അമ്മമരം   Madavan.

പൂർത്തിയാവാത്ത നിഴൽ ചിത്രങ്ങൾ മാറി മാറി വരയ്ക്കുന്ന ഇലപ്പഴുതുകൾക്ക് താഴെ,
വെയിൽതുള്ളികൾ ചോരുന്ന
ഞാവൽ തണലിൽ..
നനയാൻ തുടങ്ങുന്ന അയാളോട്
മരം പറഞ്ഞു.
"കരയരുത്
എന്റെ മുറിവുകളുടെ
ഓർമ്മയിലിന്ന്
കിളികളുണ്ട് അടയിരിക്കുന്നു .
തളരാതെ നീയിക്കാലത്തെക്കടക്കുക"
മുരടുകൾ  നിറഞ്ഞ തായ്ത്തടിയുടെ
പരുക്കൻ ചേതനയിലേക്കു
കനംവെച്ച ശിരസ്സു താങ്ങി
കണ്ണടക്കുമ്പോൾ
തളിരിലകൾനിറഞ്ഞൊരു ചെറുചില്ലകൊണ്ട് മരമയാളുടെ മുഖം തന്നിലേക്ക്‌ ചേർത്തു.
അൽപ്പമുഴറിപ്പകച്ച്
കടന്നുപോകാനൊരുങ്ങിയൊരു കാറ്റിന്റെ
അരിക് കോതിയെടുത്ത്
മരമയാളെ ആറ്റി...
വരണ്ട നെറ്റിമേൽ ,,
കാട്ടുതീ പടർന്ന ശിരോ മേഖലകളിൽ
വാൽത്സല്ല്യം വിരലോടിക്കുകയാണ്.
കാതിൽ പറയുന്നുണ്ട് ,
കരയല്ലേ ...
ഒന്ന്  വീണുപോയതല്ലേ..
പൊട്ടിയ കാൽമുട്ടിൽ
അമ്മ ഊതിത്തരികയാണ്. 

Comments

 1. മരമർമ്മരത്താലൊരു താരാട്ട്
  തായ് തടിയെന്നാൽ അമ്മ മരം തന്നെയാണല്ലോ
  അല്ലേ വഴി മരം

  ReplyDelete
  Replies
  1. മുരളിചേട്ടാ സന്തോഷം..കവിത കണ്ടതിൽ.

   Delete
 2. അമ്മ ആശ്വസിപ്പിച്ചാൽ ത്ര വല്ല്യേ സങ്കടോം മാറും ലെ മാധവാ????????

  ആദ്യത്തെ നാല് വരിയ്ക്ക് നല്ല ചന്തംണ്ട്.

  ReplyDelete
  Replies
  1. ഉമേയ്..
   കാലൊന്നിടറിയാൽ അമ്മേ എന്നാണ്,,,അപ്പോൾ പിന്നെ വീണുപോയാലൊ..അച്ചൂന് എന്‍റെ കൂയ്!

   Delete
 3. വഴിമരത്തിന്‍റെ
  തണലിലിരുന്ന്
  അമ്മമരം വായിക്കുമ്പോള്‍
  തലമുകളിലെരിയുന്ന
  ഉച്ചച്ചൂടിലേക്ക്
  ഒരു നനുത്ത തലോടലായി
  ഒരിളങ്കാറ്റു വീശുന്നു......
  ഹൃദ്യമായ രചന....... മാധവന്‍റെ കൈയ്യൊപ്പോടെ......
  നന്മകള്‍ നേരുന്നു......

  ReplyDelete
  Replies
  1. വിനുവേയ്,,സലാം സഖാവെ.

   Delete
 4. ഒരു നല്ല കവിതയെന്നു പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല.അമ്മയും -മരവും രണ്ടു നന്മകള്‍ !രണ്ടിനും ഭവിക്കുന ക്ഷതങ്ങള്‍ അസഹ്യമാണ് ....വെയില്‍ വഴിയിലെ തണല്‍ മരങ്ങളാണ് അവര്‍ ......

  ReplyDelete
  Replies
  1. ഒരിറ്റിലൊരു കടലൊളിപ്പിക്കുന്ന മാഷേ...

   Delete
 5. പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

  ReplyDelete
  Replies
  1. വരാം സുഹൃത്തെ ,,ക്ഷണം
   സഹർഷം സ്വീകരിക്കുന്നു.

   Delete
 6. സ്നേഹത്തിന്റെ അമ്മ മരം ...നല്ല കവിത ..നല്ല വരികള്‍...ഇനിയും എഴുതുക

  ഒരു പുതിയ കഥ ഇട്ടിട്ടുണ്ട് സമയം കിട്ടുമ്പോള്‍ വായിക്കണേ
  http://odiyan007.blogspot.in/2015/11/blog-post.html

  ReplyDelete
  Replies
  1. ഒടിയാ,,,,സന്തോഷം ,,
   തിരിച്ചറിവുകളിലെ
   സുന്ദരിക്ക് ‌എന്‍റെ ഹായ്.

   Delete
  2. ഹഹ അതങ്ങ് സുഖിച്ചു ..

   Delete
 7. എഴുത്ത് ഇഷ്ട്ടമായി- വീണ്ടും വരാം

  ReplyDelete
  Replies
  1. അന്നൂസ് ,,,,സന്തോഷം...കത്തിലെ അമ്മയെ ഇപ്പഴും ഓർക്കുന്നു

   Delete
 8. നല്ല കവിത. മുരടുകൾ നിറഞ്ഞ വൃക്ഷത്തിന്റെ സാന്ത്വനം നന്നായി. നനയാൻ പോകുന്ന, എന്നത് മനസ്സിലായില്ല. ഭൂമിയുടെയും മരത്തിന്റെയും വികാരം നന്നായി എഴുതി.

  ReplyDelete
 9. മനസിലാവായ്കയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു
  ബിപിൻ സാർ.കേരള വികസനത്തിലെ അമ്ല ,ക്ഷാര ഗുണ സമിശ്രമായ അക്ഷരപ്രയോഗങ്ങൾക്ക് അഭിവാദ്യങ്ങൾ..

  ReplyDelete
 10. പ്രിയ വഴിമരങ്ങള്‍.... അമ്മമരം കാതിൽ ചൊല്ലി തന്ന ഈ നല്ല വരികൾക്ക് എന്റെ ആശംസകൾ..

  ReplyDelete
 11. കടന്നുപോകാനൊരുങ്ങിയൊരു കാറ്റിന്റെ
  അരിക് കോതിയെടുത്ത്
  വാൽത്സല്ല്യം വിരലോടിക്കുന്ന അമ്മ മരം ... അതീവ ഹൃദ്യം ...അമ്മ സ്നേഹം നിർമ്മലം .ഈ നല്ല കവിതയ്ക്ക് ആശംസകൾ. സ്നേഹം.

  ReplyDelete
 12. എന്റെ അശ്രദ്ധ കൊണ്ടാണോ ഞാനീ കവിത കാണാതെ പോയത്‌.

  നന്നായിട്ടുണ്ട്‌.

  ReplyDelete
 13. സാന്ത്വനത്തില്‍ മനമലിഞ്ഞുപോയി
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?