Wednesday, 5 May 2021

ശരിയാവാത്ത ചിലത്








സ്വന്തമായൊരു വീടുണ്ട്.

പഴയതാണ്.
ഓടുമേഞ്ഞത്.
അയല്പക്കം പാര്‍പ്പിടങ്ങള്‍ വാര്‍ത്തുവെച്ചു തുടങ്ങിയപ്പോഴും,
ഒന്നും തോന്നിയില്ല.  

എന്റെ വീട് ,അതിലെ വേനല്‍ത്തണുപ്പ്, മഴത്താളം,,
ഒന്നും പൊളിച്ചുപണിയാന്‍ തോന്നിയില്ല..
പക്ഷെ 
അവധിയെടുത്തുനാട്ടില്പോയി 
വിവാഹശ്രമങ്ങൾ തുടങ്ങിയപ്പോൾ,,ഓടുവീടിനു മോടിപോരത്രെ.

നിഴലുടുത്ത എന്റ നാട്ടുവഴിയെ പോയാല്‍ കാടെത്തുമോ എന്നാണ്‌ ചോദ്യം,,

18 കെട്ടിയ പടിയുയരം കയറി വേനൽവീട്ടിലെങ്ങനെ വെള്ളമെത്തുമെന്നാണ്  ചർച്ച ..

മഴക്കാറ്റിൽ അരികെയാണ്ട കൊന്നത്തെങ്ങുകൾ വീടുതകർത്ത് വീണാലെന്തെന്നാണ് കുശുകുശുപ്പ്   ..

ശരിതന്നെ.!
പൊളിച്ചൊന്ന് മാന്തി വഴിക്കൊപ്പം താഴ്ത്തി
വാർത്തു വെച്ച് പാർപ്പുതുടങ്ങി. 
എല്ലാം ശരിയായി.!

രാപാതിയിലിന്നും തുറക്കുന്നൊരു  ജനൽകീറൊഴികെ . 








12 comments:

  1. ആദ്യം വീടു പൊളിച്ച് മാറ്റം വരുത്തും. പിന്നെ ആളുകളെയും... എന്നിട്ടും ചേർച്ചയില്ലായ്മ തന്നെ.

    ReplyDelete
    Replies
    1. 🙏🙏🙏കുഞ്ഞൂസ് ചേച്ചീ ഒരുപാട് നാളായി ഞാൻ തന്നെ ഇവിടേക്ക് വരാറില്ലാരുന്നു. സ്നേഹം ട്ടാ

      Delete
  2. കാലത്തിനൊത്തു മുന്നോട്ടു പോകും. ഒരു നിമിഷം നിന്നാൽ പഴഞ്ചനായി മാറ്റി നിർത്തും.

    ReplyDelete
    Replies
    1. ബിപിൻ ചേട്ടാ സന്തോഷം ട്ടാ

      Delete
  3. എത്ര പുതുക്കി പണിതാലും പഴയതിന്റെ പ്രതാപത്തിൽ എത്താത്ത വാസ്തു വാസ്ഥവങ്ങൾ ..

    ReplyDelete
  4. ഉള്ളിലെ ചിലത് മാത്രം പുതുക്കപ്പെടാതിരിക്കുന്നു ...മുരളിച്ചേട്ടാ സ്നേഹം

    ReplyDelete
  5. അടിപൊളി ന്‍റെ വഴിമരങ്ങള്‍ !

    ReplyDelete
  6. നിഴലുടുത്ത എന്റ നാട്ടുവഴിയെ പോയാല്‍ കാടെത്തുമോ എന്നാണ്‌ ചോദ്യം

    ReplyDelete
  7. പഴയതൊക്കെ മോടിപിടിപ്പിച്ചു പുതിയതിനെ ഉൾക്കൊണ്ട് പോയാൽ... ഇപ്പോൾ ഈ ലോകം നമ്മോടൊപ്പം ചേരുകയുള്ളു ... നല്ല എഴുത്തു . തുടരുക

    ReplyDelete
  8. അതിമനോഹരമായി എഴുതി 👏👏👏

    ReplyDelete
  9. ithu vayikkumbol, ente nattil undayirunna najangalude pazhaya otu veettil poya pole oru sugam, pandoriikal vayichathaan, annu comment ittillenu mathram, onnu koodi vayikkan thonni, ente pazhaya veedinte thanupponnanubhavikkan, thanks a lot

    ReplyDelete

അഭിപ്രായമുണ്ടോ....?