പതിവുപോലെ.....

വര-മാധവൻ 

 ഒരു,താന്നിക്കുരു,

വെയില്‍വഴിയിലെന്നെക്കാത്ത്  കിടക്കും,

ഇല്ലിവേലിയില്‍ ഞാന്‍

ഉറക്കത്തുമ്പികളുടെ തോരണങ്ങള്‍കാണും,

യുഗാന്തരങ്ങള്‍ത്താണ്ടി

നരവീണ് വിണ്ട മാവിന്‍കൊമ്പില്‍

കാക്കകളന്നെ വിരുന്നു വിളിക്കും,

ചീവീടുകള്‍നീട്ടിപ്പാടും...

കുന്നിന്മുകളില്‍ന്നിന്ന്,വേങ്ങമരത്തിന്റെ

തളരിലകള്‍ ഉലഞ്ഞ്പറക്കുന്നൊരു

കാറ്റ്,എന്റെപ്രാണനോട് ചേരും..

അപരാഹഹ്നങ്ങളില്‍

 വാത്സല്യ മധുരമേറിയ

കടുംകാപ്പിനുണഞ്ഞ്

ഉമ്മറത്തിണ്ണയില്‍കാല്‍കയറ്റിയിരിക്കെ,

തേക്കിന്‍ തലപ്പുകള്‍ക്ക് മീതെ

അകലെ

യൂക്കാലികള്‍ കാവടിയാടുന്ന

കാടിന്റെ നെറുകിലിറങ്ങാന്‍

മിഴികള്‍ക്ക് മുന്‍പെ പറക്കും,

കുന്നിന്‍പുറമേറിപ്പുണര്‍ന്ന് നില്‍ക്കുന്ന

ഈറമ്പനകളില്‍ മയിലുകള്‍

ചേക്കേറുന്ന സന്ധ്യക്ക്,

വയലിലെ കാവല്‍മാടങ്ങളില്‍,

ശരറാന്തലുകള്‍ തെളിയാന്‍ തുടങ്ങന്നത്

ഞാന്‍ കാണും

നിലാവുമുക്കിയുടുത്ത്,മുട്ടോളം മുടിയഴിച്ചിട്ട്

എന്റെ മുറിക്കുപുറത്തെ പ്ലാവിന്‍ ചോട്ടില്‍

കഥകളിറങ്ങിവന്നവര്‍ കാത്തുനില്‍ക്കെ

പലവുരുചൊല്ലിനാവോടുചേര്‍ന്ന

സന്ധ്യാനാമങ്ങളും ഞാനും

ഒരേപുതപ്പിനടിയില്‍ വീണ്ടുമുറങ്ങും....

പതിവുപോലെ.....


Comments

 1. നല്ല സ്വപ്നങ്ങള്‍.. ആശംസകള്‍

  ReplyDelete
 2. എന്‍റെ ഒരമ്മയുടെയും അങ്ങേ തലക്കല്‍ ഒരു താന്നിക്കുരുവും, ഇലഞ്ഞി പൂവും, ആലും വള്ളിയുമൂഞ്ഞാലും... അങ്ങനെയങ്ങനെ എന്തൊക്കെയോ..? മധ്യാഹ്നത്തിലെ ചൂടിലും അടുക്കള എരിവിലും വാത്സല്യ ചോറൂട്ട് { വറ്റില്ലാത്ത വെള്ളം, "അതിനു കഞ്ഞീന്നല്ലേ പറയ്യാ"..!!} എങ്കിലും ഇന്ന് ഞാനെന്നെ തിരയുമ്പോള്‍ ആ കുമ്പിള് കുത്തിയ പ്ലാവിലയിലാണ് എന്‍റെ മുഖം കണ്ടു കിട്ടുന്നത്...!!! പതിവാലോചനകളില്‍ സമാധാനം നല്‍കുന്ന ഓര്‍മ്മകളെ നിനക്ക് നന്ദി..!

  ReplyDelete
 3. അങ്ങനെ ഒരു ദിവടം കൂടി പോയികിട്ടി, അല്ലെ?

  ReplyDelete
 4. കവിത വളരെ ഹൃദ്യം.ആശംസകള്‍ !

  ReplyDelete
 5. നന്ദി,ഇലഞിപൂക്കള്‍ക്ക്,മണികണ്ഠന് ഈവഴി വന്നതിന്,നല്ലവാക്കുകള്‍ക്ക്,

  സുഹൃത്തെ നാമൂസ്,പ്ലാവിലകുമ്പിളില്‍ നമുക്ക് കണ്ടെടുക്കാനെത്ര ഓര്‍മ്മകളാണ്,
  അങ്ങേതലക്കലെ അമ്മവാത്സല്ല്യത്തോടൊപ്പം തിടം വെച്ച്,ഇന്നും നമുക്കൊപ്പം
  ഉണ്ടും,ഉറങ്ങിയും കൂടെയുള്ള എത്രയോ ഓര്‍മ്മകള്‍..നന്ദി,സഹജ ചിന്തയുടെ സൗഹൃദത്തിന്,

  പൊട്ടന്‍, അഭിസംഭോധനയുടെ ആചാരമര്യാദകളെ വെല്ലുവിളിക്കുന്ന താങ്കളുടെ എഴുത്തുപേരെന്നെ കുഴക്കി കേട്ടൊ,സന്തോഷം ഇവിടെ കാണാനായതില്‍..

  മുഹമദ് മാഷെ,സന്തോഷമുണ്ട് കേട്ടൊ താങ്കളുടെ സന്ദര്‍ശനത്തില്‍,നന്ദി ഹൃദ്യമായ വാക്കുകള്‍ക്ക്

  ReplyDelete
 6. VALARE NANNAYITTUNDU..... AASHAMSAKAL..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

  ReplyDelete
 7. സ്വപ്നമാണല്ലേ..
  സ്വപ്നക്കവിത കൊള്ളാം,ട്ടോ.

  ReplyDelete
 8. വഴിമരങ്ങളേ വരാന്‍ വൈകിയതിന്‌ മാപ്പ്‌. കവിത കോരിയെടുത്ത്‌ ഹൃദയത്തോടു തൊട്ടുവെയ്ക്കുന്നു.

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?