Madavan.
പൂർത്തിയാവാത്ത നിഴൽ ചിത്രങ്ങൾ മാറി മാറി വരയ്ക്കുന്ന ഇലപ്പഴുതുകൾക്ക് താഴെ,
വെയിൽതുള്ളികൾ ചോരുന്ന
ഞാവൽ തണലിൽ..
നനയാൻ തുടങ്ങുന്ന അയാളോട്
മരം പറഞ്ഞു.
ഞാവൽ തണലിൽ..
നനയാൻ തുടങ്ങുന്ന അയാളോട്
മരം പറഞ്ഞു.
"കരയരുത്
എന്റെ മുറിവുകളുടെ
ഓർമ്മയിലിന്ന്
കിളികളുണ്ട് അടയിരിക്കുന്നു .
എന്റെ മുറിവുകളുടെ
ഓർമ്മയിലിന്ന്
കിളികളുണ്ട് അടയിരിക്കുന്നു .
തളരാതെ നീയിക്കാലത്തെക്കടക്കുക"
മുരടുകൾ നിറഞ്ഞ തായ്ത്തടിയുടെ
പരുക്കൻ ചേതനയിലേക്കു
കനംവെച്ച ശിരസ്സു താങ്ങി
കണ്ണടക്കുമ്പോൾ
തളിരിലകൾനിറഞ്ഞൊരു ചെറുചില്ലകൊണ്ട് മരമയാളുടെ മുഖം തന്നിലേക്ക് ചേർത്തു.
അൽപ്പമുഴറിപ്പകച്ച്
കടന്നുപോകാനൊരുങ്ങിയൊരു കാറ്റിന്റെ
അരിക് കോതിയെടുത്ത്
മരമയാളെ ആറ്റി...
പരുക്കൻ ചേതനയിലേക്കു
കനംവെച്ച ശിരസ്സു താങ്ങി
കണ്ണടക്കുമ്പോൾ
തളിരിലകൾനിറഞ്ഞൊരു ചെറുചില്ലകൊണ്ട് മരമയാളുടെ മുഖം തന്നിലേക്ക് ചേർത്തു.
അൽപ്പമുഴറിപ്പകച്ച്
കടന്നുപോകാനൊരുങ്ങിയൊരു കാറ്റിന്റെ
അരിക് കോതിയെടുത്ത്
മരമയാളെ ആറ്റി...
വരണ്ട നെറ്റിമേൽ ,,
കാട്ടുതീ പടർന്ന ശിരോ മേഖലകളിൽ
വാൽത്സല്ല്യം വിരലോടിക്കുകയാണ്.
കാട്ടുതീ പടർന്ന ശിരോ മേഖലകളിൽ
വാൽത്സല്ല്യം വിരലോടിക്കുകയാണ്.
കാതിൽ പറയുന്നുണ്ട് ,
കരയല്ലേ ...
ഒന്ന് വീണുപോയതല്ലേ..
കരയല്ലേ ...
ഒന്ന് വീണുപോയതല്ലേ..
പൊട്ടിയ കാൽമുട്ടിൽ
അമ്മ ഊതിത്തരികയാണ്.
അമ്മ ഊതിത്തരികയാണ്.