ജാലകപ്പടിയിലെ സ്വപ്നം

നിശപെയ്ത നിദ്രയുടെ ഇടനിലങ്ങളിലെവിടെയോ

മുറിഞ്ഞുപോയൊരു സ്വപ്നത്തിന്റെ മഞ്ഞു തൂവാല തുണ്ടില്‍

മറന്നുകളഞ്ഞിട്ടും

നിന്റെ കണ്ണീര്‍നിണമുദ്രകളെങ്ങനെ

പുലരിയില്‍,

ഞാനുണരുന്നതും കാത്ത് കാത്തെന്റെ ജാലകപ്പടിമേല്‍ !!??

Comments

 1. 'ജാലകപ്പടിയിലെ സ്വപ്നം'കണ്ണീര്‍ നിണ മുദ്രകളായി ....
  നല്ല ഭാവന.ആശംസകള്‍ !

  ReplyDelete
 2. മറന്നു കളഞ്ഞിട്ടും പോകാതെ..

  ReplyDelete
 3. പ്രിയപ്പെട്ട കൂട്ടുകാരി,
  ഹൃദ്യമായ നവവത്സരാശംസകള്‍!
  നല്ല ആശയം....നന്നായി എഴുതി!
  സസ്നേഹം,
  അനു

  ReplyDelete
 4. നന്ദി
  മാഷിനു,മുകിലിനു,ഇലഞ്ഞിപൂക്കള്‍ക്ക്,പ്രാവിന്റെ ചിരിമുഖത്തിനു,പിന്നെ എന്നെ കൂട്ടുകാരി എന്നുവിളിച്ച് ഇളിഭ്യശിരോമണിയാക്കിക്കളഞ്ഞ അനു എന്ന അനുപമക്ക് എല്ലാവര്‍ക്കും നന്ദി.സ്നേഹാന്വേഷണങ്ങള്‍.

  ReplyDelete
 5. വിട്ടുകളയരുതവയെ തടവിലാക്കുകയുമാരുത് സ്വാഗതമോതുക നീ.. സ്വാതന്ത്ര്യത്തിന്റെ ഭൂമികയിലേക്ക്..

  ReplyDelete
 6. നല്ല കവിത. നല്ല വരികള്‍. അഭിനന്ദനങ്ങള്‍ !

  ReplyDelete
 7. നന്ദി നാമൂസ്,വെറും വെറുതെ സുഹൃത്തിനും നന്ദി..

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?