ചില തോന്നലുകള്‍,അല്ലാതെന്താ :)വര-  മാധവന്‍ 

വൈകിയുണരുന്ന ചില പ്രഭാതങ്ങളില്‍

വെയില്‍ നൂലുകള്‍ പാവിയ 
പുല്മേടുകളില്‌നിന്ന്

ആരോ എന്നെ വിളിക്കുന്നു.

തേടുമ്പോള്‍, മുഖം തരാതെ
പരിഭവങ്ങള്‌ക്ക് ശ്രുതിയിട്ട്
ഇഷ്ടമെന്ന് പാടുന്നുരത്നകിരീടമണിഞ്ഞ
തുഷാര പുഷ്പങ്ങളിറുത്ത് നീട്ടി

ഇനിയുമെന്തിനീ ശൂന്യ വൈഖരിയെന്ന്
എന്റെ മൗനത്തെ ശ്രവിച്ച്   തേങ്ങുന്നു

പ്രണയോല്‌കര്‌ഷം

എന്റെ പൊന്നേയെന്ന് പുണരാനൊരുങ്ങുമ്പോള്‌
മിഴികള്‍ക്ക് മീതെ അധരങ്ങളമര്‌ത്തി

വിരലുകളിലരുമയായ് തൊട്ട് 
യാത്രയെന്നവള്‌ മാഞ്ഞുപോകുന്നുfor a while ,
trying to call her back
i kept my head hidden under the pillow
and closed my eyes.
she did never stop
she never turned back
then,
there was a  misty rain ...
she vanished in it..

yes !...
you wont believe!!
in that hazy morning,
it was raining in Abudhabi..

Comments

 1. ഹോ, എനിയ്ക്ക് സഹിക്കുന്നില്ലേയ്...

  ReplyDelete
 2. good..
  nalla pranayam..pranaya varikal..

  ReplyDelete
 3. ഓ ഈ മാധവന് ഇംഗ്ലീഷിലും കവിതയെഴുതാനറിയാം......ആശംസകള്

  ReplyDelete
 4. ആരു നീ....ദേവതേ......

  ശുഭാശംസകൾ.......


  ReplyDelete
 5. മഴ നല്ലതു തന്നെ... എത്ര പേരെ കൊണ്ട് ഇങ്ങനെ കവിത എഴുതിയ്ക്കുന്നു.


  നന്നായി മാഷേ.

  ReplyDelete
 6. Dear Madhavan,
  It is natural........
  rain in desert is no news anymore.....
  Still,adding the touch of reality to dreams....
  May be an auspicious omen.....
  Between what's the connection with the photo?
  Good Night !
  Sasneham,
  Anu

  ReplyDelete
 7. ''Only a few people can feel the rain,
  Others just get wet!
  Only a few people can feel the pain of separation.
  Others just find another! :)
  Best Wishes !
  Sasneham,
  Anu

  ReplyDelete


 8. ...അജിത്തേട്ടനും,,ശ്രീക്കും,,..ഒരു പാട് നന്ദി പറയുന്നു കേട്ടോ.
  എനിക്കു വേണ്ടി മാത്രമല്ല. എല്ലാവര്‍ക്കും വേണ്ടി.എല്ലായിടത്തും പ്രോത്സാഹനവുമായെത്തുന്ന നിങ്ങളുടെ നല്ല മനസിനു സലാം..


  മുകിലേ,

  ഇതു ശരിയാകുന്ന യാതൊരു ലക്ഷണവുമില്ല.ഉറക്കം കളഞ്ഞത് മിച്ചം.പാതിരാത്രി കുത്തിയിരുന്ന് കവിത യെഴുതിയതിന് ചേട്ടന്‍ ചീത്ത പറഞ്ഞ് കണ്ണ് പൊട്ടിച്ചു.ഇപ്പൊ പൊട്ടക്കണ്ണനാ.


  അനുരാജ്

  പ്രണയത്തിനുണ്ടോ ഭാഷ??...ക്യൂണിഫോം ലിപി പോലും പഠിച്ചു പോകും..


  അനൂ,

  what to say

  was it ill or auspicious,,? not sure about the omen..
  u r right ,even in desert, rain is not hitting the head lines now a days :)
  photo will be changed soon.
  thanks a lot for the corrections,
  second one is awesome..
  i am honoured

  ReplyDelete
 9. എന്താ കവിത?എന്തൊരു പ്രണയ വൈവശ്യം!ഇവിടെ ഈ പുല്‍ക്കൊടി ഒന്ന് പുഞ്ചിരിക്കട്ടെ -അഭിനന്ദനങ്ങളോടെ...

  ReplyDelete
 10. Dear Madhavan,
  Now, the drawing is apt for your poem.
  You are really good with strokes.There are really few who're blessed with art and words.
  Be Grateful To God.
  Hearty Congrats !
  Sasneham,
  Anu

  ReplyDelete
 11. മാഷെ,

  സ്നേഹത്തിനെങ്ങനെ നന്ദിപറയും ഞാന്‍....,,
  സുഖമല്ലേ,പുതിയ ഫോട്ടൊ കണ്ടിരുന്നു ഒരിറ്റില്‍...,അതു വേണ്ടായിരുന്നു..
  ഈ പഴയമുഖത്തുള്ളത്രയും വാത്സല്ല്യം അതില് കാണാനില്ല..
  കൊടിയ ഗൗരവം.  thanks anoo..
  your words fuel me..
  i think about the people who r blessed with art ,words and music..
  i bow them..
  no matter what is given
  my heart beats..thanking to krish..for all of em.

  ReplyDelete
 12. മഴയില്‍ മാഞ്ഞു പോയ അവള്‍.

  വരയും വാക്കുകളും മനോഹരം. നമിച്ചു ചങ്ങാതി.

  ReplyDelete
 13. മാധവാ

  എനിക്ക് സാധാരണ ഈ ഇംഗ്ലീഷ് കവിതകള്‍ വായിച്ചാല്‍ മനസിലാവാറില്ല .
  പക്ഷെ ഇത് ഒരു പൊടിക്ക് മനസിലായി.
  ഞാന്‍ വിചാരിച്ച പോലെ ഒക്കെ ആവുംലെ?????
  ന്തായാലും സംഗതി കൊള്ളാം.
  ഞാന്‍ വിശ്വസിച്ചു മാധവാ അബുദാബീല്‍ മഴ പെയ്തൂന്ന്.
  ന്നോട് വേറെ ചങ്ങായി പറഞ്ഞു :)

  വെയില്‍ നൂലുകള്‍ പാവിയ
  പുല്മേടുകളില്‌നിന്ന്

  ആരോ എന്നെ വിളിക്കുന്നു.

  ഈ വരികള്‍ ആണ് എനിക്കിതില്‍ ഏറ്റോം ഇഷ്ടായെ .
  സുഖല്ലേ മാധവാ????

  അയ്യോ പറയാന്‍ മറന്നു വരയും കൊള്ളാം.
  ഇത് ഒരു പെണ്‍കുട്ടി മുടി കൊണ്ട് മുഖം മറച്ചു നിക്കണതാല്ലേ?
  :)

  ReplyDelete
 14. ഭാനു,,

  പ്രതിഭകൊണ്ടും പരിചയം കൊണ്ടും എനിക്കുമുന്നേ നടക്കുന്നവരാണ് ...
  നമിക്കപെടേണ്ടവര്‍
  അവരെന്നെ നമിക്കുമ്പോള്‍ ...ഞാന്‍ അനര്‌ഹമായതെന്തോ നേടിയപോലെ ..

  സന്തോഷം ഭാനുവിനെ കണ്ടതില്‍  @ UMA

  ഓര്‍മ്മയില്‍ നാട്ടിടവഴിയിലെ വേലിക്കപ്പുറം നിന്ന് കുശലാന്വേഷണങ്ങള്‌ നടത്തുന്ന ചിരപരിചിതങ്ങളായ നിരവധി മുഖങ്ങള്‌ ,

  സുഖാണോന്ന് തിരക്കുന്ന വാത്സല്ല്യത്തിന്റെ നന്മ മുഖങ്ങള്‌ ..


  സന്തോഷം തരുന്നു ആത്തേമ്മാരുടെ ഈ കമന്റ്  ReplyDelete
 15. പ്രിയപ്പെട്ട സുഹൃത്തെ,
  തോന്നലുകള്‍ ഒന്നും അല്ലാട്ടോ. അല്ലാതെ എന്തൊക്കെയോ ആണ്.
  എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
  ആശംസകള്‍
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 16. aahaa, enthoru ezhuth....
  malayalam illa allenkil kurachenthenkilum njan ezhuthiyenem...

  potte .

  varikal valare ishtamayi ketto.

  ReplyDelete
 17. ഇനിയുമെന്തിനീ ശൂന്യ വൈഖരിയെന്ന്
  എന്റെ മൗനത്തെ ശ്രവിച്ച് തേങ്ങുന്നു
  മനോഹരം മാധവൻ... പതിവ് പോലെ തന്നെ വരയും വരികളും സുന്ദരം

  ReplyDelete
 18. മനോഹരം വരികള്‍...!!

  ReplyDelete
 19. ഇനിയുമെന്തിനീ ശൂന്യവൈഖരി!!!
  മനോഹരം.

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?