വെളിപാടിന്റെ മൂന്നാം നാള്
അര്ജ്ജുനവിഷാദയോഗം
നൂറ്റൊന്നാവര്‍ത്തിച്ച്
കമണ്ഠലു കമഴ്ത്തി
വസനങ്ങളിലവസാനത്തേതുമഴിച്ചുമാറ്റി
ആചാര്യന്
ചമതമേഞ്ഞ പൂര്വ്വാശ്രമവാതിലടച്ചു.
ബ്രഹ്മചര്യത്തിലര്‍ധവിരാമിയായ
ജ്ഞാനതൃഷ്ണയുടെ ശമനതാളങ്ങള്ക്ക്
സന്നിപകരാന്
അകത്ത്,
വിരിച്ച ദര്‍ഭമേല്‍
അനാവൃതയായി അധരം വിയര്‍ത്ത്,
അറിവിന്റെ ആ രതിയൊരുക്കി
അവള്
അനുയായിയായിരുന്നവള്ക്ക്ശിഷ്യപ്പെട്ട്
ആചാര്യന്റെ അനുധാവനം
പൂര്‍ണ്ണജ്ഞാനത്തിലേക്ക്...