മഴക്കാലം തവളപാറ്റിക്കിടന്ന ഇടവഴിക്കുഴികളില്
കല്ലെറിഞ്ഞോടിയൊരു ബാല്യമുണ്ടായിട്ടില്ല.
കളിമുറ്റമൂലയില്
പുളിമാന്തളിരുകളടര്ത്തിയിട്ട കാറ്റിനെച്ചൊല്ലി
കവിത തോന്നിയൊരു കൗമാരവുമില്ലായിരുന്നു
നിഴലുകളഴിഞ്ഞിറങ്ങുന്ന തിക്തസന്ധ്യകളില്
തനിച്ചിരുന്നെണ്ണാന്‍
അല്പനൊമ്പരസ്മരണകള്..
അമ്പിളിച്ചിരിയിലാകെക്കുളിര്‍ന്ന്
ഉറങ്ങാതിരിക്കാനൊരു മുഗ്ദപ്രണയം??
ഒന്നുമില്ലായിരുന്നല്ലൊ..
ഒന്നുറപ്പാണ്..
വിറളിവെളിച്ചങ്ങള്
കണ്ണുപൊത്തിക്കളിക്കും
നഗരവീഥികളില്‍ ,
ഒച്ചകള്‍
ഈണമിട്ടോക്കാനിക്കും
പാനോത്സവങ്ങളില്‍ ,
പരിഷ്കൃതയൌവ്വനം
മറുത നൃത്തച്ചുവടുപയറ്റും നിശാമാളങ്ങളില്നീ ഒരുന്നാള്‍ നിന്പ്പെങ്ങളെക്കാമിക്കും,
അവള് പെറ്റൊരുമതമുണ്ടാകും..
നീ ദൈവവുമാകും..
അന്ന് ,..
അന്നും മരിക്കാതിരുന്നെങ്കില്
പ്രാകൃതഗൃഹാതുര സംസ്കാര സ്മരണയായ്
കാഴ്ച്ചക്കുവെക്കുംപുരാവസ്തുമേടയില്‍ ...