
ഒരിക്കലയാൾ
സിറ്റിയിലുള്ള ENT ,.Dr .ദാസിനെ കാണാൻ പോയി.
അസുഖവിവരം ചോദിച്ചറിഞ്ഞ് പരിശോദിച്ചതിനു ശേഷം
ഡോക്.കണ്ണട ഊരിവെച്ച് കസേരയിലേക്ക് ചാരിയിരുന്നു.
അൽപനേരത്തെ മൌനം .
ചിരപുരാതനമായ ആവൃത്തിയില്‍ ഫാനിന്റെ ശബ്ദ്ം.
പുറത്തെ ഗാര്‍ഡനില്‍ നിന്നാവണം ഒരു തുന്നാരന്റെ ചില്ലുപോലുള്ള
ചിര്‍പ്പിങ്ങ്..
അയാൾ കാത്തു ..
''മനസിനസുഖം ബാധിച്ചാൽ അത് ശരീരം ഏറ്റെടുക്കും.,നേരത്തെ ഉറങ്ങുക,
മനസ്സിനെ ഞെരുക്കാതിരിക്കുക,
പതിവിലില്ലെങ്കിൽ പ്രാർത്ഥന പോലെ എന്തെങ്കിലും ശീലമാക്കുക'' .
കുറിപ്പടിയുമായി ഇറങ്ങി നടന്നു .
മനസിലപ്പോൾ, അലട്ടുന്ന തലവേദനെയെക്കുറിച്ചായിരുന്നില്ല ചിന്ത.
ഏറെയല്ലാത്ത സമയം കൊണ്ട് തന്നിലയാളെന്ത് പരിശോധനയാണ്
നടത്തിയത് എന്നതായിരുന്നു ..