ചക്കിക്ക്


ചത്ത മുണ്ടനെ തലച്ചൂടായി കൂട്ടി
വെയിലില്‍ കുളിരുപൊട്ടി
ചൂലരിയാനിറങ്ങുന്ന ചക്കിക്ക്    
ഒരു വാവിനുച്ചിയില്‍      
മുണ്ടന്റെ വിളി വന്നു
യൗവ്വനം കടഞ്ഞ്
വാര്‍ദ്ധക്ക്യത്തിലെത്തിയ
വൈധവ്യം, നീട്ടി ത്തുപ്പിയ
ഒരു  നിശ്വാസത്തിലൊടുക്കി
ചക്കി കണ്ണടച്ചു.
ഇടവഴികള്‍ തേഞ്ഞ് ചേര്‍ന്ന പാദങ്ങളെ
പെരുവിരലില്‍ കൂട്ടിക്കെട്ടി,
വാസനപ്പൊകല പുരണ്ട
കത്തുന്ന തെറികളെ
താടി ചേര്‍ത്തടച്ച്
കാലന് അമ്മളി പറ്റാതെ കാത്തു..
കാത്തിരുന്നവര്‍.



അടിക്കുറിപ്പ്

അച്ചമ്മയുടെ സമ്പന്നമായ മുറുക്കാന്‍ ചെല്ലം മോഹിച്ചു ചക്കി വന്നിരുന്ന വേനല്‍ മധ്യാഹ്നങ്ങളില്‍, എന്റെ പകലുറക്കങ്ങളെയാണ് ഇരുവരും  നാലും കൂട്ടി മുറിക്കി തുപ്പിയിരുന്നതെങ്കിലും അവരുടെ പഴമ്പുരാണങ്ങളില്‍  കഥയും കാലവും ജീവതവുമായി രമിക്കുന്നത്    ഏറെ    കണ്ടിരുന്നിട്ടുണ്ട് ഞ്ഞാന്‍

Comments

  1. ഒരു പഴയ ജീവിത ചക്രം വളരെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.....

    ആശംസകള്‍

    ReplyDelete
  2. നന്ദി.സൗരഭ്യമുള്ള നല്ലവാക്കുകള്‍ നല്‍കിയ നിശാഗന്ദിക്ക്...

    ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?