എന്നും എന്റെ മനസ്സ്

കാലം കരിഞ്ഞടങ്ങിയകുഴിതൊണ്ടി
അടരുകളിലടഞ്ഞമര്‍ന്ന
നിലവിളികള്‍ക്ക് തീ കൊളുത്തി
ഉഷ്ണമുനമേല്‍
ഉള്ളെരിയെ തീ കാഞ്ഞിരിക്കും ചിലപ്പൊള്‍.
നിലവിട്ടുനില്‍ക്കും നേരംനോക്കി
മരണമൗനം പൂണ്ട്
തലകീഴായിത്തൂങ്ങിയുറങ്ങാന്‍
ഇരുള്‍മാളങ്ങള്‍ തേടും മറ്റൊരിക്കല്‍,
ഇരവിനൊടുവിലും നടുനിവര്‍ക്കാതെ
പകലൊടുങ്ങാത്തയിടങ്ങളി-
ലാടുമേക്കാന്‍വിളിച്ചെന്റെ
ദിക്കുകളില്‍നിന്ന് അടയാളങ്ങള്‍ മായ്ച്ചുകളയും...
എനിക്കുപുറത്തെന്നെ തഴുതിട്ടടക്കും
എന്നും എന്റെ മനസ്സ്.....


Comments

 1. മനസ്സ് അതി സങ്കീര്‍ണ്ണമത്രേ...!!
  അതിന്‍റെ ബന്ധങ്ങള്‍ക്ക് ഒരു പേരിട്ടു വിളിക്കാതിരിക്കാം. കൂടെ, അവയെ ഒരു കളത്തിലേക്ക് ചുരുക്കാതിരിക്കുകയുമാകാം.

  കവിത വായിച്ചു.
  ഇഷ്ടമായി.
  ആശംസകള്‍.!

  ReplyDelete
 2. മനസ്സ് എപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്....

  ReplyDelete
 3. നോവും നെടുവീര്‍പ്പുമിഴുകിച്ചേര്‍ന്ന കവിത,അഭിനന്ദനങ്ങള്‍.

  ചിത്രം എവിടന്നു ചൂണ്ടിയതാണ്? കവിതയുള്ള ചിത്രം.

  ReplyDelete
 4. മനസ്സ്‌ വൈരുധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രം
  ഓന്തിനെക്കാളും വേഗത്തില്‍ നിറംമാറുന്ന ജന്തു

  ReplyDelete
 5. ithu parayan ithrayum vakkukal veno blogger?
  kavitha nannayi tto

  ReplyDelete
 6. നാമൂസ്,മനസ്സ് താന്തോന്നിത്തരം കാട്ടി തലപെരുത്ത ഒരവസരത്തിലെഴുതിയ വരികളാണ്,വായനക്കും,വീക്ഷണത്തിനും അഭിപ്രായത്തിനും നന്ദി,മാറുന്ന മലയാളിയുടെ വാക്കുകള്‍ക്ക്,കാവലാന്റെ അഭിനന്ദനങ്ങള്‍ക്ക്,സുമേഷ്ന്റെ
  കാഴ്ചപാടിന്റെ പങ്കുവെക്കലിന്,സരൂപിന്റെ നല്ലവാക്കുകള്‍ക്കും,മിതത്വം പാലിക്കാമായിരുന്നില്ലെ എന്ന ചോദ്യത്തിനും...നന്ദി,സന്തോഷം..
  ,
  കാവലാന്‍-ചിത്രം ചൂണ്ടിയതല്ല,സ്വയം വരച്ചതാണ്...
  സരൂപ്-ചുരുങ്ങിയ വാക്കുകളില്‍ പറയാന്‍ ശ്രമിക്കുന്നതാണ്

  ReplyDelete
 7. "മരണമൗനം പൂണ്ട്
  തലകീഴായിത്തൂങ്ങിയുറങ്ങാന്‍"

  "എനിക്കുപുറത്തെന്നെ തഴുതിട്ടടക്കും
  എന്നും എന്റെ മനസ്സ്....."
  ഈ വരികള്‍ വല്ലാതെ ആകര്‍ഷിച്ചു .
  മനസ്സില്‍ തട്ടിയ കവിത .....
  നല്ല വായനാനുഭവം നന്ദി.....

  ReplyDelete
 8. oru vaayanayilothungunnilla, iru vaayanayil marakkunnilla...

  varyum unalle?

  ReplyDelete
 9. ഞാനും എന്നില്‍ നിന്ന് പുറത്ത്..

  ReplyDelete
 10. ഈ വരികള്‍ നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?