വഴിമരങ്ങൾ
Pages
Home
കവിത
കവിതകൾ
കഥകൾ
Thursday, 17 March 2016
വ്യാഘ്ര ചിത്തം
അതിരിലസ്തമയം പൂക്കുന്നതും നോക്കി
ഒറ്റക്കവരം മാത്രമുള്ള മരത്തിലൊന്നിൽ
പ്രാണനാറാത്ത ഇളമാൻ കുരല് ചവച്ചിരിക്കണം
കാടകത്തുറവികളിൽ
ഉൾക്കിടിലമെറിഞ്ഞ്
ഘനഗർജ്ജനം മുഴക്കണം
അപരരാവുകളിലേക്ക്
ആരായപ്പെടാതെ കടന്നുചെല്ലണം
ചുവടുകളിൽ വകഞ്ഞുമാറണം കാനനമൊന്നാകെ ..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)