പ്രണയമാപിനി
                                    madhavan


 നീയെന്നെയെഴുതിയ പ്രണയ വരികളിലൊന്നുപോലും
ഞാനോര്‌ക്കാതെ പോയേക്കാം..
                                                                                      
തനിച്ചുള്ള ചില  ഇടവേളകളില്‍
ഒരുകപ്പ് കാപ്പിക്കൊപ്പം
എത്രയും നേര്‍ത്ത സ്മൃതി സ്മിതം .....

തൂവാനത്തോളം നേർത്ത് നീ,    
പെയ്ത്  മായും  ചില   വർഷ രാത്രികൾ.

വേനലിൻറെ  വെയിലിറക്കങ്ങളിലേക്ക്
 മാമ്പൂ വീഴ്ത്തും  ഇലയനക്കങ്ങൾ.

അവയൊഴികെ ....
നിന്നെ ക്കുറിച്ച് തീർച്ച പറയാവുന്ന ഒന്നുണ്ട്

 നിന്റെ പേരു ഞാനുച്ചരിക്കുമോരോ വേളയിലും
നിനക്ക് ഞാനാരെന്നതിന്റെ തീവ്രത വരച്ചിടുന്നൊരു
പ്രണയമാപിനിയെക്കുറിച്ച് നീ പറഞ്ഞ വാക്കുകള്‍.

അറിയാമോ?

എനിക്ക് കാണാം

 നിഴലുകളില്...

ഇലമറവുകളില്‌,

ശലഭങ്ങളറിയാതെ

വസന്തമൊളിപ്പിച്ചു വെച്ചൊരു വനസ്മിതം ..

Comments

 1. ചില പ്രണയ'മാപനി'കള്‍, സ്പന്ദ മാപിനിയില്‍ പോലും തെളിയാതെ വരുമെന്നാണോ ?'പൂവുപോലുള്ളൊരോമന കൗതുക'മെന്നു ചങ്ങമ്പുഴ പാടിയതതു കൊണ്ടാവും....!

  ReplyDelete
 2. ഖസാക്കിൽ പറഞ്ഞ പോലെ ,, പ്രണയം മനുഷ്യനെ കറക്കാത്ത കാലമുണ്ടോ മാഷേ ....സന്തോഷം.

  ReplyDelete
 3. അതിതീവ്രമായ...വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ ചേട്ടാ ,,സലാം

   Delete
 4. Santhosham.. Pranaya maapini jeevante thaalam kurikatte.

  ReplyDelete
 5. Santhosham.. Pranaya maapini jeevante thaalam kurikatte.

  ReplyDelete
  Replies
  1. കരുണയുണ്ടാകട്ടെ മുകിലേ

   Delete
 6. This comment has been removed by the author.

  ReplyDelete
  Replies
  1. നന്ദി വി കെ ,ആശംസകൾ സ്നേഹത്തോടെ കൈക്കൊള്ളുന്നു

   Delete
 7. നിഴലുകളില്...

  ഇലമറവുകളില്‌,

  ശലഭങ്ങളറിയാതെ

  വസന്തമൊളിപ്പിച്ചു വെച്ചൊരു വനസ്മിതം

  തീവ്രപ്രണയം..

  ആശംസകള്

  ReplyDelete
  Replies
  1. സ്വപ്നാടകാ ...നന്ദി

   Delete
 8. പ്രണയമാപിനിയില്‍ മുഴുകി ഞാന്‍

  ReplyDelete
 9. നിന്റെ പേരു ഞാനുച്ചരിക്കുമോരോ വേളയിലും
  നിനക്ക് ഞാനാരെന്നതിന്റെ തീവ്രത വരച്ചിടുന്നൊരു
  പ്രണയമാപിനിയെക്കുറിച്ച് നീ പറഞ്ഞ വാക്കുകള്‍....


  പ്രണയത്തിന്റെ അളവുകോൽ...!

  ReplyDelete
  Replies
  1. അതെ മുരളിച്ചേട്ടാ ...ഉള്ളിലെവിടെയോ ഉള്ളത്

   Delete
 10. വസന്തമൊളിപ്പിച്ചു വെച്ച വനസ്മിതം പോലെ ഈ പ്രണയമാപിനി ...

  ReplyDelete
  Replies
  1. സന്തോഷം ...കുഞ്ഞൂസ്

   Delete
 11. ഒരു മാപിനിയ്ക്കുമാവില്ലയീ പ്രണയമളക്കാൻ.. :)

  ReplyDelete
  Replies
  1. സത്യം അവന്തികാ ..പ്രണയം എങ്ങനെ അളക്കാനാണ് അല്ലെ..

   Delete
 12. ഞാൻ നിനക്കെഴുതിയ, ഞാൻ നിന്നെയെഴുതിയ മനോലിഖിതങ്ങൾ മറന്നുവെന്ന് നീ നടിച്ചുവെന്നാലും,

  എന്റെ പേരു പോലും മറന്നു നിൻ വിസ്മൃതിയിലേക്ക് ഞാനാഴ്ന്നു പോയിടാമൊരുനാളിലെങ്കിലും..

  സ്പന്ദനമൊഴിഞ്ഞ മാപിനി തകർന്നു പോയിടാമെങ്കിലും...

  നിന്റെ നിശ്വാസങ്ങൾക്കൊപ്പം മിടിക്കുമൊരെൻ ഹൃദയത്തെ മാത്രം കൈവിടാതെയിരിക്കാൻ നിനക്ക് കഴിയട്ടെ...

  ReplyDelete
 13. നിന്റെ പേരു ഞാനുച്ചരിക്കുമോരോ വേളയിലും
  നിനക്ക് ഞാനാരെന്നതിന്റെ തീവ്രത വരച്ചിടുന്നൊരു
  പ്രണയമാപിനി.............
  നിന്റെ കയ്യിലില്ല അത് :(

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?