കടലോര്‍മകള്‍
കാലടികളില്‍ കടല്‍ നിറച്ച്
തിരികെപ്പോയൊരു തിരയോട്
ഞാനെന്റെ ഓര്‍മകളെ
തിരികെ ചോദിക്കവെ
ഉപ്പളങളിലെവിടെയൊ
വെള്ളപുതച്ചുകിടന്ന
കടലിന്റെ മാറിലെ
ഉറയാത്ത ഒരു തുള്ളി
കണ്ണുനീര്‍ നീട്ടി
തിരയെന്റെ കനവിലും
കടല്‍ നിറക്കുന്നു

Comments

 1. very nice i like it very much .. congrats ....

  ReplyDelete
 2. "....ഉറയാത്ത ഒരു തുള്ളി
  കണ്ണുനീര്‍ നീട്ടി
  തിരയെന്റെ കനവിലും
  കടല്‍ നിറക്കുന്നു"

  ഓരോ അക്ഷരങ്ങളിലും ഒരു കടല്‍ ഇരമ്പുന്നു..

  അഭിനന്ദങ്ങള്‍...

  ReplyDelete
 3. സന്ദര്‍ശനം അര്‍ഹിക്കുന്നു എന്ന അറിവ് തന്നെ ആഹ്ലാദം തരുന്നിടത്ത്
  അഭിപ്രായവും,സൗഹ്ര് ദവും (ഹ്ര് എഴുതാന്‍ അറിയില്ല ക്ഷമിക്കുക) നല്‍കിയ സഫീര്‍ ബാബുവിനും,കാപാടനും നന്ദി,എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി.നന്മകളുണ്ടാകട്ടെ നമുക്കെല്ലാര്‍ക്കും.ഗുരു വൈക്കം മുഹമദ് ബഷീര്‍ സ്ഥിരമായി പറയാറുണ്ടത്രെ നിങളെയും,എന്നെയും എല്ലാരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്...ഗുരുസമരണയോടെ.

  ReplyDelete
 4. നല്ല വരികള്‍ വീര്‍പ്പുമുട്ടിക്കുന്ന ശൈലി വളരെ വളരെ ഇഷ്ടപ്പെട്ടു

  ReplyDelete
 5. ഹൃ എഴുതാന്‍ h+r+^ ഉപയോഗിച്ചാല്‍ മതി

  ReplyDelete
 6. കവിത നന്നായി

  ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?