മണ്ണ് തിന്നുന്നവര്‍ക്ക്


എനിക്ക് വെറുപ്പാണ്

ഇനി വിശക്കും വരെ,

രുജിയടക്കുകളില്‍ മേദസ്സൊളിപ്പിച്ച

ബര്‍ഗ്ഗറിന്‍ മൃദുത്വം...അവസാനതുള്ളിക്കുശേഷവും

അകംനുരഞ്ഞേംമ്പക്കച്ചോദ്യമെറിയുന്ന

പെപ്സിതന്‍ കുളിര്‍..

നിറവയറിലിടം തേടിത്തോറ്റ്

തണുത്തുതളരുന്ന

ഫ്രഞ്ച് വറവിന്‍

ഒഴിയാത്ത കൂടിനെ..

കാരണമെന്തെന്നൊ?ദൂരെ

ഏതൊ നാട്ടില്‍ ആരൊ

മണ്ണ്തിന്നുന്നത്രെ!!ക്ഷീരധമനികളുണങ്ങിയ

ശുഷ്കമാറിടങ്ങളില്‍

വിശപ്പുചപ്പുന്നത്രെ

ശപ്ത ശൈശവങ്ങളന്നാട്ടില്‍

ശ്ശരി,നേരുക

ഒരായിരം ഇമെയില്‍ വഴിപാട്,


ഇടനേരമൃഷ്ടാനമേശയി-

ലുറക്കെ,ഉല്‍ക്കണ്ഠിക്ക,

ദൂരെ ഏതൊ നാട്ടില്‍

ആരൊ മണ്ണ് തിന്നുന്നത്രെ ,കഷ്ട്ം !!ചിത്രങ്ങള്‍ മെയിലില്‍ ലഭിച്ചത്Comments

 1. സഹിക്കുന്നില്ലല്ലോ വഴിമരങ്ങളേ.. ആത്മാവിനെ കൊത്തിയരിഞ്ഞ് മൂടാൻ കുഴി കുഴിച്ച പോലെയായല്ലോ..

  മണ്ണു തിന്നുന്നു കുഞ്ഞുങ്ങൾ..ധാന്യച്ചുവയുള്ള മണ്ണ്.. നമ്മുടെ നാട്ടിലും ഉണ്ട്...!

  ReplyDelete
 2. പണ്ട് എവിടെയോ ഒരു കഥ വായിച്ചിട്ടുണ്ട്.പുസ്തകത്താളില്‍ ഓരോ പേജ് ലും എഴുത്തുകാരന്‍ വിഷം പുരട്ടി.അതറിഞ്ഞിട്ടും ആ അക്ഷരങ്ങളെ അത്രകണ്ട് പ്രണയിച്ച ഒരു പാവം ആസ്വാദകന്‍ നാവില്‍ വിരല്‍ തൊട്ടു നനച്ച് പുസ്തകം ഓരോ പേജ്ഉം മറിച്ച് വായിച്ച് ആസ്വദിച്ചു , അവസാന പേജ് വായിച്ചപ്പോഴേക്കും വിഷം വേണ്ടതിലധികം ഉള്ളില്‍ ചെന്ന് എന്നെന്നേക്കുമായി വായനാലോകത്ത്‌ നിന്നും മറഞ്ഞ് മരണത്തെ വരിച്ചിരുന്നു.

  ReplyDelete
 3. കണ്ണുകള്‍ ചോര്‍ന്നൊലിക്കുന്നു, ഈ കാഴ്ചകളിലേക്ക് നോക്കുമ്പോള്‍..
  അക്ഷരങ്ങളിലെ തീക്കനലുകള്‍ ഹൃദയത്തിന്‍റെ അടുപ്പിനകത്ത് പുകഞ്ഞ് കൊണ്ടിരിക്കുന്നു..
  എനിക്കെന്തു ചെയ്യാനാകും..എന്‍റെ ദൈവമേ..?
  നീയാണ് രക്ഷ..നീ തന്നെയാണ് രക്ഷ..!!

  ReplyDelete
 4. ശരിയാണ് മുകിലേ,മണ്ണ് തിന്നുന്നു കുഞ്ഞുങ്ങള്‍...
  പട്ടിണിയുടെ ഭാഷ,സംസ്കാരം അതിനുമാത്രമെന്തേ ദേശാന്തര വൈജാത്യങ്ങളില്ലാത്തെ ആവൊ?.....
  മെയിലില്‍ ലഭിച്ച ചിത്രങ്ങളെ മനസ്സിറക്കി വിടാന്‍ വേണ്ടി എഴുതിയതാണ്
  നന്ദിയുണ്ട് വായനക്കും,നന്മനിറഞ്ഞ വാക്കുകള്‍ക്കും..

  പ്രാവെ,ആദ്യമായാണ് ഞ്ഞാനീ കഥ കേള്‍ക്കുന്നത്.ഹൃദയസ്പര്‍ശിയാണിത്..
  കവിതയുള്ള കമന്റുകളാണ് താങ്കളുടേത്,അവ തരുന്ന മൈലേജിന് എഴുതാന്‍ ബാക്കിയുള്ള ഒരുപാട് വരികളോളം ആയുസ്സുണ്ട്.നന്ദിയുണ്ട് ഒരോ സന്ദര്‍ശനത്തിനും, നല്‍കുന്ന ഒരോ വാക്കുകള്‍ക്കും ..
  താങ്കളുടെ ബ്ലോഗ്ഗില്‍ ആകസസ് ഡിനൈഡ് ആണ് കാണിക്കുന്നത്,പുതിയ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞില്ല

  മുസാഫിര്‍, എന്തുണ്ട് വിശേഷം?വായനക്ക്,കരുണ നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി..പെരുന്നാള്‍ നന്നായിരുന്നു എന്ന് കരുതുന്നു..

  ReplyDelete
 5. ഇത് മനുഷ്യ ജന്മങ്ങളോ?കല്ലും കണ്ണീര്‍ വാര്‍ക്കുമീ കാഴ്ചകള്‍....ദൈവമേ !!

  ReplyDelete
 6. വരികള്‍..
  അത് കൊള്ളുന്നുണ്ട് ഉദ്ദേശിക്കുന്നിടങ്ങളില്‍..

  നന്നായി.. വളരെ..

  ReplyDelete
 7. ആദ്യാമാണിവിടെ.. പുതിയ പോസ്റ്റ് കണ്ടെത്തിയതാണെങ്കിലും ഈ കവിതയാണ്‍ മനസ്സിനേറെ സ്പര്ശിച്ചത്.. ആത്മനൊമ്പരത്തില്‍ വെന്തുരികിയ വരികള്‍..

  ReplyDelete
 8. എല്ലാം വായിച്ചു......
  ഇവിടെ വാക്കില്ലാതെ നിൽക്കുന്നു...


  ഇനിയും എഴുതുക..വായിയ്ക്കാൻ വരും.

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?