വഴീ.....
വളരെ നന്നായി..... ചിന്തയിലാണ് കാര്യം.... ചില്ലിട്ട് വച്ച കുറച്ച് വാക്കുകളില്ല.....
ഇനിയും എഴുതുക..... നന്മകൾ നേരുന്നു
കുട്ടൂ..നീയെന്നെ യക്ഷിക്കു കൊടുത്തെ അടങ്ങു ലേ.
Deleteകട്ട ഇഷ്ടം ട്ടാ..നിന്റെ ഗർജ്ജനം.
ഒരു കുന്നോളം ഉണ്ടല്ലോ അനുഭവങ്ങൾ ഒന്നൊന്നായി പകർത്ത് ട്രാ
കവിതക്ക് വൃത്തം വേണമെന്ന് നിർബ്ബന്ധമൊന്നുമില്ല. പക്ഷേ, ഒരു താളത്തിൽ എഴുതിയാൽ ചൊല്ലാൻ എളുപ്പമായിരിക്കും.
ReplyDeleteആശംസകൾ ....
അക്കോ..എന്ന് സുധി എപ്പഴും വിളിക്കുന്നത് കേൾക്കാറുണ്ട്.എനിക്കറിയില്ലാരുന്നു ട്ടാ.ചേട്ടനെ ആണെന്ന്.
Deleteതാളത്തിൽ എഴുതാൻ ശ്രമിക്കാം ട്ടാ.അറിയില്ല എന്നെക്കൊണ്ട് കഴിയുമോ ന്ന്.
നല്ല സന്തോഷമുണ്ട്.ഇവിടെ കാണാൻ കഴിഞ്ഞതിൽ.
ഒരു താളം മനസ്സിൽ കണ്ട് അതിനനുസരിച്ച് വാക്കുകൾ ക്രമപ്പെടുത്തു. കവിത താനേ വന്നോളും... ...
Deleteഞാന്‍ ഇവിടെ വന്നിരുന്നു.കവിത -ചിന്ത,ആത്മാവിന്റെ ബോധോ അവസ്ഥ ,ഭാവന ...എല്ലാം കടിച്ചുമുറിച്ചുവലിച്ചു ചവച്ചരക്കാന്‍ പറ്റിയില്ല .പിന്നീടാവാം എന്നു മനസ്സില്‍ കുറിച്ചിട്ടു.മറന്നു പോയി . ഇപ്പോള്‍ നല്ലോണം തിരിഞ്ഞിട്ടൊന്നുമല്ല.കവി കാണുന്നതല്ല നമ്മള് കാണുന്നത്....ആദ്യം യേശുക്രിസ്തുവിനെ പയറ്റിനോക്കി.ഒരു പുരുഷന്റെ പെണ്ണാര്ത്തിയെ തട്ടിച്ചു നോക്കി...അതുമല്ല.അങ്ങിനെയങ്ങിനെ ....എന്തു സംഭവിച്ചു,എനിക്കും അറിയില്ല-സത്യസന്ധമായി പറഞ്ഞാല്‍ എനിക്കുമറിയില്ല.
ReplyDeleteഎന്റെ ഒരുസഹ പ്രവര്‍ത്തക O.V.USHAയുടെ കവിതയില്‍ 'വെള്ളം വേരിനെ തേടി ചെന്നു'എന്നതിന്റെ ആശയം ചോദിച്ചു.അതും എന്നോട്,ഈ ഭൂലോക മൂഡനോട്.ഞാനത് മനസ്സില്‍ തറച്ചിട്ടു-ഉറക്കം വരാതെ ....പിന്നെ എനിക്കൊരു 'ഗമണ്ടന്‍ ' മറുപടി കിട്ടി.കുഞ്ഞു മക്കള്‍ തങ്ങളുടെ അമ്മമാരുടെ അമ്മിഞ്ഞപ്പാല് അല്ലേആദ്യം തേടുക....കവിതയുടെ ലോകം ഇഹലോകവുമല്ല പരലോകവുമല്ല..എന്തോ ദൈവത്തിനു മാത്രമറിയാം.O.V.VIJAYAN ന്റെ മിസ്റ്റി ക്കുകളും ......ഇനിയും കുറെ പറയാനുണ്ട് .രണ്ടുകാര്യങ്ങള്‍ __1.താങ്കള്‍ ഈ കവിത ആനുകാലികങ്ങളില്‍ ഏതിലെങ്കിലും പ്രസിദ്ധീകരിക്കണം --2,ബ്ലോഗിന്റെ പേര് 'വഴിമരങ്ങള്‍' ആ പേരു തന്നെയല്ലേ ഉചിതം .സ്വയം വാടി മറ്റുള്ളവര്‍ക്ക് തണലാലുക ..." എനിക്കു താങ്കളെ ഒന്ന് പരിചയപ്പെടുത്തുക...നന്ദി