വെളിപാടിന്റെ മൂന്നാം നാള്‍


വെളിപാടിന്റെ മൂന്നാം നാള്‍

അര്‍ജ്ജുനവിഷാദയോഗം

നൂറ്റൊന്നാവര്‍ത്തിച്ച്

കമണ്ഠലു കമഴ്ത്തി

വസനങ്ങളിലവസാനത്തേതുമഴിച്ചുമാറ്റി

ആചാര്യന്‍

ചമതമേഞ്ഞ പൂര്‍വ്വാശ്രമവാതിലടച്ചു.

ബ്രഹ്മചര്യത്തിലര്‍ധവിരാമിയായ

ജ്ഞാനതൃഷ്ണയുടെ ശമനതാളങ്ങള്‍ക്ക്

സന്നിപകരാന്‍

അകത്ത്,

വിരിച്ച ദര്‍ഭമേല്‍

അനാവൃതയായി അധരം വിയര്‍ത്ത്,

അറിവിന്റെ ആ രതിയൊരുക്കി

അവള്‍

അനുയായിയായിരുന്നവള്‍ക്ക്ശിഷ്യപ്പെട്ട്

ആചാര്യന്റെ അനുധാവനം

പൂര്‍ണ്ണജ്ഞാനത്തിലേക്ക്...


Comments

 1. ഇങ്ങനെയൊക്കെയാവാം പൂര്‍ണ്ണജ്ഞാനത്തിലേക്ക് എത്തുന്നത്.....

  ReplyDelete
 2. ബ്രഹ്മചര്യത്തിലര്‍ധവിരാമിയായ

  ജ്ഞാനതൃഷ്ണ...
  ജ്ഞാനം പൂര്‍ത്തിയാക്കാന്‍, മരിച്ച രാജാവില്‍ പരകായ പ്രവേശം ചെയ്തു രാജപത്നിയെ പ്രാപിച്ചു ജ്ഞാനപൂര്‍ത്തി വരുത്തിയ കഥ ഓര്‍മ്മ വന്നു.

  ReplyDelete
 3. "രണ്ടാമൂഴം"വായിക്കുന്ന അനുഭവം.
  'കമണ്ഡലു കമഴ്ത്തി
  വസനങ്ങലിലവസാനത്തേതുമഴിച്ചു മാറ്റി ....
  പൂര്‍ണ ജ്ഞാനത്തിലേക്ക് ....'
  പുരാണങ്ങള്‍ വലിയ പിടിയില്ലാത്തത് കൊണ്ട് പറയേണ്ടതെന്തെന്ന് നിശ്ചയമില്ല.
  കവിതയ്ക്ക് ആശംസകള്‍ !

  ReplyDelete
 4. കവിത പറയുന്ന പരിസരം എനിക്ക് അപരിചിതമാണ്.
  എങ്കിലും, ഞാനിനിയും ഇതുവഴി വരും.
  കവിതയെ അറിയാന്‍. കവിത പറയുന്നതിനെ കേള്‍ക്കാന്‍.

  ReplyDelete
 5. പൂര്‍ണ്ണജ്ഞാനത്തിന്‍റെ ഈ വരികള്‍ക്ക് അഭിപ്രായം പറയാനെനിക്ക് ജ്ഞാനം പോര.പൊറുക്കുക..

  ReplyDelete
 6. നന്ദി..
  മനോജ്,മുകില്‍,മാഷ്,നാമൂസ്,ഇലഞ്ഞിപ്പൂക്കള്‍,
  എന്റെ വരികളില്‍ കവിത തിരഞ്ഞതിന്.

  സൗഹൃദത്തിന്റെ ഇലഞ്ഞിപൂക്കള്‍ക്ക് സവിനയം സ്വാഗതം.നന്ദി.

  ReplyDelete
 7. അറിവിന്റെ ആ രതിയൊരുക്കി അവള്‍ ... !!!

  ReplyDelete
 8. നല്ല രചനകളെ ആരും പുണരും. അഭിനന്ദനം

  ReplyDelete
 9. നന്ദി പ്രവീണ്‍ മാഷ്,ബെഞ്ചാലി..

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?