എംബാം ചെയ്യപ്പെടേണ്ട ചിലത്മഴക്കാലം തവളപാറ്റിക്കിടന്ന ഇടവഴിക്കുഴികളില്‍

കല്ലെറിഞ്ഞോടിയൊരു ബാല്യമുണ്ടായിട്ടില്ല.

മുറ്റമൂലയില്‍

പുളിമാന്തളിരുകളടര്‍ത്തിയിട്ട കാറ്റിനെച്ചൊല്ലി

കവിത തോന്നിയൊരു കൗമാരവുമില്ലായിരുന്നു

നിഴലുകളഴിഞ്ഞിറങ്ങുന്ന തിക്തസന്ധ്യകളില്‍

തനിച്ചിരുന്നെണ്ണാന്‍

അനല്പനൊമ്പരസ്മരണകള്‍..

അമ്പിളിച്ചിരിയിലാകെക്കുളിര്‍ന്ന്

ഉറങ്ങാതിരിക്കാനൊരു മുഗ്ദപ്രണയം??

ഒന്നുമില്ലായിരുന്നല്ലൊ..


ഒന്നുറപ്പാണ്..


വിറളിവെളിച്ചങ്ങള്‍ കണ്ണുപൊത്തിക്കളിക്കും നഗരവീഥികളില്‍  ,

ഒച്ചകള്‍  ഈണമിട്ടോക്കാനിക്കും പാനോത്സവങ്ങളില്‍ ,

അല്പ്പവസ്ത്രപരിഷ്കാരത്തിലൊതുങ്ങാതുടല്‍ത്തുറിച്ച യൌവ്വനം

 മറുതനൃത്തച്ചുവടുപയറ്റും നിശാമാളങ്ങളില്‍

നീ ഒരുന്നാള്‍  നിന്‍പ്പെങ്ങളെക്കാമിക്കും,

അവള്‍  പെറ്റൊരുമതമുണ്ടാകും..

നീ ദൈവവുമാകും..

അന്ന് ,..

അന്നും മരിക്കാതിരുന്നെങ്കില്‍ 

എന്നെനീ എംബാം ചെയ്യും..

പ്രാകൃതഗൃഹാതുര  സംസ്കാര സ്മരണയായ്

കാഴ്ച്ചക്കുവെക്കുംപുരാവസ്തുമേടയില്‍ ...

 Comments

 1. നല്ല കവിത.... നന്നായി ചിന്തിപ്പിച്ചു എന്നെ..... അതിലുമുപരി ഞാന്‍ ആസ്വദിച്ചു.ഇനിയും വരാം . ആശംസകള്‍ ഈ നല്ല പോസ്റ്റിനു.

  ReplyDelete

 2. "....പ്രാകൃതഗൃഹാതുര സംസ്കാര സ്മരണയായ്

  കാഴ്ച്ചക്കുവെക്കുംപുരാവസ്തുമേടയില്‍ ......"
  ആശംസകള്‍ !

  ReplyDelete
 3. വഴിമരങ്ങളെ ആദ്യമായാണ് അറിയുന്നത്. ശക്തമായ കല്പനകളുടെ വഴിമരങ്ങളെ കാണാന്‍ ശ്രമിക്കട്ടെ.

  ReplyDelete
 4. ആദ്യവായനയുടെ അമ്പിളിവാക്കുകള്‌ക്ക് നന്ദി കേട്ടോ.

  മുഹമദ് മാഷിനു സുഖമാണോ,ഒരിറ്റില്‌ വന്നിട്ടു കുറച്ചായി സന്തോഷം മാഷിനെ കണ്ടതില്.

  ഭാനു നന്ദി., ഒടുവില്‍ എന്റെ കമന്റു ബോക്സിലും ഭാനുവിന്റെ രാപക്ഷികളെ പറത്തിയതിന്.

  ReplyDelete

 5. വഴിമരങ്ങളുടെ തണലില്‍... ശക്തമായ നടപ്പാത തന്നെ ഇത്..

  ReplyDelete
 6. വളരെ സന്തോഷം മുകിലെ

  ReplyDelete
 7. അമ്പിളിച്ചിരിയിലാകെക്കുളിര്‍ന്ന്

  ഉറങ്ങാതിരിക്കാനൊരു മുഗ്ദപ്രണയം??

  ഒന്നുമില്ലായിരുന്നല്ലൊ..വരാൻ വൈകിയതിൽ സങ്കടം...നല്ല കവിത...നല്ല ചിന്ത...ഈ കവി നാളെയുടെ മുതൽ കൂട്ട് അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. നന്ദി ചേട്ടന്‍,

   കവിതയും,കഥയും,കഥയില്ലായ്മയും തിരഞ്ഞ് നടക്കുന്നതിനിടയില്‍ പലയിടത്തും വച്ച് കണ്ടിട്ടുണ്ട്.ഇവിടെ എന്റെ വഴിമരങ്ങളിലും വന്നത് സന്തോഷം തരുന്നു.

   Delete
 8. എന്റമ്മേ.................
  പ്രൊഫൈല്‍ ഫോട്ടോയില്‍ കാണുന്നേനെക്കാള്‍ ഗൌരവാണല്ലോ മാഷെ താങ്കളുടെ പോസ്റ്റുകള്‍ക്ക്‌ .
  ദേ ഇപ്പഴാ ഇവിടം മൊത്തം കണ്ടേ .
  ഞാനും കൂട്ടായിപ്പോയെ..........

  നല്ല ഭാഷട്ടോ.
  വളരെ ശക്തം ചിലപ്പോഴൊക്കെ തീക്ഷ്ണം.
  ഇഷ്ടമായി .

  ReplyDelete
  Replies
  1. ഹായ്,ഹായ് ആരാത്,ശ്ശി നേരായോ വന്നിട്ട് ??..ഇല്ലത്തുള്ളോര്‌ക്കൊക്കെ സുഖാണോ?

   നന്ദി ഉമ.സന്തോഷമുണ്ട് നല്ല വായനക്കാരെ ലഭിക്കുന്നതില്‍,അവരുടെ കമന്റുകളില്‌ ,അത് ഇകഴ്ത്ത്തലായാലും പുകഴ്ത്ത്തലായാലും.

   Delete
 9. ഞാനും വായിച്ച് സന്തോഷിച്ചു .....

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?