Friday, 13 December 2019

ഗുരു മൊരിഞ്ഞത്

"ഗുരോ"???...

പിൻകാലുകളിൽ ചുരമാന്തി
കുതിക്കാനായുന്ന..
ചൊറിപിടിച്ചൊരു തെരുവ്  നായോട്

"ആഹാ" 

എന്നൊരു കൊതിയുണ്ടെനിക്ക്..


"ഉം".. .....
എന്നൊരു മൗനത്തിന് തുടക്കമിട്ട്

താരനിളക്കി ത്താടി ചൊറിഞ്ഞ്

ഗുരു മൊരിഞ്ഞു*...


കൗപീനം കെട്ടാത്തവന്റ 
മൂടുകീറിയ മുണ്ടാവണം
മനസ്സ്.........

കവലപ്രസംഗിയുടെ വായിൽ  പിഴച്ച് പെറ്റ തെറിയാവണം
വാക്ക്...... ....


"നോക്ക്",
പരാസനത്തിലേക്ക്  അറിയാതെ
തെറിച്ചു കുത്തുന്ന
കോങ്കണ്ണും"...


ചൊറിപിടിച്ചൊരു തെരുവ്  നായുണ്ട്...

"ആഹാ" 
എന്നൊരു കുതി കുതിക്കുന്നു!!!

56 comments:

 1. എന്താ വലിച്ചത് എന്ന് ചോദിച്ചാൽ കുഴപ്പമുണ്ടോ?

  ReplyDelete
  Replies
  1. അനുവായോണ്ട് ഒരു കോഴപ്പോം ഇല്ല ട്ടാ.കട്ട ഇഷ്ടം മാത്രം.
   (പരാക്രമം സ്ത്രീകളോടല്ല ത്രേ വേണ്ടൂ ന്നല്ലേ)
   കോളാമ്പി ആയിരുന്നേൽ അവനെ ഇപ്പൊ ദിവ്യ വന്ന് കോരി കൊണ്ട് പോകേണ്ടി വന്നേനെ.

   Delete
  2. മൂന്നു കൊല്ലത്തിനു ശേഷം അനുവിന്റെ കമന്റ്....

   Delete
  3. മൂക്കിടിച്ചു പരത്തും. കുട്ടത്തിനെ വിളിക്കണോ?

   😆

   Delete
  4. ആനൂ...സുധി കൊട്ടേഷൻ വെക്കുന്നു.അതും എന്റെ കാട്ടിൽ വന്ന്..
   പോരാത്തതിന് കുട്ടുവിനെ പോലെ ഒരു കാട്ടാളനെയും കൂട്ട് വിളിക്കുന്നു..
   പറയൂ...തല, മൂക്,ചെവി..എന്ത് വേണം...രണ്ടിന്റേം അറുത്ത് പിഞ്ഞാണത്തിൽ വച്ച് തരും..
   കുട്ടി ധൈര്യമായി ചോയ്ക്കൂ..

   Delete
  5. വരികള്‍ തീഷ്ണം ആണല്ലോ ..എല്ലാ ഭാവുകങ്ങളും

   Delete
 2. അതെനിക്ക് ക്ഷ പിടിച്ചു..... ഏത് ❓❓❓❓

  കൗപീനം കെട്ടാത്തവൻറെ
  മൂടുകീറിയ മുണ്ടാവണം
  മനസ്സ്.....

  അതാണ് നമുക്കില്ലാതെ പോയത്. മിക്കവാറും ആൾക്കാർ ചൊറിപിടിച്ച ആസനം കൗപീനം കൊണ്ട് മൂടി, മേലെ നിറംപിടിപ്പിച്ച മുണ്ടുമുടുക്കും .തരം കിട്ടിയാൽ കൗപീനം പൊക്കി ചൊറി ഒന്നുടച്ച് ഛലം തേച്ചിട്ട് അറിയാത്ത ഭാവത്തിൽ പോയീടുന്നു....

  ഏതായാലും ,'ആഹാ' എന്നുറക്കെ പറഞ്ഞു ....

  നന്മകൾ നേരുന്നു

  ReplyDelete
  Replies
  1. കുട്ടൂ നിന്റെ ബ്ലോഗം ശരിയായല്ലേ..
   പൊരിച്ചു..
   നീ എന്നെ കമന്റ് കൊണ്ട് എന്നെ "ഹൗ"
   എന്നാക്കികളഞ്ഞു...
   ലപ് യൂ ടാ

   Delete
  2. കുട്ടത്ത് പറഞ്ഞതാണ് ഇതിൽ ആകെ മനസ്സിലായതും ആസ്വദിച്ചതും.

   Delete
 3. ഹോ! എന്ന് അതിശയം പൂണ്ട് നിൽക്കയല്ലാതെ എന്ത് ചെയ്യും?

  ReplyDelete
  Replies
  1. ഇക്കാ...സുഖല്ലേ...
   സന്തോഷം ട്ടാ ആ അതിശയത്തിൽ

   Delete
 4. ആഹാ .... ആ പിഴച്ചു പെറ്റ തെറിയെ എനിക്കിഷ്ടപ്പെട്ടു....

  ReplyDelete
  Replies
  1. ഇതിലും ഒരു ആഹാ ഉണ്ടല്ലോ ദിവ്യമേ..
   ആ തെറി എനിക്കും ഇഷ്ടാ..
   ഞാൻ അങ്ങനെ ഒന്നിന് കാതു കൊടുത്തു നിക്കാറുണ്ട്..
   (ചാനലിൽ ഒരു വായനക്കാരിയുടെ നാക്കിൽ ഒരിക്കൽ അത് കാണുകയും ചെയ്തു)

   Delete
 5. ഉത്തരാധുനീകാധുനാധുനീകപുണ്ടല്യാക്ഷ പ്രജോദശരജാഢയാൽ അതിമനോഹരമായി വിരചിതമായ ലക്ഷണമൊത്ത കവിത. ഏകാക്ഷരപ്രാസം ഇത്ര കൃത്യമായി മറ്റൊരു കവിതയിലും ഞാൻ കണ്ടിട്ടില്ല.


  ഇനിയും വരില്ലേ അടുത്ത പോസ്റ്റുമായി വേഗം........


  (അനു ചോദിച്ചത് കൊണ്ട് ഞാൻ ചോദിക്കുന്നില്ല. വീട്ടിൽ അലമ്പായിരുന്നോ? 😋😛😜🤪🤪😜😛😜🤪🤪🤪🤪😝😝😝😜😜😜😝😜🤪😝😝🤐🤔)

  ReplyDelete
  Replies
  1. കോളാമ്പി നമ്പൂരി...ഇത്രേം കടുത്ത പ്രയോഗം..കരാക്കളഗോത്രവൃതങ്ങളിൽ
   മാത്രേ ഈയുള്ളവൻ കണ്ടിട്ടുള്ളു..തനി രാവണനാ ലെ.
   ഏകാക്ഷരപ്രാസ്‌ത്തിന്റെ മറുകരയിൽ അമ്മാവാസിയിൽ വെളിക്കിരിക്കാനിറങ്ങുന്ന ദുരാത്മാക്കളെ
   കഞ്ഞിര ഇലകൂട്ടി പിടിച്ചു ഒഴിപ്പിക്കുന്ന
   അങ്ങയുടെ പ്രയോഗത്തെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു..
   തൃപ്തിയായി..
   സംപൂജ്യനായി..കൊടും നൻട്രി

   Delete
 6. ഇത് വായിച്ചു മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടെന്നു തോന്നണില്ല. 😞😓😶☹️😐

  ReplyDelete
  Replies
  1. എന്നാ പറ്റിയെന്നാ മനസ്സിലാകാത്തത്...

   Delete
  2. ഇന്നലെ ഏതോ വിഭ്രമയാമങ്ങളുടെ..അവസാനം
   പരിഭ്രമിച്ചിറങ്ങിയ അക്ഷരങ്ങൾ..
   എന്തൊക്കെയോ കാടികൂട്ടി..
   ഇന്ന് നീലപ്പുക അടങ്ങിയപ്പോലുണ്ട്..
   ദേ കിടക്കുന്നു..
   മൊരിഞ്ഞു പാകമായ എന്റെ ഗുരു
   ഞാൻ ചോദിക്കാതെ ഒളിച്ചു വെച്ച ചിലതിന്റെ ഉത്തരങ്ങളുമായി..

   Delete
  3. എന്റെ ഉമേ...ഉമ്മയുടെ കാവും, നാഗമോഹനും,പവിഴമല്ലിയും,മഞ്ഞും ,നിലാവും പോലുള്ളത് എഴുതാനുള്ള ബുദ്ധിയൊന്നും വേണ്ട ഇതിന്..
   ഇതിന് വിവരക്കേട് മാത്രമേ കൈമുതലായി വേണ്ടു..
   അതൊണ്ടല്ലേ ഞാൻ ഇതുപോലുള്ളത് വായിക്കാൻ നിക്കാതെ.. എഴുതൽ മാത്രം അക്കി രസിക്കുന്നത്.

   Delete
 7. Athi kadinamee utharotharaadhunikam...ഇതിനൊരു താത്വികാവലോകത്തിനു
  ഞാനാളല്ല ഹേ!!🤔🤔😰😰

  ReplyDelete
  Replies
  1. പ്രഭോ..നന്ദി..സകല ചരാചരങ്ങളുടെയൊപ്പം ഈയുള്ളവനിലും ഇരുട്ടും വെട്ടവും ഊർജ്ജവും വീഴ്ത്തുന്നതിന്..
   എനിക്ക് തന്നെ പറ്റുന്നില്ല പിന്നാണോ മാഷ്‌ക്ക്...

   Delete
 8. കൗപീനം കെട്ടാത്തവന്റ
  മൂടുകീറിയ മുണ്ടാവണം
  മനസ്സ്. അതെനിക്ക് ക്ഷ പിടിച്ചെഡോ

  ReplyDelete
  Replies
  1. ചേച്ചി...കൊടും ഇഷ്ടം.കോടി കോടി ഉമ്മകൾ(ഇത് ആമിക്ക്)
   മാത്തപ്പനോട് കൊല്ലണ്ട ന്ന് പറ.
   അറഞ്ചം പുറഞ്ചം..ഒഴിഞ്ഞ് മാറി രക്ഷപെട്ടോണ്ടിരിക്കാ അപ്പഴാണ്..
   കുട്ടൂ,ദിവ്യ പിന്നെ ചേച്ചിയും വന്ന് ഇത്തിരിയെങ്കിലും ഒന്ന് കണ്ടിട്ട് പോയത്..ഹാവൂ...

   Delete
  2. ചേച്ചിയെന്ന പ്രയോഗം മനസ്സിലായില്ല...

   Delete
  3. അത് ചേട്ടന് മനസിലാകണമെങ്കിൽ 4 വയസുകുറച്ചു വന്ന് എന്റൊപ്പം നിന്ന് നോക്കണം...അപ്പൊ മനസിലാകും ചേച്ചി ആരാണെന്നും ചേട്ടനാരാണെന്നും
   ദുഷ്

   Delete
  4. എന്റെ രണ്ട് കുട്ടികളും ഗോ ടു ക്ളാസസ്... സു . ഞാൻ ഇത്തിരി പ്രായം കൂടിയ ഇനമാണ്... മനസ്സിലായോ

   Delete
 9. ചില ഭ്രാന്തൻ ചിന്തകൾ

  ReplyDelete
  Replies
  1. ചേട്ടാ....എന്നെ ഒന്നും ഒന്നും ചെയ്യല്ലേ ട്ടാ.....ശരിക്ക് ചേട്ടൻ പറഞ്ഞ പേരാറിയിരുന്നു ഇടേണ്ടത് ലെ...
   പെരുത്ത് ഇഷ്ടം..ഇവിടെ വന്നതിൽ

   Delete
 10. ചൊറി പിടിച്ചൊരു മനസ്

  ReplyDelete
  Replies
  1. അത്രേ ഉള്ളു ബിബിൻ ചേട്ടാ..
   ചൊറി പിടിച്ച ഒരു ചൊറിയാൻ മനസ്
   സലാം ട്ടാ..മനസ് കണ്ടതിൽ

   Delete
 11. ഈ ഒരു ജ്ഞാനിയോട് എന്തു പറയണം എന്നറിയില്ല, വെറ്റിലയും ഒരു രൂപയും എടുത്ത് ഈ ശിഷ്യയെ സ്വീകരിച്ചാലും പ്രഭോ.................
  Sudhi ittu thannathanu kto link, follow cheythirikkunnuu

  ReplyDelete
  Replies
  1. ചേച്ചീ...ഞാൻ ചേച്ചീടെ ബ്ലോഗിൽ ആദ്യമായിട്ട് വന്നത് സുധി പറഞ്ഞാണ്.
   അന്ന് പോസ്റ്റ് വായിച്ചു ഞാൻ അവനെ വിളിച്ചിരുന്നു.കഴിഞ്ഞ തവണ ഞങ്ങൾ കണ്ടപ്പോഴും ചേച്ചിയെ കുറിച്ചു സം സാരിച്ചു.
   ഞങ്ങൾക്കൊക്കെ കട്ട ആരാധന ഉള്ള ആളാ ചേച്ചി.നർമ്മം ഇത്രേം കിടുവായി കൈകാര്യം ചെയ്യുന്നവർ അത്ര ഇല്ലാ.
   സുധിയോട് കട്ട ഇഷ്ടം ചേച്ചിയെ ഇങ്ങോട്ട് ക്ഷണിച്ചതിൽ.
   ചേച്ചിക്ക് 100 ആയിരം നന്ദി..ഇവിടെ വന്നതിന്.
   എന്നെ ശിഷ്യനാക്കി എനിക്ക് തന്നെ എനിക്ക് ദക്ഷിണ തന്നതിന്

   Delete
  2. പാവം ഷാജിതയെ ഇത്രയും ചേച്ചീന്നു വിളിക്കണമായിരുന്നോ... ?
   വിനയം ഇത്തിരി കൂടിപ്പോകുന്നുണ്ടോന്നൊരു സംശയം!!! 😀

   Delete
 12. Sathyam parayunnu Viju onnum pidikittiyilla. Enthokkeyo bhayankara roshamo ethirppo...

  ReplyDelete
  Replies
  1. ചേച്ചീ..അത് ചേച്ചിയുടെ കുഴപ്പമല്ല ട്ടാ.ചിലതെല്ലാം ചില തോന്നലുകളായി കുറിച്ചിടുന്നു എന്ന് മാത്രം.
   ചേച്ചി ഇവിടെ വന്ന് ഇത് വായിച്ചു എന്നുള്ളതിനെക്കാൾ വലിയ സന്തോഷം എന്താണ്...
   ഒത്തിരി സ്നേഹം..

   Delete
 13. ഗുരു മൊരിഞ്ഞാൽ ഇങ്ങനേയും എന്നായിരിക്കും ല്ലെ..

  ReplyDelete
  Replies
  1. ഹ ഹ ഹ....റാംജിചേട്ടാ...
   നല്ലവണ്ണം മൊരിഞാൽ...ഇങ്ങനെ ചിലത്
   കിട്ടും...അല്ലേൽ പുള്ളി ആട്ടും..
   ഭയങ്കര സന്തോഷം ട്ടാ ചേട്ടാ

   Delete
 14. Replies
  1. അതേ ഇതിലപ്പുറം ചെയ്യാനുള്ള ധൈര്യമില്ല..അതിനാൽ.ലക്ഷ്മണ രേഖക്കുള്ളിൽ നിന്നുള്ള കളികൾ മാത്രം.
   എത്ര സന്തോഷം മുബി(ചേച്ചീന്ന് വിളിക്കാമോ)??

   Delete
  2. വിളിച്ചോ വിളിച്ചോ ....

   Delete
 15. ഒന്നും അങ്ങട് മനസ്സിലാവ്‌ണില്ല്യാ... അഭിനവ ഫ്യൂററോടും അനുയായികളോടുമുള്ള രോഷമാണെങ്കിൽ കലക്കീട്ടോ... :)

  ReplyDelete
  Replies
  1. വിനുവേട്ടാ....നട്ടപാതിരക്ക് ഓരോ വെളിപാട് ഉണ്ടാവണതല്ലേ..അർത്ഥം ചോദിച്ചു എന്നെ വിവശനാക്കല്ലേ...
   കൊടും ഇഷ്ടം ട്ടാ...ഇവിടെ വന്നതില്

   Delete
 16. കുരുമൊരിഞ്ഞാൽ പൊട്ടിത്തെറിക്കും...
  "ആഹാ"
  എന്നൊരു കുതി കുതിക്കുന്നു!!!

  ReplyDelete
 17. തങ്കപ്പൻ ചേട്ടാ സുഖമല്ലേ.
  പേരക്കുട്ടകളുടെ വിശേഷങ്ങൾ ഒക്കെ കാണാറുണ്ട് ട്ടാ..
  മൊരിഞ്ഞത് നോക്കി വന്നതിൽ പെരുത്ത് സന്തോഷം

  ReplyDelete
 18. കൗപീനം കെട്ടാത്തവന്റ
  മൂടുകീറിയ മുണ്ടാവണം
  മനസ്സ്.........

  കവലപ്രസംഗിയുടെ വായിൽ പിഴച്ച് പെറ്റ തെറിയാവണം
  വാക്ക്...... ....

  ReplyDelete
  Replies
  1. മുറലിച്ചേട്ടാ....ബിലാത്തി ക്രിസ്‌മസ്‌ ഒരുക്കങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടായി ട്ടാ...
   ഹാപ്പി ക്രിസ്‌മസ്‌..

   Delete
 19. ഇതിന്റെ വഴി അറിയാത്തതിനാൽ ഞാൻ പാതി വഴിയിൽ കിതച്ചു നിന്നു..

  ReplyDelete
  Replies
  1. ചിലവഴികൾ എനിക്ക് എനിക്ക് തന്നെ അറിയുന്നില്ല.പിന്നെയാ നിനക്ക്...
   എന്നാലും മൊരിഞ്ഞത് നോക്കാൻ
   നീ വന്നല്ലോ അതു മതി

   Delete

 20. "ഗുരോ"???... "ആഹാ" … "ഉം".. ....."നോക്ക്"... "ആഹാ" .. !! ഇത്രയും ഏതാണ്ട് പിടികിട്ടി ഭായി … !! :) ബാക്കിയുള്ള ഐറ്റംസ് എന്റെ ഈ ചെറിയ ബുദ്ധിയിൽ പൊക്കിയാൽ പൊങ്ങില്ല :) .. എങ്കിലും ഇത് വായിച്ചപ്പോൾ നല്ല ഗുമ്മുണ്ട്… !!! എഴുത്തിനു എന്റെ ആശംസകൾ ഗുരുവേ …. :)

  ReplyDelete
  Replies
  1. ഷഹീമേ --വരവ് തകർത്തു,,,,ചിരിച്ചു പോയി ട്ടാ ...
   പിന്നേയ് ആ ഒരു "ഗുമ്മ് " ഇല്ലേ ...അതിന്റെ മുതുകത്ത് ഇരുന്നാണ് ഇതെഴുതിയത്
   .നല്ല സന്തോഷം .പുതിയ ഒരാൾ വരുന്നത് ,വായിക്കുന്നത് .കമന്റ് ബോക്സിൽ വായിച്ചു എന്ന് എഴുതുന്നത് .
   പെരുത്ത് സ്നേഹം ഷഹീമേ..സലാം

   Delete
 21. ഇത്തിരി പോന്ന കാഞ്ഞ ബുദ്ധിയിൽ ഒത്തിരി മണ്ടത്തരങ്ങൾ മാത്രമേ എനിക്ക് കൈമുതൽ ആയിട്ടുള്ളു. അതിന്റെ ഉള്ളിലേക്ക് ഇതിന്റെ അങ്ങ് കയറ്റി വിട്ടപ്പോൾ ആദ്യ മെസ്സേജ് തന്നെ harmfull കണ്ടന്റ്, എന്നാണ് വന്നത്. എന്നാലും ചിന്തിക്ക്ണ്ട് എന്താണ് കവി ഉദ്ദേശിച്ചത് എന്ന് ' ഗുരോ

  ReplyDelete
  Replies
  1. ഡാ.. നീ ചിന്തിച്ചു ചിന്തിച്ച് അവസാനം നിന്നെ ഗുരുവാക്കേണ്ടി വരുവോ...
   അതെനിക്ക് സഹിക്കില്ല ട്ടാ.

   Delete
 22. ഗുരു മൊരിഞ്ഞതിനെപ്പറ്റി മാധവഗുരുക്കൾ മൊഴിഞ്ഞത് അക്ഷരങ്ങളുടെ സാഗരമായി വിരിഞ്ഞപ്പോൾ അതിന്റെ തീരത്തിരുന്നു നോക്കുന്ന ഈ പാവം ഞാൻ കഥയെന്തുകണ്ടു ;-)

  ReplyDelete

അഭിപ്രായമുണ്ടോ....?