പകല്‍പ്പുരോഹിതനും പാതിരാ നായ്ക്കളും

കൊല്ലുക..
കാലനു കപ്പം കൊടുത്ത്
മരണത്തിന്റെ ചുങ്കം
പിരിക്കാനിറങ്ങിയ
പാതിരാ നായ്ക്കളെ.
പതിയിരുന്നല്ല,
പകല്‍ക്കാണെകൊല്ലൂ..
വിഷംതെറിച്ച്ചിറകുരുകിയ
നമ്മുടെ നാളെകള്‍
മണ്ണിലിഴയുന്നൂ,
നമ്മുടെ സ്വപ്നങ്ങള്‍
ഒഴുകാക്കണ്ണുനീര്‍ കെട്ടി
മൂര്‍ധ്ദാവ് വിങ്ങി
അലറിക്കരയുന്നൂ..
നാവരിയൂ,
വിഷംമൊഴിയുന്ന
നാവിനുടയോന്റെ
വേതാളശിരസ്സുമരിയൂ..
നമ്മുടെ പ്രതീക്ഷകളുടെ
പൊടിപ്പിലാണവര്‍
മരണം തുപ്പുന്നത്
നമ്മുടെ വെന്തടര്‍ന്ന
ഹ്റ്ദയത്തിലാണവര്
ചാവ്പടിപ്പിന്റെ
പുതു പള്ളികൂടത്തിന്
വീണ്ടും
തറവാങ്ങുന്നത്
നാളിതുവരെ അര്‍പ്പിച്ച
ബലി മതി,ബലിക്കല്ലില്‍
മൂര്‍ത്തിത്തലയിലെ
ചുടുനിണമൊഴുക്കാറായ്
കൊല്ലുക നമ്മുടെ
മക്കളെ കൊന്നോരെ
കൊല്ലുക നമ്മുടെ
കണ്ണുനീര്‍കാണാ
പകല്‍ പുരോഹിതരെയും.


എന്‍ഡോസള്‍ഫാന്‍ ഉരിഞ്ഞെടുത്ത ഉടലുമായ് മരിച്ചു ജീവിക്കുന്ന എന്റെ സഹജര്‍ക്ക്,   അമ്മമാര്‍ക്ക്  അക്ഷരസ്നേഹത്തോടെ.........


Comments

 1. നാളിതുവരെ അര്‍പ്പിച്ച
  ബലി മതി,ബലിക്കല്ലില്‍
  മൂര്‍ത്തിത്തലയിലെ
  ചുടുനിണമൊഴുക്കാറായ്
  കൊല്ലുക നമ്മുടെ
  മക്കളെ കൊന്നോരെ
  കൊല്ലുക നമ്മുടെ
  കണ്ണുനീര്‍കാണാ
  പകല്‍ പുരോഹിതരെയും.

  ശ്രദ്ധേയമായ വരികൾ, നന്നായിട്ടുണ്ട്
  ആശംസകൾ

  ReplyDelete
 2. കാലത്തോടുള്ള ഈ കലഹം തുടരുക !!

  ReplyDelete
 3. പ്രതിഷേത്തിന്റെ പ്രകമ്പനശബ്ദം

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. santhoshamundu, blogulakathile prathikaranangal kanumpol...
  nannayi. sakthamayirikkunnu varikal.

  ReplyDelete
 6. അതെ ..
  കൊല്ലുക
  ജനശക്തി കൊണ്ട്
  കുഴിച്ചു മൂടുക!

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. കൊല്ലാന്‍ കഴുത്തു കുനിച്ചു നിന്നൊരു
  കാലത്ത് ഒന്നും ചെയ്യാനാവാതെ വോട്ടു കുത്തിയ നമ്മള്‍
  ഇപ്പോള്‍ ഇങ്ങനെ നിലവിളിക്കുന്നത് നിസ്സഹായതയല്ലാതെ മറ്റെന്ത്.
  മനുഷ്യപ്പറ്റുള്ള ഈ വരികള്‍
  കാണുമ്പോള്‍ തീര്‍ച്ചയാവുന്നു,
  ബാക്കിയുണ്ട് ഇനിയും മനുഷ്യര്‍

  ReplyDelete
 9. അനശ്വരമായ അക്ഷരങ്ങള്‍..
  മാനുഷികതയുടെ പച്ചപ്പ് ഉണങ്ങിക്കൊണ്ടിരിക്കുന്ന ഈ കലികാലത്ത് ഈ വഴിമരങ്ങള്‍ ഒരിക്കലും ഉണങ്ങാത്ത തണല്‍ വൃക്ഷമാകട്ടെ..
  ഭാവുകങ്ങള്‍..

  കചടതപ യില്‍ വന്നു അനുഗ്രഹിച്ചതിനു ഒത്തിരി നന്ദി..
  തുടര്‍ന്നും പ്രതീഷിക്കുന്നു...

  ReplyDelete
 10. വജ്ര കാഠിന്യമുള്ള കവിത.. ശക്തം.

  ReplyDelete
 11. കവിതയ്ക്ക് തീവ്രതയുണ്ട് :)

  ReplyDelete
 12. moorchayulla vakkukal.... aashamsakal.........

  ReplyDelete
 13. എല്ലാവര്‍ക്കും നന്ദി.വരവിനും,വിലയിരുത്തലുകള്‍ക്കും

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?