Friday, 15 May 2015

ആമവേദം* എന്ന കൊസ്രാങ്കൊള്ളി

 

ഒറ്റ വലി,
 
പിന്നെ അതില്ല ..!!
 ഇതുമില്ല .
 
മുന്നും പിന്നുമില്ല ,
സർവ്വമേകം .
 
ബിഗ്‌ ബാങ്ങിനു മുന്പുള്ള 
അസ്പഷ്ട പിണ്ടം:)

മൊരത്ത 
പരം പൊരുൾ !!
 
പകലും പച്ചപ്പരമാർത്ഥങ്ങളുമില്ല 

രാവില്ല രാപ്പനിയില്ല
 
ആളുംമാളും 
ആരുമാരുമില്ലായ്മയുമില്ല.
 
സ്ഥലകാലങ്ങൾ 
"റാൻ" വെച്ച്  പിറന്ന പടി തൊഴുത് നിൽക്കും.
 
മോങ്ങാനിരുന്ന പട്ടിയോ 
പൊതിക്കാത്ത പരുവത്തിൽ 
കുരങ്ങച്ചനോ 
കുറച്ചെങ്ങാനുമറിഞ്ഞ് കാണും..

അത്രക്കത്രക്കഗാധനിഗൂഢ:നിശിതകൊനഷ്ഠാണു 

ആമവേദത്തിലെ അദ്വൈതം ...


*
ചതുർവേദങ്ങളുമായൊ,വേദാംഗങ്ങളും ഉപവേദങ്ങളും ഉപനിഷത്തുക്കളുമായൊ "ആമവേദം" അഥവാ "tortoise veda" എന്ന എന്റെ കൊസ്സ്രാങ്കൊള്ളിക്ക് യാതൊരു നൂൽബ്ന്ധവുമില്ലെന്ന് ഇതിനാൽ പ്രഖ്യാപനം ചെയ്തുകൊള്ളുന്നു .
 
മേൽ പ്പറഞ്ഞതിൻപേരിലുണ്ടാകാനിടയുള്ള രക്തരൂക്ഷിതമായ  ലഹളക്കും,തീവെട്ടിക്കൊള്ളക്കും,കർഫ്യൂവിനും,ലാത്തിയടിക്കും, ആകാശവെടിക്കും,പട്ടാളമാർച്ചിനും,അന്താരാഷ്ട്ര സമ്മർദ്ദത്തിനും ,ആണവായുധപ്രയോഗത്തിനും ,
ആണവമറുപ്രയോഗത്തിനും ,,,കൂട്ടാണവപ്രയോഗത്തിനും പിന്നീടുണ്ടാകാനിടയുള്ള സർവ്വനാശത്തിനും ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു .


 

 
 

50 comments:

 1. ആദ്യത്തെ 'കൊസ്രാക്കൊള്ളി'ക്ക് വിധിക്കപ്പെട്ടത്
  ഈയുള്ളവനായതില്‍ സങ്കടമുണ്ട്.കാരണം ഈ കവിതക്ക്‌ യുക്തമായ 'ഒരടിക്കുറിപ്പി'ടാന്‍ ഞാന്‍ വിവരമില്ലാത്തവനായിപ്പോയി....

  ReplyDelete
  Replies
  1. എന്റെ തലതിരിവിന് താഴെ മാഷ്‌ വന്നുപൊയെന്ന് അടയാളം വെച്ചല്ലോ ,,,എനിക്കത് ധാരാളം

   Delete
 2. കമിഴ്ത്തിയിട്ടു ചവിട്ടിയാൽ മതി.തല പുറത്തേക്കു വരും!
  ആമവേദം കൊള്ളാം!ആശംസകൾ.

  ReplyDelete
  Replies
  1. ജ്യുവൽ ...നന്ദി കേട്ടോ ..ആമവേദിയാണല്ലേ ..ചവിട്ട് വിദ്യ നല്ല ഫലം തരും സത്യം തന്നെ . പ്രൊഫ്‌ പിക് കിടു ആയിട്ടുണ്ട്

   Delete
  2. ജ്യൂവലേ!!!!ചിരിപ്പിച്ചു....

   Delete
 3. nannayi.. anticipatory bail eduthathu athilum nannayi.

  ReplyDelete
  Replies
  1. മുകിലേയ്,..കലികാലമല്ലേ ....ഏതെങ്കിലും സേനക്കാര് വന്ന് തല്ലി പഞ്ഞിക്കിട്ടാലൊ ??അതാ ജ്യാമിച്ചത് ..

   Delete
 4. അടിക്കുറിപ്പ് മേൽക്കുറിപ്പ്‌ ആയി ഇട്ടില്ലെങ്കിൽ അടി ഉറപ്പ്. ദ്രവമായോ വാതകമായോ വലി എന്ന കണ്‍ഫ്യുഷൻ നില നിൽക്കുന്നു . വേദങ്ങൾ അരച്ച് കലക്കി കുടിച്ച വഴി മരങ്ങൾ തന്നെ വഴി കാട്ടി.

  ReplyDelete
 5. അടിക്കുറിപ്പ് മേൽക്കുറിപ്പ്‌ ആയി ഇട്ടില്ലെങ്കിൽ അടി ഉറപ്പ്. ദ്രവമായോ വാതകമായോ വലി എന്ന കണ്‍ഫ്യുഷൻ നില നിൽക്കുന്നു . വേദങ്ങൾ അരച്ച് കലക്കി കുടിച്ച വഴി മരങ്ങൾ തന്നെ വഴി കാട്ടി.

  ReplyDelete
  Replies
  1. ബിപിൻ സാർ,,അടിയാശംസകൾക്ക് നന്ദി (കേരളത്തെ വികസിപ്പിച്ച് വികസിപ്പിച് സാറുമൊരു അരുക്കാകാതെ നോക്കിക്കൊ ).....ഞാനൊരു ബ്രഹ്മാണ്ഠ വേദനല്ലേ .

   Delete
 6. മോങ്ങാനിരുന്ന പട്ടിയോ
  പൊതിക്കാത്ത പരുവത്തിൽ
  കുരങ്ങച്ചനോ
  കുറച്ചെങ്ങാനുമറിഞ്ഞ് കാണും..

  അത്രക്കത്രക്കഗാധനിഗൂഢ:നിശിതകൊനഷ്ഠാണു

  ആമവേദത്തിലെ അദ്വൈതം ...

  ReplyDelete
 7. ബിലാത്തിക്കാരാ,,, കൊനഷ്ട് പിടിച്ച ആമവേദം ഗ്രഹിച്ചതില്‍ സന്തോഷം..

  ReplyDelete
 8. സംഗതി കൊള്ളാം ...... ഞാനും ആമ വേദക്കാരനായാലോ...... മലത്തിയിട്ടു ചവിട്ടയാലും തല വെളിയിലിടില്ല.....

  ReplyDelete
 9. വിനോദേയ്..പ്രശനമാണ്‌,തല വെളിയിലിട്ടില്ലെങ്കില്‍..അടുത്ത പടി ആവി കയറ്റലാ..തിളച്ചവെള്ളത്തില്‍ ജീവനോടെയിട്ട് പുഴുങ്ങിയെടുക്കും..
  ആമവേദക്കാര്‍ എന്ന പേരില്‍ നമുക്കൊരുമതമങ്ങ് തുടങ്ങാംന്നേയ്....
  സന്തോഷം ഇവിടെ കണ്ടതില്‍..

  ReplyDelete
 10. അത്രക്കത്രക്കഗാധനിഗൂഢ:നിശിതകൊനഷ്ഠാണു....!!!!!

  ReplyDelete
  Replies
  1. കല്ലോലമേയ് ,, മഹാ കൊനഷ്ട് തന്നെ

   Delete
 11. മലര്‍ത്തി ചുട്ടാല്‍ വെളിയില്‍ ചാടാത്തതൊന്നും ഈ വേദത്തിലില്ല, നന്നായി ചുടണമെന്നു മാത്രം.

  ReplyDelete
  Replies
  1. @ കാവലാൻ,ആമവേദവ്യാസോയ് ...ചുട്ടവേദം പകുത്ത്തന്ന് നടുക്കഷ്ണം തിന്നവനേയ്...ദിവനെ അനുഗ്രഹിച്ചാലും

   Delete
 12. ഹുയ്യോ.വായിച്ച്‌ തല പെരുത്ത്‌ ,തല കറങ്ങി...ജ്യൂവലിന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാലൊന്നുള്ള ആലോചനയിലാ....

  ഇത്തരം ഭീകരചിന്തകൾ വരുമ്പോൾ ഒരു മെയിൽ അയച്ചാൽ ഉപകാരം.

  ((((തുമ്മി മടുത്തു കാണും അല്ലേ??)))

  ReplyDelete
  Replies
  1. @ സുധി ,,ഡാ കോപ്പേ ....എന്റെ ബ്ലോഗിൽ വന്ന് എന്നെ വാനോളം പുകഴ്ത്തുന്നതിനുപകരം ,,ചുമ്മാകേറി ഡോക്ടറെ പൊക്കുന്നോ ,,,,അവനേ പെമ്പിള്ളേരെക്കൊണ്ട് പെറ്റിക്കോട്ട് തീറ്റിപ്പിച്ച കക്ഷിയാ ,,,ചാറ്റിക്കളയും ...സൂക്ഷിച്ചോ ..

   Delete
  2. അടിയനിവിടെ ഉണ്ടേ!!😁😁

   Delete
  3. vazhii!!!!!haa haa haaaa...sammathikkaNam.

   Delete
  4. ഹ ഹാ ...എന്തൊരു സുഖം

   Delete
 13. ആര്‍ക്കും മനസ്സിലായില്ല. പക്ഷെ എനിക്ക്... ഹേഹേഹേ

  ReplyDelete
  Replies
  1. അജിത്തേട്ടോയ് ,,,ലെറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ ല്ലേ??കണ്ടില്ലല്ലോ എന്നിങ്ങനെ വിഷണ്ണിച്ചതായിരുന്നു ,,അപ്പൊ ദേ ,,പടുക്കോന്ന് മുന്നിൽ ..ഡാങ്ക്സ് ട്ടാ

   Delete
 14. ഹാവൂ ..ആശാസമായി .....തുടക്കം തന്നെ വല്ല 'വങ്കത്ത'ത്തിലും ചെന്നു ചാടിയോ എന്ന പേടിയുണ്ടായിരുന്നു .വിഷയം അത്രക്ക് 'കനത്തി'ലായിരുന്നല്ലോ ?സ്നേഹം ,സന്തോഷം ...ഈ വഴിമരങ്ങളുടെ തണലക്ഷരങ്ങളെ കാത്തു കാത്ത്.....!

  ReplyDelete
  Replies
  1. മാഷേ ..,,,ഹി ഹി ...ഒരോ കുണ്ടാമണ്ടികളേയ് ലേ ..

   Delete
 15. നിക്കും ഒന്നും മനസിലായില്ല :(

  ReplyDelete
  Replies
  1. കടിക്കുമോ എന്തോ !!??..മേല് വേദനിച്ചാൽ ഞാൻ ഭീകരനാ,,അരച്ച് കളയും .
   ആകപ്പാടെ ഒരു ബഹളം ...അത്രേള്ളൂ ,,ഉറുമ്പേ ..ഒരു രസല്ലേ .
   ആദ്യമായാണ്‌ എൻറെ അക്ഷരങ്ങളിൽ ഉറുമ്പരിക്കുന്നത്.നന്ദി .

   Delete
 16. എഴുത്തും രസിപ്പിച്ചു,എഴുത്തിനടിവരയായി വരച്ചിട്ട മുൻ കൂർ ജാമ്യ വാക്കുകളും രസിപ്പിച്ചു :D

  ReplyDelete
  Replies
  1. രാജാവേ,നന്ദി.നീണാൽ വാഴട്ടെ.

   Delete
 17. ആമവേദത്തിന് മറ്റ് വേദങ്ങളോട് സാമ്യമില്ലെന്നും...ശേഷം വിവരണവും നല്ലോണം രസിച്ചു..,

  ReplyDelete
  Replies
  1. അടിവരുന്ന വഴിക്കൊരു തടയിട്ട് നോക്കിയതാ കിളിയേ ,,,രസിച്ചതിൽ സന്തോഷം

   Delete
 18. ആകാശത്തൂടെ പറന്നാലോ....
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻചേട്ടാ ,,ഒരുപാട് സന്തോഷം ഇവിടെ കണ്ടതിൽ

   Delete

 19. ഇത് ആദ്യം വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചു നേരം ഇതിലെ ആദ്യത്തെ വരികൾ പോലെ തോന്നി.... "പിന്നെ അതില്ല ..!! ഇതുമില്ല ." .. :)

  മൊത്തത്തിൽ അധികം എനിക്ക് അങ്ങോട്ട്‌ പിടികിട്ടിയില്ലേലും , എഴുത്തിനു എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. Thanks shaheem.there is nothing special in this writing. I m just having fun with letters.;)

   Delete
 20. വഴിതെറ്റിക്കുന്ന മരങ്ങളാണല്ലോ....!

  ReplyDelete
 21. താനെവിടെയാ ചങ്ങാതി.....

  ReplyDelete
  Replies
  1. Daa. Ake pettu kidappanu.onnu Free ayit namuk kanam.ninak njan vechittund

   Delete
 22. This comment has been removed by the author.

  ReplyDelete
 23. അതെയതെ അത്രക്കത്രക്കഗാധനിഗൂഢ:നിശിതകൊനഷ്ഠാണു താങ്കളുടെ ഈ പോസ്റ്റ്‌- ആശംസകള്‍

  ReplyDelete
 24. Ha ha annoos bhai..I have seen u here and there but never in my woods.happy to hear from you.

  ReplyDelete
 25. അന്തം വിട്ട് കുന്തം വിഴുങി നിൽക്കുന്ന ഇസ്മൈലി രണ്ടെണ്ണം.! അത്രേള്ളൂ.

  ReplyDelete
  Replies
  1. Cherutheyy...ismailikalku nantri...vizhungiya kuntham eluppam dahikkumarakatte..

   Delete
 26. പുതിയവനാന്നേ,
  otte vali എന്നു പറഞ്ഞപ്പോഴേ ആമവേദത്തിന്‍റെ അര്‍ത്ഥം പുടികിട്ടി.
  യാതൊരു നിഗൂഢതയുമില്ല! ഉഗ്രന്‍!!!
  ആശംസകള്‍.....

  ReplyDelete
 27. നൂൽബ്ന്ധമില്ലാത്ത ആമവേദം എന്ന ഈ കൊസ്സ്രാങ്കൊള്ളി കസറിയിരിക്കുന്നു...ആദ്യം ഒന്നും മനസ്സിലായില്ല .പിന്നേം ഒന്നും മനസ്സിലായില്ല .പിന്നെയും പിന്നെയും വായിച്ചു ..അപ്പൊ പുടികിട്ടി..

  "അത്രക്കത്രക്കഗാധനിഗൂഢ:നിശിതകൊനഷ്ഠാണു
  ആമവേദത്തിലെ അദ്വൈതം ..."
  തകർത്തു ..കുറിപ്പടി നന്നേ ബോധിച്ചു.

  ReplyDelete

അഭിപ്രായമുണ്ടോ....?