....പാറാവുകാരന്‍വേനല്‍മഴയില്‍,

കതിരാകും മുന്‍പെ

വീണടിഞ്ഞ

സ്വപനങ്ങളുടെ

വയല്‍ വരമ്പില്‍

കാവലായാഴന്ന്,

മോക്ഷത്തിലേക്ക്

ചിതലരിക്കാന്‍

ഒരു നോക്കുകുത്തി...

,

പൊറുതിക്കൊരു

മുറിമൂലപോലും

മോഹിക്കാതിരുന്നിട്ടും

കുടിയിരിപ്പിനു തലേന്ന്

പുരക്കും,
പുരയിടത്തിനും  പുറത്ത്

പെരുവഴിച്ചാലില്‍

ഒലിച്ചുപോകാനൊരു

പെരുമഴമോഹിച്ച

കരിങ്കണ്ണേറിന്റെ

പാറാവുകാരന്‍...

 ഇനിയുമാടാന്‍

തിരശ്ശീലക്കു പുറകില്‍

അവതാരങ്ങള്‍

ഏറെ ബാക്കിയുള്ളവന്‍

Comments

 1. പെട്ടെന്ന്എഴുതിയതാണെങ്കിലും...
  ഒത്തിരി നന്നായി..

  അര്‍ത്ഥ സമ്പുഷ്ടം.

  ReplyDelete
 2. നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 3. ആത്മനൊമ്പരങ്ങളുടെ ഇലമര്‍മരരങ്ങള്‍...എവിടെയോ മുറിയുന്ന നോവ്‌...അഭിനന്ദനങ്ങള്‍!

  ReplyDelete
 4. വരികളിഷ്ടായി..ആശംസകള്‍

  ReplyDelete
 5. നന്ദി,വെള്ളരിപ്രാവിന്റെ ആദ്യവായനക്കും നല്ലവാക്കുകള്‍ക്കും,നന്ദി ചെറുവാടി,നന്ദി മുഹമദ് സര്‍ നോവറിഞ്ഞ വാക്കുകള്‍ക്ക്,നന്ദി അനശ്വര..
  അക്ഷരസ്നേഹത്തോടെ..

  ReplyDelete
 6. കവിതയില്‍ അവസാനവരിയിലൂടെ വേറെ ചിലത് ഓര്‍മ്മിപ്പിക്കുന്നണ്ടല്ലോ, അതും നന്നായി

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?