Sunday, 4 September 2011

മണ്ണ് തിന്നുന്നവര്‍ക്ക്










എനിക്ക് വെറുപ്പാണ്
ഇനി വിശക്കും വരെ,

രുജിയടക്കുകളില്‍ മേദസ്സൊളിപ്പിച്ച
ബര്‍ഗ്ഗറിന്‍ മൃദുത്വം...



അവസാനതുള്ളിക്കുശേഷവും
ഏമ്പക്ക ചോദ്യ മെറിയും 
പെപ്സിതന്‍ കുളിര്‍..


നിറവയറിലിടം തേടിത്തോറ്റ്
തണുത്തുതളരുന്ന
ഫ്രഞ്ച് വറവിൻ കൂടിനെ..

കാരണമെന്തെന്നൊ?
ദൂരെ
ഏതൊ നാട്ടില്‍
ആരൊ മണ്ണ്തിന്നുന്നത്രെ!!



ക്ഷീരമൂറാത്ത മാറിൽ
വിശപ്പുചപ്പുന്നത്രെ
ശൈശവങ്ങളന്നാട്ടില്‍

എന്ത്‌ ചെയ്യാൻ??

ഇടനേരമൃഷ്ടാനമേശയി-
ലുറക്കെ,ഉല്‍ക്കണ്ഠിക്ക,

ദൂരെ ഏതൊ നാട്ടില്‍

ആരൊ മണ്ണ് തിന്നുന്നത്രെ ,കഷ്ട്ം !