മുറ്റത്തെ മഴപച്ചയില്,
നിലാവ് പൊടിഞ്ഞിറങ്ങിയ ഒരു പാതിരക്ക്,
പ്രണയത്തിന്റെ ശരമുനകളില്‍ പ്രാണനെ വിന്ന്യസിച്ച്
നീ മന്ത്രിച്ച കവിതകളില്‍ എന്റെ ഉടലിന്
കടുംകാപ്പിയുടെ നിറമായിരുന്നു.
പിന്കഴുത്തിന് കറുകനാമ്പിന്റെ ഗന്ധവും.
വന്ന്യകാമനകളുടെ വാടാമല്ലികള്പൂത്ത
താഴ് വരകളില്‍
പിന്നെയുമെത്രകവിതകൾ എത്രയെത്ര ദിനരാത്രങ്ങള്‍...
മഴയൊഴിഞ്ഞ പകലുകലുകളും
നിലാവണയാത്ത നെടുരാവുകളുമുള്ള
പേരറിയാത്തോരു
ഋതുമധ്യത്തില്
ജലഞരമ്പുകള്തളര്ന്ന മിഴിയുറവകളിലുഷ്ണം കിനിയവേ
നീ ,
കവിതയുടെ പുതിയ ദേശാ ന്തരങ്ങൾ ളന്നതറിഞ്ഞിട്ടും,
തിരികെ വരാഞ്ഞതെന്തെന്ന്
ഞാൻ കരഞ്ഞിരന്നില്ല.
കവര്‍ന്നതും കടംകൊണ്ടതും തിരികെ ആരാഞ്ഞതുമില്ല.
എന്നിട്ടും പ്രിയനേ,
എന്നെ നെടുകെപ്പിളര്ന്ന്
നീ upload ചെയ്തൊരു യുഗ്മകാവ്യത്തിന്റെദൃശ്യഭാഷ്യത്തില്‍
എനിക്കൊപ്പം നീ മുഖമില്ലാതെ രമിക്കുന്നല്ലോ ..