വിലാപങ്ങളുടെ നാവേ..


(വര.  മാധവന്‍    )
തെരുവുനീതിയുടെ വിളക്കുകാലുകളില-
ശ്ശവികളെ തൂക്കിലിട്ടേക്കാം

മൃഗതൃഷ്ണകളെ വൃഷ്ണച്ഛേദം ചെയ്ത്
പ്രായശ്ചിത്തംചൊല്ലി   ഏത്തമിടാം

പ്രതിഷേധത്തുറമുഖങ്ങളില്          

സ്ഖലിക്കുന്ന ജലപീരങ്കികള്‍ക്കുകീഴെ
സ്നാനതര്‍പ്പണങ്ങള്‍ചെയ്യാം

നഗരചത്വരങ്ങളില്‍ സ്തൂപങ്ങള്‍ വാര്‍ത്ത്
സ്മരണകളെ ശിരസ്സറുത്ത് വെക്കാം


വിലാപങ്ങളുടെ നാവേ..


മറവിയുടെ ചവറുവണ്ടികയറി
മനസാക്ഷിയുടെ, നാറുന്ന
വിളപ്പില്‍ശാലകളിലേക്ക് യാത്രയാവുക.

24 X  7

നിനക്കുപിന്നില്‍ വാര്‍ത്തകള്‍ തിരക്കുകൂട്ടുന്നു..

Comments

 1. അര്ത്ഥവത്തായ ബിംബങ്ങള്...ആശംസകള്

  ReplyDelete
 2. ന്‍റെ ഭഗവാനെ............ഈ മാധവന്‍ വരക്ക്യേം ചെയ്യ്വോ........????
  സംഭവം ജോറായി ട്ടോ.

  ReplyDelete
 3. "വിലാപങ്ങളുടെ നാവേ..
  മറവിയുടെ ചവറുവണ്ടികയറി
  മനസാക്ഷിയുടെ, നാറുന്ന
  വിളപ്പില്‍ശാലകളിലേക്ക് യാത്രയാവുക."

  സൗമ്യയെയും അതുപോലെ പലരെയും നമ്മൾ മറന്നു കഴിഞ്ഞു.
  ഈ മറവി മറ്റുള്ളവക്കൊരു പ്രേരക ഘടകം.


  ReplyDelete
 4. Replies
  1. ശ്രീ..

   ഒരുപാട് സന്തോഷം..

   ബ്ലോഗില്‍ പ്രോത്സാഹനത്തിന്റെ സൌമ്യമായ മുഖവുമായി എല്ലായിടങ്ങളിലും ശ്രീയെ കണ്ടിട്ടുണ്ട് ,

   Delete
 5. പ്രിയപ്പെട്ട സുഹൃത്തെ,
  കവിത നന്നായി.
  ഒന്നും മറവിയുടെ ചവറുവണ്ടികയറിമനസാക്ഷിയുടെ, നാറുന്ന
  വിളപ്പില്‍ശാലകളിലേക്ക് യാത്രയാകാതിരിക്കട്ടെ.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 6. മറവിയുടെ ചവറു കൂനകൾക്കടിയിൽ ഇങ്ങനെ എത്രയെത്ര ഗതികെട്ട നാവുകൾ....

  നന്നായി എഴുതി.

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. സന്തോഷമുണ്ട് സൌഗന്ധികം ഇവിടെ കണ്ടതില്‍,ശുഭാശംസകള്‌ക്ക് നന്ദി ..

   Delete
 7. പ്രിയപ്പെട്ട മാധവന്‍,

  നേരിന്റെ ഭീകരത ആവര്‍ത്തിക്കുന്നു.ഇന്ന് പകല്‍, തലസ്ഥാനത്തെ പെണ്‍കുട്ടിയുടെ ദാരുണമായ അനുഭവം വീണ്ടും വായിച്ചപ്പോള്‍,വല്ലാതെ വിഷമിച്ചു,മനസ്സ്.

  മാധവന് വര വഴങ്ങുന്നു,കേട്ടോ.

  പ്രതികരണം, വിദ്വേഷം എല്ലാം നന്നായി പറഞ്ഞു. ആശംസകള്‍ !

  ശുഭരാത്രി !

  സസ്നേഹം,

  അനു

  ReplyDelete
  Replies

  1. രക്ത ബീജനെ പോലെയാണ്‌,,,കഴുത്തറത്താലും ഉയിര്‌ക്കും ഒന്ന് പോലെ ഒരായിരം ..

   നമ്മളുള്‌പ്പെടുന്ന അതേ സ്മൂഹമാണ്‌ അവരെയും അടയിരുന്ന് വിരിയിക്കുന്നത്


   അനു ,ഞാനൊരു ബഹുമുഖ പ്രതിഭയാണല്ലേ ..എന്നെക്കൊണ്ട് ഞാന്‍ തോറ്റു

   Delete
 8. ഒടിഞ്ഞു മടങ്ങിയ അസ്ഥികളില്‍ ചതഞ്ഞു ചേര്‍ന്ന
  മാംസത്തില്‍ പോലും മൃഗ സമാനം കാമ കേളി നടത്തുന്ന
  'സംസ്കാരം'..ഇതും ഞാന്‍ ജീവിച്ചു പോവുന്ന കാലഘട്ടം
  എന്ന് ഓര്‍ത്തു ലജ്ജിക്കുന്നത് പോലും ഭയാനകം...
  well written..

  ReplyDelete
  Replies
  1. എന്റെ ലോകമേ ,നന്ദി ,സന്തോഷം വരവില്‌ ,വായനയില്‌ ..സമാന ചിന്തയുടെ ഈ പങ്കു വെക്കലില്‌....

   സംസ്കാരം അത് തന്നെയാണ്‌ പ്രശ്നം ,
   സാമൂഹ്യ സുരക്ഷിതത്വം വലിയൊരു തമാശയായ നമ്മുടെ നാട്ടില്‌ അതി വേഗം വളരുന്നുണ്ട് അത്

   Delete
 9. വിലാപങ്ങളുടെ നാവേ..
  മറവിയുടെ ചവറുവണ്ടികയറി
  മനസാക്ഷിയുടെ, നാറുന്ന
  വിളപ്പില്‍ശാലകളിലേക്ക് യാത്രയാവുക........ നാവുകള്‍ യാത്ര പോയാലും ഓര്‍മ്മകള്‍ പോവാമോ? ഓര്‍ത്തിരിയ്ക്കണം ... ചതിക്കുഴികളില്‍ സ്വയംപ്പെടാതിരിയ്ക്കാനും അകപ്പെടാന്‍ പോകുന്നവരെ അകറ്റാനും ഓര്‍മ്മകള്‍ വേണം കൂടെ... കാലഘട്ടത്തിന് യോജിയ്ക്കും വിധം മാറ്റിയെടുക്കണം നമ്മളെ.... മാധവന്‍, അഭിനന്ദനങ്ങള്‍ സുഹൃത്തേ..... താങ്കളുടെ വിചാരങ്ങള്‍ അക്ഷരചിറകിലൂടെ സ്വതന്ത്രരായി കണ്ടു ഇവിടെ..... കൂടെ എന്റെ ചിന്തകളും ഞാനറിയാതെ ഉണര്‍ന്നു പോകുന്നു. പറയാന്‍ മറന്ന ഒരു ആശംസ കൂടി ഇതാ.. താങ്കളുടെ വരകള്‍ക്ക്.... താങ്കളുടെ മറ്റു ചില പോസ്റ്റുകളിലും ഞാന്‍ അത് ശ്രദ്ധിച്ചിരുന്നു.... സരസ്വതി ഏറെ അനുഗ്രഹിച്ചിട്ടുള്ള കൈകള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.

  ReplyDelete
 10. അമ്പിളി,,എന്തുണ്ട് വിശേഷങ്ങള്‌,

  ഞാന്‍ രോഷം ചേര്‍ത്തെഴുതിയെന്നേ ഉള്ളൂ കേട്ടൊ,.

  എനിക്ക് വിശ്വാസമുണ്ട് അമ്പിളി,നന്മകള്‍ ഒരിക്കലും അല്പായുസ്സല്ല..അവക്ക് നിലനില്‌പ്പുണ്ട് ഏതു നരകയുഗത്തിലും ..

  പിന്നേയ് വരയെക്കുറിച്ച് പറഞ്ഞതില്‍ നല്ല സന്തോഷമുണ്ട് ,

  സരസ്വതീ ദേവിയുടെ അനുഗ്രഹത്തിന്‌ ഞാന്‍ നന്ദി പറയുന്നു..

  ReplyDelete
 11. yes. To avoid criticism do nothing. nammal oru pattam adimakal.

  ReplyDelete
 12. മറവിയുടെ
  മാരിയില്‍
  അമ്മ ഒഴുകിയകന്നു.
  പക്ഷെ ഞാന്‍ നന്ദി കെട്ടവനല്ല
  ഓര്‍മ്മയുടെ വാര്‍ഷികത്തില്‍
  ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.
  പാസ് വേഡായി കൊടുത്തു
  'എന്റെ അമ്മയുടെ പേര്‍.'

  what else can i say..suresh.

  my reply lies in your lines precisely ..we both said the same uhh??

  we are slaves to ourselves suresh..nobody else to blame on..

  thanks a lot.. c u

  ReplyDelete
 13. മിനിപിസി21 January 2013 at 22:01

  മറവിയുടെ ചവറുവണ്ടികയറി
  മനസാക്ഷിയുടെ, നാറുന്ന
  വിളപ്പില്‍ശാലകളിലേക്ക് യാത്രയാവുക
  നല്ല വരികള്‍ , ആശംസകള്‍ !

  ReplyDelete
 14. മൃഗതൃഷ്ണ ..mrigangale veruthe vidamayirunnu..
  namukku manushyarepatti mathram samsarikkam..

  ReplyDelete
  Replies
  1. ശരിയാണ്,രതീഷ് ബാബു..എനിക്കും തോന്നുന്നു..മൃഗങ്ങളെ വെറുതെ വിടേണ്ടതായിരുന്നു..
   ..സന്തോഷം,,കാണാനായതില്‍

   Delete
 15. തുടക്കം അതി ഗംഭീരം പക്ഷെ അവസാനം പെട്ടെന്ന് തീര്‍ന്നു പോയത് പോലെ

  ReplyDelete
 16. മൈ ഡ്രീംസ്,താങ്കളുടെ കമന്റിനു ശേഷം ഞാന്‍ വീണ്ടും എന്റെ കവിത വായിച്ചു....
  പണിതു തീരും മുന്‍പേ ഇടിഞ്ഞുവീണൊരു ഫീല്‍ ഉണ്ടല്ലേ ...
  ഞാനത് ശ്രദ്ധിക്കാം കേട്ടൊ..
  വളരെ നന്ദി,ഒരുപാട് സന്തോഷം ..
  അപ്പറം പാക്കലാം ..

  ReplyDelete
 17. വഴിമരങ്ങള്‍ .
  മാറ്റം പ്രകൃതി നിയമമാണ് ..
  മാറാത്തത് നമ്മളും .. എന്തു കണ്ടാലും
  എന്തൊക്കെ കേട്ടാലും വീണ്ടും തഥൈവ ..
  തെരുവു കാലുകളില്‍ തൂക്കിലേറ്റാന്‍ നെഞ്ചൂക്കുള്ള
  നിയമം വേണം ,ഭരണവും ...
  മൃഗങ്ങള്‍ പൊലും നന്നായി , ഇരയായ് പ്രകൃതി
  മുന്നിലിട്ടു കൊടുക്കുന്നതിനോടും സ്നേഹം പ്രകടിപ്പിക്കുന്നത്
  നാം ദിനം തൊറും കാണുന്നു ..
  ജലമില്ലാത്ത മാറിടങ്ങളിലും മനസ്സിലും ജലപീരങ്കികള്‍
  ക്ഷണിക മഴ തീര്‍ക്കട്ടെ...
  കൈവീശി നടക്കാന്‍ ഇടമില്ലാതടുത്ത് , പഴകിയ ശിരസ്സുകളുടെ
  സ്തൂപങ്ങള്‍ വഴിമുട്ടിക്കട്ടെ ..
  മറക്കുന്നതാകും നമ്മുക്ക് നല്ലത് ..
  ഒരൊ അഞ്ചു വര്‍ഷം കൂടുമ്പൊഴും വല്ലാത്തൊരു
  മറവി നമ്മേ ബാധിക്കട്ടെ ..
  തീവ്രവും ശക്തവും ഒരൊ ബിന്ദുക്കളില്‍ നിന്നും വരുന്ന വരികള്‍ക്ക് ..
  സ്നേഹാശംസകള്‍ .. എഴുതുക ,
  യാദൃശ്ശികമായീ കീയകുട്ടിയുടെ ബ്ലൊഗില്‍ കണ്ടപ്പൊള്‍
  എത്തി നോക്കിയത് പാഴായില്ല .. വന്ദേമാതരം .. ( ഈ ബ്ലൊഗില്‍ ഒന്നു ചേരാനുള്ള വകുപ്പൊന്നും കാണുന്നില്ലല്ലൊ ( ഓപ്ഷന്‍ )

  ReplyDelete
  Replies
  1. റിനി,,,അഞ്ച് വര്‍ഷം തോറുമുള്ള മറവിയുടെ മറ്റൊരു മുഖം...അതെനിക്കിഷ്ടപെട്ടു..

   സന്തോഷമുണ്ട്...പാഴ്വായനയായില്ലെന്നറിഞ്ഞതില്

   കീയുവിലേക്കെത്തിച്ചത്..ആത്തേമ്മാര്..ഉമയാണ്..

   പിന്നെ ...ബ്ലോഗ് പൊളിച്ച് മേയുന്നതിനിടയില്‍ എന്തോക്കെയൊ പറ്റിയിട്ടുണ്ട്..ഞാന്‍ ഉടനെ ശരിയാക്കാം..

   നന്ദി..ഒരുപാട് സന്തോഷം..

   Delete
 18. നഗരചത്വരങ്ങളില്‍ സ്തൂപങ്ങള്‍ വാര്‍ത്ത്
  സ്മരണകളെ ശിരസ്സറുത്ത് വെക്കാം..
  appo varayanumanalle..

  vsrikalile aathmarthatha nalkunna thelicham kavithakku..

  ReplyDelete
 19. ഇടവേളയില്‍ ഞാന്‍ കാണാതെ പോയ കവിതേ ?ഇല്ല എനിക്ക് നഷ്ടപ്പെടില്ല ഈ നല്ല പൊരുളാഴങ്ങള്‍ ...സന്തോഷ മഹാ കവേ ...!

  ReplyDelete
 20. ചെരുപ്പിനടിയില്‍ ചതഞ്ഞുപോയ
  പുല്‍ക്കൊടിയെ പറ്റി
  കവിതയെഴുതുന്നവനെ
  കവി എന്ന് ഞാന്‍ വിളിക്കും.

  ReplyDelete

 21. സ്ഖലിക്കുന്ന ജലപീരങ്കികള്‍ക്കുകീഴെ
  സ്നാനതര്‍പ്പണങ്ങള്‍ചെയ്യാം

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?