തോമേട്ടനെ മറന്ന പുരോഹിതന്‍
ഞാന്‍വര  


  


 
അവന്റെ പിറവിക്ക് നേര്‍ന്ന വഴിപാട്കതിന 
നിറയിട്ട് പൊട്ടിച്ച വെടിത്തോമ

അവന്റെ കുഞ്ഞുകൈവിരല്‍ക്കൂട്ടില്‍
തുമ്പിച്ചിറക് പിടിപ്പിച്ച തോമപ്പാപ്പന്‍ 

കൊച്ചുപാപ്പാനവന്റെ പിഞ്ചു ചന്തിക്ക്
കളിയാനപ്പുറം നല്‍കിയ കുടുംബകാര്യസ്ഥന്

കാലത്തിന്റെയൊരിടന്നാഴിക്കിപ്പുറം
പുരോഹിത വസ്ത്രത്തിന്റെ വെണ്മയില്‍..

അവന്റെ ദൈവീക കുശലം..

"എന്താ തോമസ്സേ''

വെളുത്ത അന്ധകാരത്തില്‍
തോമേട്ടനൊപ്പം,പുണ്ണ്യാളനും
അപ്രത്യക്ഷനായി..Comments

 1. ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന മധു (ഷിനു) ഇന്നലെ ഹൃദയസംബന്ധമായ അസുഖം മൂലം യൌവനമദ്ധ്യത്തില്‍ ഈ ലോകത്തില്‍ നിന്നും വേര്‍പെട്ടുപോയി.

  http://www.facebook.com/groups/malayalamblogwriters/permalink/368224196607697/

  ReplyDelete
 2. ജീവിതത്തിന്റെ തിരിവുകളില്‍ നമ്മളെ കാത്തിരിക്കുന്നക്ഷണിക്കാത്തഅതിഥി,
  എപ്പോള്‍ വേണമെങ്കിലും കയറി വരും എന്ന സത്യം അറിയാതെ പോകരുത്.
  സ്നേഹവും സൌഹാര്‍ദവും നില നിര്‍ത്തി,
  നമ്മെ വിട്ടു പിരിഞ്ഞവരുടെ കുടുംബത്തിന്റെ വേദനകളില്‍ പങ്കു ചേരുക.
  ഓര്‍മകളില്‍, സന്തോഷം നിറഞ്ഞ ഷിനുവിന്റെ മുഖം..........
  വേദനയോടെ,
  സസ്നേഹം,
  അനു

  ReplyDelete
 3. അജ്ത്തേട്ടന്‌,ഇന്നലെ വീണപൂവിലെ ഉമപറഞ്ഞ് ഞാനറിഞ്ഞിരുന്നു.വേദനയുണ്ട്.
  നഷ്ടവും അത് പ്രിയപ്പെട്ടവരിലേല്‌പ്പിക്കുന്ന ആഘാതവും എത്ര വലുതാണ്‌ .

  ഇന്നത്തെ പത്രത്തില്‍ , അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്‍ ഹേമരാജിന്റെ വിധവയുടെ നിലവിളി ഇപ്പോഴും മായാതെയുണ്ട് മനസ്സില്‍

  മറ്റൊന്ന് ഞാനീ കവിതയുടെ പേര് മാറ്റിയാലോന്ന് ആലോചിക്കുകയാണ് അജിത്തേട്ടന്‌.ഇത് തെറ്റിധരിക്കപ്പെടുമോന്നൊരു സംശയം

  ReplyDelete
 4. ഷിനുവിന്റെ വീട്ടുകാരെക്കുരിച്ചോര്‌ക്കുമ്പോ,അവരുടെ വേദനയെ ക്കുരിച്ചോര്‌ക്കുമ്പോള്‌ സങ്കടമുണ്ട്.അറിയില്ല എന്തുപറയണം എന്ന്.

  നന്ദി, അനു .

  ReplyDelete
 5. ഒന്നും പറയാനാകുന്നില്ല, മാഷേ.


  ReplyDelete
 6. എപ്പൊഴോ ഒരിയ്ക്കൽ ഷിനു എന്റെ ബ്ളോഗിലും വന്നിരുന്നു. ഈയവസരത്തിൽ എനിക്കറിയാത്ത ആ കൂട്ടുകാരന്റെ ആത്മാവിനു ഞാൻ നിത്യശാന്തി നേരുന്നു.....

  ഈശ്വരൻ ആ കുടുംബത്തിനു തണലായിടട്ടെ....


  ReplyDelete

 7. ഈശ്വരൻ ആ കുടുംബത്തിനു തണലായിടട്ടെ....

  ReplyDelete
 8. ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല! അന്ത്യത്തിന് ഏതാനും മണിക്കുറുകള്‍ മുമ്പുവരെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു.
  http://drpmalankot0.blogspot.com/2013/01/blog-post_9.html

  ReplyDelete
 9. ഞാന്‍ ആദ്യം ഇതുവഴി വന്നപ്പോള്‍ പുണ്യവാളന്‍ അപ്രത്യക്ഷനായി എന്ന് വായിച്ച് ഷിനുവിന്റെ കാര്യം പെട്ടെന്നോര്‍ത്തുവെന്നേയുള്ളു. കവിത വായിച്ച എനിയ്ക്ക് വ്യക്തമായും അറിയാമായിരുന്നു അതും ഇതും തമ്മില്‍ ബന്ധമില്ല എന്നത്. എന്നാല്‍ പിന്നാലെ വന്ന എല്ലാ വായനക്കാരും പുണ്യാളന്റെ വേര്‍പാടിനോട് ചേര്‍ത്ത് ഈ കവിത വായിക്കയും അഭിപ്രായമെഴുതുകയും ചെയ്യുന്നു.

  ഐ ആം വെരി സോറി

  ReplyDelete
 10. അജിത്തേട്ടന്‍ please dont be sorry കവിത communicate ചെയ്യപ്പെടാതെ പോയെങ്കില്‍ അതെന്റെ മാത്രം തെറ്റാണ്.

  ഈ രണ്ടാം വരവിനും, നല്ല വാകുകള്‍ക്കും സ്നേഹത്തോടെ നന്ദി പറയുന്നു.

  ശ്രീ,
  സൗഗന്ദികം,
  അമൃതം ഗമയ,
  ഡോ.പി മാലങ്കോട്..

  വേദനയില്‍ പങ്കു ചേരുന്നു ഞാനും.

  ReplyDelete
 11. ഞാന്‍ ഇത്തിരി മനസ്സിനെ കുഴക്കുന്ന ചിന്തയിലാണ്.... മാധവന്‍ എഴുതിയതും മുകളിലെ അഭിപ്രായങ്ങളുമായി യാതോരു ബന്ധവും കാണുന്നില്ല..ഇനി ഞാന്‍ ചിന്തിയ്ക്കുന്ന രീതിയുടെയാണോ...? കവിതയിലെ അച്ഛന്‍ മകന്‍ ബന്ധവും പിന്നീട് പള്ളിയിലച്ചന്‍ എന്ന മകനും അച്ഛനും തമ്മിലെ ദൈവിക കുശലത്തെ പറ്റിയും ആണ് ഞാന്‍ ചിന്തിച്ചത്. പറയൂ എന്താണ് ഈ ആശയക്കുഴപ്പത്തിനൊരു പോംവഴി?

  ReplyDelete
  Replies
  1. അമ്പിളി ,ഈ ചോദ്യം ഞാനെന്നോട് ചൊദിച്ച് അന്തിച്ചിരിപ്പാണ്‌ :)

   Delete
 12. vaikiyulla arivaanu.. apratheekshithamaaya kozhunju pokku..

  ReplyDelete
 13. ഷിനുവിണ്റ്റെ മരണവുമായി ബന്ധപ്പെടുത്തി വായിച്ചതില്‍ അത്ഭുതമില്ല. നല്ല കവിത.

  ReplyDelete
  Replies
  1. വിനോദ് ,,സന്തോഷമുണ്ട് ഇവിടെ കണ്ടതില്‍

   Delete
 14. കവിത ഇഷ്ടമായി പ്രത്യേകിച്ച് ദൈവിക കുശലം എന്ന പ്രയോഗം.....

  ReplyDelete
 15. കമന്റുകള്‍ കൊണ്ട് കൊന്നു കൊലവിളിച്ചല്ലോ. അല്ലേ :)

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?