Monday, 13 April 2015
Thursday, 2 April 2015
ഓണങ്ങളിൽ ചിലത്

.
തട്ട്തട്ടായി തിരിച്ച ഞ്ഞാറ്റെട്ടിയിയുടെ ഏട്ടില്‍ ,തെറ്റിത്തെറിച്ച് കാവല്‍ നില്ക്കുന്ന അഞ്ചാറ് കരിമ്പനകളുണ്ട്.
കാക്കക്കിരിക്കാന്‍ തണലില്ലാത്ത വെയിലില്‍,
മഴത്തൂണുകള് കുന്നിറങ്ങി കണ്ടംകടക്കുന്ന വര്‍ഷങ്ങളില്‍,
ഇടം വലം നോക്കാതെ തന്നിലേക്കാണ്ട് പണിയെടുക്കു ന്ന ചെറുമരെക്കണക്ക് കാലങ്ങളായ് അവയവിടെ നില്‍ക്കുകയാണ് .
പനമ്പട്ടകളില്‍ തൂങ്ങുന്ന തൂക്കണാം കുരുവികളുടെ ആട്ടുകൊട്ടാരങ്ങളിലേക്ക്
നടവരമ്പില്‍ നിന്ന് അടര്‍ത്തിയെടുത്ത മണ്കട്ടകളെറിഞ്ഞ് നടന്നു..
ഓണക്കളം നിറയ്ക്കാൻ പടിഞ്ഞാറെപ്പാടത്ത്, നിറമുള്ള ചാമപുല്ലിന്റെ കതിരു പറിക്കാനിറങ്ങിയതാണ്
പാടത്തിന്റെ അങ്ങേ അറ്റത്ത്,
നിത്യനിദാനത്തിനുവകയില്ലാത്ത തലമുറകളുടെ പ്രാര്‍ത്ഥനകളും,പരിഹാര ശിലകളും കുന്നുകൂടിക്കിടന്ന അന്ത്യാളന്കാവിനുമപ്പുറത്ത്,
നീലപ്പുക കുരുങ്ങിയ കുന്നിന് ചെരിവുകളില്‍ അക്കേഷ്യകളെ പൊന്നണിയിച്ച് ഓണം കാടിറങ്ങി..
തലക്കുമുകളിലൂടെ അണഞ്ഞുമാളിയും കടന്നുപോകുന്ന ഇരമ്പം..
കണ്ണാടിവെയിലില് തെളിഞ്ഞ് കിടന്ന കാറൊതുങ്ങിയ ആകാശത്തെ കോണോടുകോണ്‍ മുറിച്ച് നെറ്റിച്ചൂട്ടനോളം* പോന്ന ഒരു കൊച്ചു വിമാനം വടക്കോട്ട് പറന്നു..
വരമ്പിൽ നടക്കുമ്പോൾ മാനം നോക്കാൻ പാടില്ലാത്തതാണ് .,
ചേമ്പിലക്കുമ്പിളില്‍ അറുത്ത് നിറച്ച പൂവത്രയും തൂവിപ്പോയ് .,,,
തലേന്നത്തെ മഴ കലക്കിയിട്ട വയല്ചെളിയിലും , ആനയടിയന്‍ പടര്‍ന്ന നടവരമ്പിലും വീണ പൂക്കളില്‍നിന്ന് മുഖമുയര്‍ത്താന്‍ ഭയന്നു ..
അന്നോട് ഞ്ഞാന്‍ പറഞ്ഞാ??? ഇച്ചെക്കന്റെ കയ്യിലു പൂക്കൊടക്കണ്ടാന്ന്...
ചേട്ടൻ ..
"ഇയ്യെന്തിനാടാ ഇന്നെ ചാടിക്കടിക്ക്ണ് .അണ്ക്കാ
നോക്കാർന്നില്ല്യെ" ??
ചേച്ചി.
.............................. .. .......................................................................................................
ആളൊഴിഞ്ഞ അമ്പലപ്പറമ്പിലാണ്...തനിച്ചാണ്. ..
ഇരുട്ടു വീഴാറായിരിക്കുന്നു..
കൗമാരം കടന്നെങ്കിലും,,രാത്രിയും ഏകാന്തതയും ഭയപ്പെടുത്തുന്നുണ്ട് ഇപ്പൊഴും..
.മുതുകുയര്‍ത്തി, മുഖം പൂഴ്ത്തി, കമിഴ്ന്ന് കിടക്കുന്ന കൂനന്‍ പാറകള്ക്കിടക്ക് തീക്കൊടുത്തപോലെ പൂത്ത കൂത്താടിച്ചികള്**
മുരുകനാണ് പ്രതിഷ്ഠ ,
പാമ്പുണ്ടാകാൻ വഴിയില്ല ..
മുട്ടോളം വളര്‍ന്ന്,കുനുകുനാ നിറഞ്ഞ് വിടര്‍ന്ന തുമ്പത്തലകള്.
വിശാലമായ വെളിസ്ഥലത്തെ വിജന സന്ധ്യ.
തനിച്ചേ ഉള്ളു.
ചേട്ടന് എവിടെയാണ്??
ബാംഗ്ലൂരാവണം
എന്തായാലും നാട്ടിലില്ല..
ചേച്ചി കളമിടാന്‍ മാത്രം ഒപ്പം കൂടും..
കൂടണയാന്‍ മടിച്ച് ആലിന്കൊമ്പിലിരുന്ന ഒറ്റക്കാക്ക ,ചിറകുമിനുക്കുന്നതിനിടയില് സംശയത്തോടെ ചെരിഞ്ഞ് നോക്കി ഒന്നു 'കാ' പറഞ്ഞു. ,
ഉത്രാടക്കളം നിറക്കാന്‍ തനിച്ച്, പരതിത്തിരക്കിട്ട് പൂവിറുക്കുന്നു//
...................................................................................................................................
നെഞ്ച് തുറന്നിട്ട ചന്ദന കുര്ത്തക്കടിയിൽ ആലിലക്കണ്ണന്റെ ലോക്കറ്റുള്ള നൂല്ച്ചെയിനണിഞ്ഞ്,
കസവുമുണ്ടുടുത്ത് ആതമഹര്ഷത്തോടെ ചിരിച്ച്, ചിരിപ്പിച്ച് അങ്ങനെ നടക്കുകയാണ് ..
കോടിവസ്ത്രത്തിന്റെ ഗന്ധം,,,
കളിപറഞ്ഞ്, കടാക്ഷിച്ച് സുന്ദരികള്‍...
കൂമ്പിലപോലുള്ള ഉടലരികുകളില് സെറ്റുമുണ്ടിന്റെ കസവലിയുന്നു...
ഓഫിസിലെ ഓണാഘോഷം ..
മുടിപ്പൂവിന്റെ,,മത്ത് പിടിപ്പിക്കുന്ന സുഗന്ധം...മുല്ലയല്ല !!
എന്തൊരു മണാ ഡീ ത്??
,,ഇതെന്ത് പൂവാ ??
,,ഇതെന്ത് പൂവാ ??
ന്തേ ?? നിനക്ക് വേണോ ??
.. ചിരി ..
.. ചിരി ..
പടവുകളിൽ പളുങ്കുതിരുന്നു ..
അഹ്ലാദം നിറഞ്ഞ പൊട്ടിച്ചിരികള്‍
സൗഹൃദം നിറഞ്ഞ പരിഹാസങ്ങള്‍...
ഇടറിത്തെന്നി ഹൃദയം വന്ന് തൊടുന്ന നോട്ടങ്ങൾ ..
ഇടറിത്തെന്നി ഹൃദയം വന്ന് തൊടുന്ന നോട്ടങ്ങൾ ..
ഓണങ്ങളാണ്..
ഇരട്ടവാലന്കരണ്ട്,,ചിതലരിച്ച് ,,
കാലവുമീര്പ്പവും,,,നിറഭേദം വരുത്തി..
തുരുമ്പിച്ച ആണിത്തലയില് ചെരിഞ്ഞ് തൂങ്ങി ക്കിടക്കുന്ന കാലങ്ങള്‍..
നാളെ ഓണമാണ്..
വിവാഹശേഷം ഒരുമിച്ച് ഓണമുണ്ടിട്ടില്ല..
ബങ്കർബെഡിന്റെ അച്ചടക്കത്തിൽ ഉറങ്ങാൻക്കിടക്കുമ്പോൾ ഓർമ്മകൾക്ക് ശിവരാത്രിയാണ്.
അരികെപ്പതുങ്ങിക്കിടന്ന്
കവിളിലവൾ, കണ്പീലികളാൽ ഉറങ്ങിയില്ലെന്ന് പറയുന്നു ..
ഇത്തവണ ഒരുമിച്ചുണ്ടാകുമെന്ന് കരുതിയിരുന്നു..
നടന്നില്ല....
നാളെ തിരുവോണമാണ്.....അവിട്ടത്തിനവളുടെ പിറന്നാളും .
മനസില്‍, ക്ഷോഭകാലത്തെ കടലിരിമ്പം ....
ചിന്തകളില്‍,,,ഹൃദയഭിത്തിക്കളെ ത്തകര്ത്ത്കയറുന്ന ക്രുദ്ധ നൈരാശ്യം...
ജോലി കഴിഞ്ഞിറങ്ങുമ്പോൾ മ്പോള്‍ രാത്രി വൈകിയിരുന്നു .
അടുത്തുതന്നെയുള്ള ഹൈപ്പർ മാർകെറ്റിലേക്ക് നടന്നു .
ഫൂഡ്കൌണ്ട റിൽ ചെന്ന് ബീഫായിരുന്നു ചോദിച്ചത്..
തീർന്നുപോയിരുന്നു.
അടുത്തുതന്നെയുള്ള ഹൈപ്പർ മാർകെറ്റിലേക്ക് നടന്നു .
ഫൂഡ്കൌണ്ട റിൽ ചെന്ന് ബീഫായിരുന്നു ചോദിച്ചത്..
തീർന്നുപോയിരുന്നു.
ഓണമല്ലെ ,പശുവിറച്ചി വരട്ടിയത് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശതോന്നി .
ഇരുന്നൂറു ഗ്രാം പനീര്‍ ചിക്കന്‍,.രണ്ട് തന്തൂരി റൊട്ടി.,ഒരു സെവെന്‍ അപ് ആപ്പിള്‍..
മാളിന് പുറത്ത് ആളൂകള് സൊറ പറഞ്ഞിരിക്കുന്ന വിശാലമായ മുറ്റം.
മുറ്റത്തോട് ചേര്‍ന്നുള്ള ഗ്രാനയിറ്റ് പതിച്ച വരാന്തയില്‍ ചെന്നിരുന്നു.
റ്റ്രോളികളില് ഓണം നിറച്ച് തള്ളിക്കൊണ്ട് പോകുന്ന മലയാളിക്കുടുംബങ്ങള്‍...
റ്റ്രോളികളില് ഓണം നിറച്ച് തള്ളിക്കൊണ്ട് പോകുന്ന മലയാളിക്കുടുംബങ്ങള്‍...
പൊതിയഴിച്ച് കഴിച്ചു തുടങ്ങി.
കടന്നു പോകെ ആരൊക്കെയോ നോക്കുന്നുണ്ട്..
ഒരു പെണ് സ്വരം ഭര്‍ത്താവിനോടെന്തോ കുശുകുശുത്തു..
എന്നെക്കുറിച്ചാവണേ ...
പ്രതികാരത്തോടെ ആകാശത്തേക്ക് നോക്കി.
പ്രതികാരത്തോടെ ആകാശത്തേക്ക് നോക്കി.
നല്ല സുഖം തോന്നി..
........
...
Subscribe to:
Posts (Atom)