സ്കേന്‍ഡല്‍.

                                      


                                                            

                                                        


                                                          വര - മാധവൻമുറ്റത്തെ മഴപച്ചയില്‍,

നിലാവ് പൊടിഞ്ഞിറങ്ങിയ ഒരു പാതിരക്ക്,


പ്രണയത്തിന്റെ  ശരമുനകളില്‍  പ്രാണനെ വിന്ന്യസിച്ച്‌


നീ മന്ത്രിച്ച കവിതകളില്‍ എന്റെ ഉടലിന്


കടുംകാപ്പിയുടെ നിറമായിരുന്നു.


പിന്‍കഴുത്തിന് കറുകനാമ്പിന്റെ ഗന്ധവും.ഉടല്‍ക്കാമനകളുടെ  വാടാമല്ലികള്‍പൂത്ത താഴ്വരകളില്‍


പിന്നെയുമെത്രയോ കവിതകളുടെ   ദിനരാത്രങ്ങള്‍...  മഴയൊഴിഞ്ഞ പകലുകലുകളും


നിലാവണയാത്ത  നെടുരാവുകളുമുള്ള


പേരറിയാത്ത മറ്റൊരുഋതുമധ്യത്തില്‍


ജലഞരമ്പുകള്‍ളര്‍ന്ന മിഴിയുറവകളിലുഷ്ണം കിനിയവേ

നീ കവിതയുടെ പുതിയ കാലദേശങ്ങള്‍ക്കടന്നതറിഞ്ഞിട്ടും കരഞ്ഞില്ല


കവര്‍ന്നതും  കടമായെടുത്തതും തിരികെ ആരാഞ്ഞതുമില്ല


എന്നിട്ടും പ്രിയനേ,എന്നെ നെടുകെപ്പിളര്‍ന്ന്‍


നീയപ് ലോഡു  ചെയ്തൊരു യുഗ്മകാവ്യത്തിന്റെദൃശ്യഭാഷ്യത്തില്‍


എനിക്കൊപ്പം നീ മുഖമില്ലാതെ രമിക്കുന്നല്ലോ  ..

Comments

 1. കവിത -അതിന്റെ പ്രണയ വഴികളില്‍ പ്രാണനെ വിന്യസിക്കുന്ന കൗതുകം ഉള്ളില്‍ തട്ടുന്നു.അവസാനത്തെ ഈ വരികളില്‍ ഒന്ന് തപ്പിപ്പിടഞ്ഞു-പലയാവര്‍ത്തി വായിച്ചിട്ടും..

  "നീയപ് ലോഡു ചെയ്തൊരു യുഗ്മകാവ്യത്തിന്റെദൃശ്യഭാഷ്യത്തില്‍
  എനിക്കൊപ്പം നീ മുഖമില്ലാതെ രമിക്കുന്നല്ലോ.."

  ReplyDelete
 2. മാഷിത്ര വേഗം വന്നോ ,,കുറെ നേരായി മാഷേ ഈ കവിത പോസ്റ്റ് ചെയ്യാന്‍ പണിപ്പെടുന്നു,ഊണും കഴിച്ചിട്ടില്ല,വെശന്നിട്ട്കണ്ണ് കാണാനില്ല സത്യം,,ആദ്യ വായനക്കും അഭിപ്രായത്തിനും സന്തോഷമറിയിക്കുന്നൂട്ടോ,,
  പിന്നേ അവസാനത്തെ വരിയിലെ ഗുട്ടന്‍സ് ഇത്തിരി വശപെശകാ ' പ്രണയസമാഗമദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സ്വന്തം മുഖം മാത്രം മായ്ച് , ഇന്‍റര്‍നെറ്റില്‍ അപ് ലോഡു ചെയ്യുന്ന പിഴച്ചു പിറന്ന കാമുകരെ പറ്റിയെഴുതിയതാണ് ഈ വരികള്‍ ....മാഷിന് മനസിലായില്ലെന്നതില്‍ ഞാനാകെ ചമ്മി ചമ്മന്തിയായി...
  മാഷിന്റെ വ്രതകാലം സുഗമമായിരിക്കാന്‍ പ്രാര്‍തഥിക്കുന്നു

  ReplyDelete
 3. ഡാഷ് ബോര്‍ഡിന്റെ മേലെ നിന്ന് വായിച്ച് തുടങ്ങിയതിനാല്‍ ആ പോസ്റ്റ് ആണ് ആദ്യം കണ്ടത്. സ്കേന്‍ഡല്‍ എന്ന കവിത കാണുന്നത് ഇപ്പഴാണ്. ഇനി വായിച്ച് നോക്കട്ടെ വിവശനാകുമോന്ന്.

  അവസാനവരികളുടെ അര്‍ത്ഥം എഴുതിയിരിക്കുന്നതുകൊണ്ട് അധികം ക്ലേശിക്കേണ്ടിവന്നില്ല.

  ReplyDelete
 4. ഹെന്നാലും ,,,,വിവശനായെന്നു പറഞ്ഞുകളഞ്ഞല്ലോ അജിത്തേട്ടന്‍..,,
  ഇവിടെ വീണ്ടും കണ്ടതില്‍ പിന്നേം സന്തോഷം

  ReplyDelete
 5. എന്നിട്ടും പ്രിയനേ,എന്നെ നെടുകെപ്പിളര്‍ന്ന്‍....

  ReplyDelete
 6. പ്രണയത്തിന്റെ ശരമുനകളില്‍ പ്രാണനെ വിന്ന്യസിച്ച്‌..

  nalla vari!

  ReplyDelete
 7. നന്ദി മൊയ്തീന്‍,ഭക്തിയുടെ ഒരു നോമ്പുകാലം ആശംസിക്കുന്നു.

  നന്ദി മുകിലെ നല്ലവാക്കുകള്‍ക്കും,വായനക്കും.

  ReplyDelete
 8. നന്നായി കവിത ..
  സ്നേഹാശംസകള്‍

  ReplyDelete
 9. നന്നായിട്ടുണ്ട്.കവിത ഇഷ്ടമായി.

  ജലഞരമ്പുകള്‍ എന്നാല്‍?

  ReplyDelete
 10. വായിക്കാന്‍ വല്ലാതെ വൈകി.....


  വരികള്‍ ഇഷ്ടമായി കേട്ടൊ.

  ReplyDelete
 11. നന്ദി എച്ചുമു,ഗിരീഷ്‌,സതീശന്‍ വരവിനും വായനക്കും..

  ReplyDelete
 12. വളരെ നന്നായിരിക്കുന്നു ഈ വരികള്‍

  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ഗോപന്കുമാര്‍ വരവിനും നല്ലവാക്കുകള്‍ക്കും

   Delete
 13. ബിംബങ്ങള്‍ അതി ശക്ത്തം.


  കടും കാപ്പിയുടെ നിറമുള്ള ഉടല്‍


  ഹോ ഇഷ്ട്ടമായി.

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?