ഞാനോര്ക്കാതെ പോയേക്കാം..
തനിച്ചുള്ള ചില ഇടവേളകളില്‍
ഒരുകപ്പ് കാപ്പിക്കൊപ്പം
എത്രയും നേര്‍ത്ത സ്മൃതി സ്മിതം .....
തൂവാനത്തോളം നേർത്ത് നീ,
പെയ്ത് മായും ചില വർഷ രാത്രികൾ.
വേനലിൻറെ വെയിലിറക്കങ്ങളിലേക്ക്
മാമ്പൂ വീഴ്ത്തും ഇലയനക്കങ്ങൾ.
വേനലിൻറെ വെയിലിറക്കങ്ങളിലേക്ക്
മാമ്പൂ വീഴ്ത്തും ഇലയനക്കങ്ങൾ.
അവയൊഴികെ ....
നിന്നെ ക്കുറിച്ച് തീർച്ച പറയാവുന്ന ഒന്നുണ്ട്
നിന്നെ ക്കുറിച്ച് തീർച്ച പറയാവുന്ന ഒന്നുണ്ട്
നിന്റെ പേരു ഞാനുച്ചരിക്കുമോരോ വേളയിലും
നിനക്ക് ഞാനാരെന്നതിന്റെ തീവ്രത വരച്ചിടുന്നൊരു
പ്രണയമാപിനിയെക്കുറിച്ച് നീ പറഞ്ഞ വാക്കുകള്‍.
അറിയാമോ?
അറിയാമോ?
എനിക്ക് കാണാം
നിഴലുകളില്‍...
ഇലമറവുകളില്,
ശലഭങ്ങളറിയാതെ
വസന്തമൊളിപ്പിച്ചു വെച്ചൊരു വനസ്മിതം ..