അരയാലിലയിലെ പ്രണയം

ഉറിയിലൊളിപ്പിച്ച പ്രണവം
കുടമുടച്ച്പകുത്ത്നല്‍കാന്‍,
ധര്‍മസംസ്ഥാപനതിന്റെ ഒളിയമ്പേറ്റവന്
തുല്ല്യനീതിയിലേക്കു
തിരികെ തൊടുക്കാനായ്
അസ്ത്രവും ലക്ഷ്യവുമാവാന്‍
പ്രണയമുടലാര്‍ന്നവന്‍.
നിത്യതയിലേക്ക്തുറന്ന
മയില്‍പീലിക്കണ്ണിലെ...
പ്രളയജലധിയില്‍
പ്രണയം പേറി
ഒരരയാലില.

Comments

  1. കവിതയാണൊ എന്നറിയില്ല കാലങ്ങളായി മനസിലുണ്ടായിരുന്ന ചില ചൊരുക്കുകള്‍ പലയിടത്തും നീലച്ച് കിടന്നിരുന്നു.അവസരമൊത്തു വന്നപ്പോള്‍ വെളിച്ചത്തില്‍ വച്ചു നൊക്കാനൊരു മോഹം.മാണിയ്ക്കത്താര്‍,നന്ദി.വന്നതിനും,പറഞ്ഞതിനും..

    ReplyDelete

Post a Comment

അഭിപ്രായമുണ്ടോ....?