രോഗി
വിട്ടുമാറാത്ത തലവേദനയും തുമ്മലും കൊണ്ട് വലഞ്ഞപ്പോൾ

 ഒരിക്കലയാൾ
സിറ്റിയിലുള്ള  ENT ,.Dr .ദാസിനെ കാണാൻ പോയി.


അസുഖവിവരം ചോദിച്ചറിഞ്ഞ് പരിശോദിച്ചതിനു ശേഷം

 ഡോക്.കണ്ണട ഊരിവെച്ച് കസേരയിലേക്ക് ചാരിയിരുന്നു.അൽപനേരത്തെ   മൌനം .പിന്നെ എക്സിസ്റ്റന്‍സിന്റെ പ്രജ്ഞയിലേക്ക്,

ചിരപുരാതനമായ ആവൃത്തിയില്‍ ഫാനിന്റെ ശബ്ദ്ം.

പുറത്തെ ഗാര്‍ഡനില്‍ നിന്നാവണം ഒരു തുന്നാരന്റെ ചില്ലുപോലുള്ള

ചിര്‍പ്പിങ്ങ്..


അയാൾ  കാത്തു ..

''മനസിനസുഖം ബാധിച്ചാൽ അത് ശരീരം ഏറ്റെടുക്കും.,നേരത്തെ ഉറങ്ങുക,

മനസ്സിനെ ഞെരുക്കാതിരിക്കുക,

പതിവിലില്ലെങ്കിൽ  പ്രാർത്ഥന പോലെ എന്തെങ്കിലും ശീലമാക്കുക'' .കുറിപ്പടിയുമായി ഇറങ്ങി നടന്നു .


മനസിലപ്പോൾ, അലട്ടുന്ന തലവേദനെയെക്കുറിച്ചായിരുന്നില്ല ചിന്ത.

ഏറെയല്ലാത്ത സമയം കൊണ്ട് തന്നിലയാളെന്ത് പരിശോധനയാണ്

നടത്തിയത് എന്നതായിരുന്നു ..

Comments

 1. ഡോക്ടര്‍ പറയുന്നത് അനുസരിക്കൂ. കഥയില്‍ ചോദ്യം പാടില്ല

  ReplyDelete
 2. ചില ഡോക്ടേഴ്സ് അങ്ങിനെയാ..
  ആശംസകൾ..

  ReplyDelete
 3. ചിലര്‍ക്ക് മരുന്നു കഴിച്ചാലേ തൃപ്തിയാകൂ...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. അജിത്തേട്ടാ...അപ്പടിതാന്‍..ക മാ ന്ന് മിണ്ടുന്നില്ല..

  ഗിരീഷ്..ശരിയാ..ചിലരതിശയപ്പെടുത്തും..

  ശ്രീ..മരുന്നില്ലാത്തതിനുപോലും മരുന്ന് കഴിക്കുന്നു..

  മുകിലേയ്...ഡോക്ടറാരാ മോന്‍

  എന്റെലോകം...സത്യമാണ്,എക്സ്റ്റിംഗ്ഷന്റെ വക്കത്താണ് ഇക്കൂട്ടര്‍..

  ജെനിത്ത്...ഡാ താടീ കൊറെ കാലായി നീ തുടങ്ങീട്ട്,,,ഞാനും ചെയ്യുന്നുണ്ട് ഒരെണ്ണം നിന്റെ അസിപ്പണി ഞാന്‍ കളയും..മൂന്നു തരം.

  ReplyDelete
 6. ഡാക്കീട്ടറാളു പുലിയാണ് കേട്ടാ...

  ReplyDelete
 7. 'തലവേദന'യാണ് ഒരു ഡോക്ടറെ കാണുകയെന്നു വച്ചാലും .....!

  ReplyDelete
 8. പ്രിയ 'വഴിമരങ്ങള്‍'...പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ?'തലവേദന'മാറിയില്ലേ..?

  ReplyDelete
 9. വഴിമരമേ വഴിമരമേ
  തണലു താ പൂവു താ
  വിശക്കുന്പോൾ പഴം താ
  കൂട്ടിരിക്കാൻ കിളിയെ താ

  ReplyDelete
 10. രോഗിക്കെ രോഗമുണ്ടാകുകയുള്ളൂ

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?